നാട്ടുബുൾബുൾ
![]() ![]() കേരളത്തിൽ കാണപ്പെടുന്ന ബുൾബുളുകളിൽ ഒരിനമാണ് നാട്ടുബുൾബുൾ.[2] [3][4][5] ഇംഗ്ലീഷ്:Redvented Bulbul. ശാസ്ത്രീയ നാമം : Pycnonotus cafer. ഇവയിൽ എണ്ണത്തിൽ കൂടുതൽ നാട്ടുബുൾബുളും ഇരട്ടത്തലച്ചിയുമായിരിക്കും. ഏകദേശം 6-7 ഇഞ്ചു വലിപ്പം, കടും തവിട്ടു നിറം. തല, മുഖം, കഴുത്ത് ഇവ കറുപ്പ്. തലയിലെ തൂവലുകൾ ഒരു ശിഖ പോലെ എഴുന്നു നിൽക്കും. പുറത്തെ തൂവലുകളുടെ അറ്റത്ത് ചെറിയ വെളുത്ത കരയുള്ളതിനാൽ അവയുടെ ശരീരം ദൂരെനിന്ന് നോക്കിയാൽ മീൻചെതുമ്പൽ പോലെ തോന്നും. ഗുദഭാഗത്ത് ഒരു ചുവന്ന ത്രികോണാകൃതിയുള്ള പൊട്ടും വാലിന്റെ അറ്റത്ത് അല്പം വെള്ള നിറവും, വാലും പാട്ടയും ചേരുന്ന ഭാഗത്ത് തൂവെള്ള പട്ടയും ആണ് പ്രത്യേകതകൾ. തലയിൽ കണ്ണിനു മിതെയോ താഴെയോഎങ്ങും വെള്ളപ്പൊട്ടോ വരയോ ഇല്ല എന്നതും തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങൾ ആണ്. ആവാസവ്യവസ്ഥകൾഇന്ത്യയുടെ ദക്ഷിണേന്ത്യൻ തീരദേശങ്ങളിലും ശ്രീലങ്കയിലും ഇവ കാണപ്പെടുന്നു. ആഹാര രീതികൾചെറുപഴങ്ങൾ, പുഴുക്കൾ, കീടങ്ങൾ മുതലായവ പ്രധാന ഭക്ഷണം. അരിപ്പൂവിന്റെ പഴങ്ങൾ ഇവയുടെ പ്രിയ ഭക്ഷണമാണ്. ![]() പ്രജനനംപ്രജനനകാലം ജനുവരി മുതൽ ഒക്ടോബർ വരെയാണ്. ചെറിയ പൊന്തക്കാടുകളിലും മറ്റും കൂടു വെച്ച് ഇവ നാലോ അഞ്ചോ മുട്ടകളിടുന്നു. സ്വഭാവവിശേഷങ്ങൾദിവസേന ഒരേ സ്ഥലത്ത് കൃത്യസമയത്ത് കുളിക്കാനെത്തുന്ന സ്വഭാവം നാട്ടുബുൾബുളിനുണ്ട്. മൂന്നോ നാലോ പക്ഷികൾ ഒരുമിച്ചോ ഇണകളായോ ആയി എത്തുന്ന ഇവ കുളിക്കാൻ കുറെ സമയമെടുക്കാറുണ്ട്. ഇടക്കിടക്ക് കരക്കു കയറി വീണ്ടും വെള്ളത്തിലിറങ്ങി കുളിക്കുന്ന രീതിയാണ് ഇവക്കുള്ളത്. കുളികഴിഞ്ഞാൽ അടുത്തുള്ള ഏതെങ്കിലുമൊരു ചില്ലയിലിരുന്ന് ചിറകുകൾ ഉണക്കിയെടുത്ത ശേഷം മാത്രമേ ഇവ അടുത്ത ജോലികളിൽ ഏർപ്പെടാറുള്ളു.[6] ചിത്രശാല![]() അവലംബം
|
Portal di Ensiklopedia Dunia