നാട്ടുരാച്ചുക്ക്
നാട്ടുരാച്ചുക്കിന്റെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Indian Nightjar എന്നും ശാസ്ത്രീയ നാമം Caprimulgus asiaticusഎന്നുമാണ്.‘’‘പളുങ്ങാപളുങ്ങി‘’‘ എന്നൊരു പേറും കൂടിയുണ്ട്. [6]
വിവരണംഈ പക്ഷി ചെറുയതാണ്. വാൽ ചെറുതാണ്. കഴിത്തിന്റെ വശങ്ങളിൽ വെള്ള അടയാളം. തല ചാര നിറമാണ്. നെഞ്ചിൽ തവിട്ടി നിറത്തിൽ ചെറിയ വരകളുണ്ട്. പകൽ തറയിൽ പതിഞ്ഞു കിടക്കുകയാണ് ചെയ്യുക. ഇവയെ പെട്ടെന്ന് കണ്ടെത്തുകയില്ല. രാത്രി വെളിച്ചം അടിച്ചാൽ ചുവന്ന നിറത്തിൽ കണ്ണുകൾ തിളങ്ങും.
വിതരണംഇന്ത്യയിലും ഇന്ത്യയോട് ചേർന്ന പാകിസ്താൻ പ്രദേശങ്ങളിലും ബംഗ്ലാദേശ്, മ്യാന്മാർ, ശ്രീലങ്ക എന്നിവിടങ്ങളിലും കാണാം. വെളിമ്പ്രദേശങ്ങളിലും കുറ്റുക്കാടുകളിലും കൃഷിയിടങ്ങളിലും തറയിലാണ് കാണുന്നത്. അധികം ഉയരമില്ലാത്ത മരങ്ങളിലും അപൂർവ്മായി കാണാം. പ്രജനനംഇവ കൂട് ഉണ്ടാക്കാറില്ല. മാർബിൾ പോലുള്ള മഞ്ഞകലർന്ന പിങ്ക് നിറത്തിലുള്ള രണ്ടു മുട്ടകൾ നിലത്താണ് ഇടുന്നത്. ഫെബ്രുവരി മുതൽ സെപ്തംബർ വരെയാണ് മുട്ടയിടുന്ന കാലം. [7] അവലംബം
|
Portal di Ensiklopedia Dunia