നാടൻ നിലംതല്ലിസ്രാവ്
പുറം കടൽ വാസിയായ ഒരു മൽസ്യമാണ് നാടൻ നിലംതല്ലിസ്രാവ് അഥവാ Common Thresher (Thresher). (ശാസ്ത്രീയനാമം: Alopias vulpinus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്. . കാലോചിതമായി ദേശാടനം നടത്തുന്ന ഇനമാണ് ഇവ. [1] ശരീര ഘടനഏകദേശം 3 മീറ്റർ വരെ നീളം വെക്കാറുണ്ട് . ഭാരം 230 കിലോ വരെ ആണ് . വളരെ നീളമേറിയ വാലാണ് ഇവയുടെ സവിശേഷത , ഈ വാല് കൊണ്ട് തല്ലി മയക്കി ഇവ ചെറു മത്സ്യങ്ങളെ ഭക്ഷിക്കാറുണ്ട് . ആവാസ വ്യവസ്ഥഉഷ്ണമേഖല കടലുകളിൽ ആണ് ഇവയെ കാണുന്നത് . പുറം കടൽ വാസി ആണെകിലും ഇടക്ക് ഇവയെ തീര കടലിലും കാണുന്നു . പ്രജനനംമുട്ടയിടുന്ന ഇനത്തിൽ പെട്ട സ്രാവാണ് ഇവ, എന്നിരുന്നാലും മുട്ടകൾ അമ്മയുടെ വയറ്റിന്റെ ഉള്ളിൽ തന്നെ വിരിഞ്ഞു കുഞ്ഞുങ്ങൾ വളർച്ച പ്രാപിക്കാതെ മറ്റു മുട്ടകൾ ഭക്ഷണമാകുന്നു , ഒരു പ്രാവശ്യം 4 കുഞ്ഞുങ്ങൾ ഇവയ്ക്ക് ഉണ്ടാക്കു. കുടുംബംതൃഷർ കുടുംബത്തിൽ പെട്ട സ്രാവ് ആണ് ഇവ. ഈ കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയവ ആണ് ഇവ.[2] അവലംബം
പുറത്തേക്കുള്ള കണ്ണികൾAlopias vulpinus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ഇതും കാണുക |
Portal di Ensiklopedia Dunia