പാകിസ്താൻ ചലച്ചിത്ര നടിയും നർത്തകിയുമായിരുന്നു നാദിറ (1968 - 6 ഓഗസ്റ്റ് 1995)[1] 1986-ൽ ചലച്ചിത്രമേഖലയിൽ പ്രവേശിച്ച അവർ പഞ്ചാബി ചിത്രമായ ആഖ്രി ജംഗിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പ്രധാനമായും പഞ്ചാബി, ഉറുദു ചിത്രങ്ങളിലായിരുന്നു അഭിനയിച്ചിരുന്നത്.[2]
1993-ൽ ഒരു സ്വർണ്ണ വ്യാപാരിയായ മാലിക് ഐജാസ് ഹുസൈനെ വിവാഹം കഴിച്ചു. [4] അവർക്ക് രണ്ട് മക്കളുണ്ടായിരുന്നു. മൂത്ത മകൾ റുബാബും ഇളയ മകൻ ഹൈദർ അലിയും. [3] വിവാഹശേഷം നാദിറ അഭിനയം ഉപേക്ഷിച്ചു. [3]
കരിയർ
സംവിധായകൻ യൂനുസ് മാലിക് 1986-ൽ തന്റെ ആഖ്രി ജംഗ് എന്ന സിനിമയിൽ ഒരു വേഷം വാഗ്ദാനം ചെയ്ത് പാകിസ്താൻ ചലച്ചിത്രമേഖലയിലേക്ക് അവരെ പരിചയപ്പെടുത്തി. [5] നാദിറയുടെ ആദ്യ ചിത്രം അഖ്രി ജംഗ് (അവസാന യുദ്ധം) ആയിരുന്നു, എന്നാൽ സംവിധായകൻ അൽതാഫ് ഹുസൈന്റെ പഞ്ചാബി ചിത്രം നിഷാൻ (മാർക്ക്) ആദ്യം പുറത്തിറങ്ങി, അതിനാൽ റെക്കോർഡ് അനുസരിച്ച് നാദിറയുടെ ആദ്യ റിലീസ് ചെയ്ത ചിത്രമായി നിഷാൻ തുടരുന്നു.[3][6]
നാദിറയെ പ്രതിഭാധനയായ നടിയായി കണക്കാക്കി, നാചെ നാഗിൻ എന്ന സിനിമയിൽ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വേഷം ചെയ്തു. ഈ സിനിമയിൽ അവർ ആദ്യമായി സർപ്പത്തിന്റെ വേഷത്തിൽ അഭിനയിക്കുകയും ധാരാളം പ്രശസ്തി നേടുകയും ചെയ്തു. പിന്നീട് സർപ്പത്തിന്റെ വേഷത്തിൽ പ്രശസ്തയാകുകയും കൂടുതലും നാചെ നാഗിൻ, നാച്ചെ ജോഗി, ജാദു ഗാർനി എന്നീ ചിത്രങ്ങളിൽ സർപ്പമായി അഭിനയിച്ചു.[3]
നാദിറ 52 ചിത്രങ്ങളിൽ അഭിനയിച്ചു, അതിൽ 25 എണ്ണം സിൽവർ ജൂബിലി ആഘോഷിച്ചു. [nb 1] 4 എണ്ണം ഡയമണ്ട് ജൂബിലി ആഘോഷിച്ചു.[nb 2] ഒരു ചിത്രം അക്രി ജംഗ് സ്വർണ്ണ ജൂബിലി ആഘോഷിച്ചു. [nb 3]സിനിമാവ്യവസായത്തിൽ "വൈറ്റ് റോസ്" എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. അവർ ഒരു നല്ല നർത്തകിയായി കണക്കാക്കപ്പെട്ടു. സിനിമാ ജീവിതത്തിൽ 2 ഉറുദു, 35 പഞ്ചാബി, 2 പാഷ്ടോ, 14 ചിത്രങ്ങളിൽ ഇരട്ട വേഷങ്ങളിലും (പഞ്ചാബി / ഉറുദു) അഭിനയിച്ചു.[3]
1995 ഓഗസ്റ്റ് 6 ന് ലാഹോറിലെ ഗുൽബെർഗിന് സമീപം നാദിറയെ അജ്ഞാത കൊള്ളക്കാർ വെടിവച്ചു കൊന്നു. [2] ഒരു റെസ്റ്റോറന്റിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു നാദിറ. കവർച്ചക്കാർ അവളുടെ കാർ നിർത്തി അവളുടെ കാറിന്റെ താക്കോൽ തട്ടിയെടുക്കാൻ ശ്രമിച്ചു. ഭർത്താവിൽ നിന്നുള്ള ചെറുത്തുനിൽപ്പ് കൊള്ളക്കാരിൽ നിന്ന് വെടിവയ്ക്കാൻ കാരണമായി. മുൻ സീറ്റിലിരുന്ന നാദിറയുടെ കഴുത്തിൽ വെടിയുണ്ടയേറ്റു. നാദിരയുടെ ഭർത്താവിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നുവെങ്കിലും അന്വേഷണത്തിൽ കൊലപാതകിയാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ല.[4]
↑ 3.03.13.23.33.43.5Faiz, Raja (3 August 2018). "Haseen o Jameel......Nadira" [Nymphish......Nadira]. Nigār (in ഉറുദു). Karachi.
↑ 4.04.1Gul, A. R. (September 2009). "14 Saal Beet Gaye Qatil Be Naqab Nahi Ho Paya" [The murderer has not been identified since 14 years]. Super Star Dust, Monthly (in ഉറുദു). Karachi. p. 244. {{cite magazine}}: Italic or bold markup not allowed in: |work= (help)