നാനൂക്ക് ഓഫ് ദ നോർത്ത്
ചലച്ചിത്ര ചരിത്രത്തിൽ ഡോക്കുമെന്ററി സിനിമ എന്നു വിളിക്കപ്പെട്ട ആദ്യ നിശ്ശബ്ദ ഡോക്യുമെന്ററി ചലച്ചിത്രമാണ് നാനൂക്ക് ഓഫ് ദ നോർത്ത്. 1922 ൽ റോബർട്ട് ജെ ഫ്ലഹേർട്ടി എന്ന പര്യവേഷകൻ കൂടെ കൊണ്ടുപോയിരുന്ന കാമറ ഉപയോഗിച്ച് ഉത്തര ധ്രുവപ്രദേശത്തെ എസ്കിമോ വർഗ്ഗക്കാരുടെ ജീവിതം പകർത്തി ഉണ്ടാക്കിയ സിനിമയാണിത്.79 മിനിറ്റ് ദൈർഘ്യമുള്ള ഈ ബ്ലാക്ക്&വൈറ്റ് നിശ്ശബ്ദചിത്രം ആദ്യ ഡോക്കുമെന്ററിയായി പരിഗണിക്കപ്പെടുന്നു. സിനിമ സംഗ്രഹംകാനഡയിലെ ആർട്ടിക് പ്രദേശത്തെ ഇനുക്വാജയിൽ ജീവിക്കുന്ന നാനൂക്ക് എന്ന എസ്കിമോ, രണ്ട് ഭാര്യമാർ കുട്ടികൾ ,നായകൾ എന്നിവ അടങ്ങിയ കുടുംബത്തിന്റെ യഥാർത്ഥ ജീവിതകഥ ഒരു വർഷ കാലയളവിൽ പ്രക്രുതിയിലെ കാലാവസ്ഥമാറ്റങ്ങൾക്കനുസരിച്ച് എങ്ങനെയൊക്കെ നടക്കുന്നു എന്നാണു ഈ സിനിമയിൽ കാണിക്കുന്നത്.ഇരതേടൽ, വീടായ ഇഗ്ലൂ നിർമ്മാണം,സീൽ വേട്ട തുടങ്ങി കവലരെ ചെറിയ നുറുങ്ങുകൾ എല്ലാം ചേർത്താണു ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.ഇതിൽ നാനൂക്കായി അഭിനയിച്ച അല്ലാകാരിയലക്ക് ഈ സിനിമ പുറത്തിറങ്ങും മുമ്പ് വേട്ടയാടാൻ വിദൂരമായ ആർട്ടിക്ക് പ്രദേശത്ത് അലയുന്നതിനിടയിൽ പട്ടിണികിടന്ന് മരിച്ചു. പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia