നാഷണൽ അറ്റ്ലസ് ആൻഡ് തിമാറ്റിക് മാപ്പിങ് ഓർഗനൈസേഷൻകേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർവേ ഒഫ് ഇന്ത്യയുടെ ഒരു ഉപഘടകം ആണ് നാഷണൽ അറ്റ്ലസ് ആൻഡ് തിമാറ്റിക് മാപ്പിങ് ഓർഗനൈസേഷൻ (നാറ്റ്മൊ). വിഭവ ഭൂപടങ്ങളും സാമൂഹ്യ-സാമ്പത്തിക വിവരങ്ങളും സമന്വയിപ്പിച്ച് ആസൂത്രണാവശ്യങ്ങൾക്ക് ഉപയുക്തമാവുന്ന രീതിയിൽ വിഷയാധിഷ്ഠിത ഭൂപടങ്ങൾ നിർമ്മിക്കുകയാണ് നാറ്റ്മൊയുടെ മുഖ്യധർമം. ചരിത്രം1956 ആഗസ്റ്റ് 18-ന് നാഷണൽ അറ്റ്ലസ് ഓർഗനൈസേഷൻ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം 1978-ൽ നാഷണൽ അറ്റ്ലസ് ആൻഡ് തിമാറ്റിക് മാപ്പിങ് ഓർഗനൈസേഷൻ എന്നു പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു. പദ്മഭൂഷൺ പ്രൊഫ. എസ്.പി. ചാറ്റർജിയായിരുന്നു ഇതിന്റെ സ്ഥാപക ഡയറക്റ്റർ. കൊൽക്കത്തയിലെ ബിധാർ നഗർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാറ്റ്മൊയ്ക്ക് കൊൽക്കത്തയിലും ഡൽഹിയിലുമായി 15 ഡിവിഷനുകളുണ്ട്.
ധർമ്മങ്ങൾദേശീയ അറ്റ്ലസിന്റെ നിർമ്മാണമാണ് നാറ്റ്മൊയിലധിഷ്ഠിതമായ പ്രധാന ധർമമെങ്കിലും നാഷണൽ അറ്റ്ലസ് ഒഫ് ഇന്ത്യയുടെ സമാഹരണം, പ്രാദേശിക ഭാഷകളിലുള്ള അറ്റ്ലസ് നിർമ്മാണം, മറ്റു വിഷയാധിഷ്ഠിത ഭൂപടങ്ങളുടെ നിർമ്മാണം തുടങ്ങിയ ചുമതലകളും ഈ സ്ഥാപനം ഏറ്റെടുത്തു നടത്തുന്നുണ്ട്.
|
Portal di Ensiklopedia Dunia