സി. എസ്. ഐ. ആറിന്റെ ഘടകമായി സമുദ്രശാസ്ത്ര ഗവേഷണങ്ങൾക്കായുളള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി[1], 1966-ൽ ഗോവയിൽ പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനത്തിന് കൊച്ചി, മുംബൈ, വൈസാഗ് ( വിശാഖപട്ടണം) എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളുണ്ട്.
ഇരുനൂറോളം വൈജ്ഞാനികരും നൂറോളം സാങ്കേതിക പ്രവർത്തകരും ഇവിടെയുണ്ട്. പരസ്പര പ്രാധാന്യമുളള ബഹുമുഖമേഖലകളിൽ ഗവേഷണം നടത്തുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്. അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ ഘടിപ്പിച്ച സി. ആർ വി സാഗർ സുക്തി എന്ന കപ്പൽ സമുദ്രതീരത്തോടു ചേർന്ന് നിരീക്ഷണഗവേഷണങ്ങൾ നടത്തുന്നു. പുറംകടലിൽ പരീക്ഷണങ്ങൾ നടത്താനായി ഓആർവി സാഗർ കന്യ എന്ന ഭൂശാസ്ത്ര മന്ത്രാലയത്തിൻറെ അധീനതയിലുളള കപ്പലാണ് ഉപയോഗപ്പെടുത്തുന്നത്.
ബഹുമതികൾ
കഴിഞ്ഞ പത്തു വർഷങ്ങളിൽ, ഈ ഗവേഷണസ്ഥാപനം നേടിയെടുത്ത ചില മുഖ്യ ബഹുമതികൾ