നാഷണൽ ക്യാപിറ്റൽ റീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
നാഷണൽ ക്യാപിറ്റൽ റീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മീററ്റ് അല്ലെങ്കിൽ എൻസിആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ ഹാപൂർ - മീററ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഡി ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ഒരു സ്വകാര്യ മെഡിക്കൽ കോളേജാണ്. 2018-ൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എംബിബിഎസ് കോഴ്സ് തുടങ്ങാൻ അനുമതി നൽകിയതോടെയാണ് ഇത് ആരംഭിച്ചത്. [1] ഇത് സിഎച്ച് ചരൺ സിംഗ് യൂണിവേഴ്സിറ്റി, മീററ്റുമായി ബന്ധപ്പെട്ടിരിക്കുന്നു.[1] സ്ഥാനംനാഷണൽ ക്യാപിറ്റൽ റീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മീററ്റിലെ മീററ്റ്-ഹാപൂർ റോഡിൽ നാഷണൽ ഹൈവേ (NH) 235 ലാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 444 കിലോമീറ്ററും ദേശീയ തലസ്ഥാനമായ ഡൽഹിയിൽ നിന്ന് ഏകദേശം 70 കിലോമീറ്ററും മീററ്റ് സിറ്റിയിൽ നിന്ന് 21 കിലോമീറ്ററും അകലെയാണ് ഇത്. റോഡ് മാർഗവും റെയിൽ മാർഗവും ഇത് മറ്റ് പ്രദേശങ്ങളുമായി നന്നായി ബന്ധിപ്പിച്ചിരിക്കുന്നു. കോഴ്സുകൾഎംബിബിഎസ് കോഴ്‌സുകളിൽ 150 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും പരിശീലനവും ഈ മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നു.[2] നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് അസംഗഢ് ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രവേശനം. എംബിബിഎസ് കോഴ്സിന്റെ കാലാവധി 4.5 വർഷം + ഒരു വർഷം നിർബന്ധിത റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്. കമ്മ്യൂണിറ്റി മെഡിസിൻ, പത്തോളജി എന്നിവയിൽ പിജി കോഴ്സും ഇവിടെ നടത്തുന്നു.[3] അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia