നാഷണൽ ഗാലറി ഓഫ് ആർട്ട്
അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്‌ടൺ, ഡി.സി.യിലെ ഒരു ദേശീയ ആർട്ട് മ്യൂസിയമാണ് നാഷണൽ ഗാലറി ഓഫ് ആർട്ട്. ഇത് നാഷണൽ മാളിൽ, 3-ഉം 9-ആം സ്ട്രീറ്റുകൾക്കും ഇടയിൽ, കോൺസ്റ്റിറ്റ്യൂഷൻ അവന്യൂ NW യിൽ സ്ഥിതിചെയ്യുന്നു. പൊതുജനങ്ങൾക്കായി തുറന്നതും സൗജന്യവുമായ ഈ മ്യൂസിയം 1937-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിന്റെ സംയുക്ത പ്രമേയത്തിലൂടെ അമേരിക്കൻ ജനങ്ങൾക്കായി സ്വകാര്യമായി സ്ഥാപിച്ചു. ആൻഡ്രൂ ഡബ്ല്യു. മെലോൺ ഗണ്യമായ കലാ ശേഖരവും നിർമ്മാണത്തിനുള്ള ഫണ്ടും സംഭാവന ചെയ്തു. പോൾ മെലോൺ, ഐൽസ മെല്ലൺ ബ്രൂസ്, ലെസ്സിംഗ് ജെ. റോസൻവാൾഡ്, സാമുവൽ ഹെൻറി ക്രെസ്, റഷ് ഹാരിസൺ ക്രെസ്, പീറ്റർ ആരെൽ ബ്രൗൺ വൈഡനർ, ജോസഫ് ഇ വൈഡനർ, ചെസ്റ്റർ ഡെയ്ൽ എന്നിവർ സംഭാവന ചെയ്ത പ്രധാന കലാസൃഷ്ടികൾ പ്രധാന ശേഖരത്തിൽ ഉൾപ്പെടുന്നു. അമേരിക്കയിലെ ലിയോനാർഡോ ഡാവിഞ്ചിയുടെ ഒരേയൊരു പെയിന്റിംഗും അലക്സാണ്ടർ കാൽഡർ സൃഷ്ടിച്ച ഏറ്റവും വലിയ മൊബൈലും ഉൾപ്പെടെ ഗ്യാലറിയിലെ പെയിന്റിംഗുകൾ, ഡ്രോയിംഗുകൾ, പ്രിന്റുകൾ, ഫോട്ടോഗ്രാഫുകൾ, ശിൽപങ്ങൾ, മെഡലുകൾ, അലങ്കാര കലകൾ എന്നിവയുടെ ശേഖരം മധ്യകാലഘട്ടം മുതൽ ഇന്നുവരെയുള്ള പാശ്ചാത്യ കലയുടെ വികാസത്തെ അടയാളപ്പെടുത്തുന്നു. അവലംബം
കൂടുതൽ വായനയ്ക്ക്
പുറംകണ്ണികൾNational Gallery of Art എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia