നാഷണൽ പെൻഷൻ സിസ്റ്റം
ഉപയോക്താക്കളെ അവരുടെ സ്വന്തം സമ്പാദ്യത്തിൽ നിന്നും ഒരു നിശ്ചിത ശതമാനം തുക ഒരു കേന്ദ്രീകൃത പെൻഷൻ സംവിധാനത്തിലേക്ക് നൽകാനും അതുവഴി പെൻഷന്റെ രൂപത്തിൽ ഭാവി സുരക്ഷിതമാക്കാനും അനുവദിക്കുന്ന ഒരു വോളണ്ടറി റിട്ടയർമെന്റ് സേവിംഗ്സ് സംവിധാനമാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്). ഇന്ത്യൻ ഗവൺമെന്റിന്റെ ധനകാര്യ മന്ത്രാലയത്തിന്റെ അധികാരപരിധിക്ക് കീഴിലുള്ള ഇതിനെ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) ആണ് നിയന്ത്രിക്കുന്നത്.[1] 1882-ലെ ഇന്ത്യൻ ട്രസ്റ്റ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, ഈ സ്കീമിന് കീഴിലുള്ള ആസ്തികളും ഫണ്ടുകളും പരിപാലിക്കുന്നതിന് വേണ്ടിയാണ് നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റ് (എൻപിഎസ് ട്രസ്റ്റ്) PFRDA സ്ഥാപിച്ചത് .[2] എൻപിഎസ്ന്റെ കീഴിലുള്ള എല്ലാ സമ്പാദ്യത്തിന്റെയും രജിസ്റ്റർ ചെയ്ത ഉടമയാണ് നാഷണൽ പെൻഷൻ സിസ്റ്റംസ് ട്രസ്റ്റ്. പെൻഷൻ ഫണ്ട്സ്, സെക്യൂരിറ്റികൾ ട്രസ്റ്റികളുടെ പേരിൽ വാങ്ങുന്നു എങ്കിലും വ്യക്തിഗത ദേശീയ പെൻഷൻ സംവിധാന വരിക്കാർ സെക്യൂരിറ്റികളുടെയും ആസ്തികളുടെയും ഫണ്ടുകളുടെയും ഉടമയായി തുടരുന്നു. ദേശീയ പെൻഷൻ സംവിധാന ട്രസ്റ്റ് നിയന്ത്രണങ്ങൾക്ക് കീഴിൽ ദേശീയ പെൻഷൻ സംവിധാന ട്രസ്റ്റ്, എൻപിഎസ് ഇടനിലക്കാരുടെ കസ്റ്റോഡിയൻ, പെൻഷൻ ഫണ്ടുകൾ, ട്രസ്റ്റി ബാങ്ക്, സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസി, പോയിന്റ് ഓഫ് പ്രെസെൻസ്, അഗ്രഗേറ്റർമാർ, ഐആർഡിഎഐ രജിസ്റ്റർ ചെയ്ത ആന്വിറ്റി സർവീസ് പ്രൊവൈഡർമാർ (പിഎഫ്ആർഡിഎയുടെ എംപാനൽ) എന്നിവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പി.എഫിന് ഉപദേശം നൽകുന്നതിനും ഉത്തരവാദിത്തമുണ്ട്. വരിക്കാർ, ഇൻഡിപെൻഡന്റ് ഓഡിറ്റർമാരുടെ ഓഡിറ്റിലൂടെയും പെൻഷൻ ഫണ്ടുകളുടെ പെർഫോമൻസ് റിവ്യൂവിലൂടെയും പാലിക്കൽ ഉറപ്പാക്കുന്നു. PPF, ഇ.പി.എഫ് എന്നിവ പോലെയുള്ള ദേശീയ പെൻഷൻ സംവിധാനം ഇന്ത്യയിലെ ഒരു EEE (Exempt-Exempt-Exempt) ഉപകരണമാണ്. അവിടെ കാലാവധി പൂർത്തിയാകുമ്പോൾ മെച്യൂരിറ്റിയിൽ മുഴുവൻ ഭാഗവും നികുതിയിൽ നിന്ന് ഒഴിവാകയും പെൻഷൻ പിൻവലിക്കൽ തുക മുഴുവൻ നികുതി രഹിതവുമാകയും ചെയ്യുന്നു.[3] References
External links
|
Portal di Ensiklopedia Dunia