നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ (NUS) സിങ്കപ്പൂരിലെ ഒരു സ്വയംഭരണ ഗവേഷണ സർവകലാശാലയാകുന്നു. 1905 ൽ ഒരു മെഡിക്കൽ കോളേജ് ആയി സ്ഥാപിതമായ ഈ സർവ്വകലാശാല, ഉന്നതപഠനത്തിനുള്ള സിംഗപ്പൂരിലെ ഏറ്റവും പഴയ ഇൻസ്റ്റിറ്റ്യൂട്ടും അതുപോലെതന്നെ വിദ്യാർത്ഥികളുടെ പ്രവേശനവും പാഠ്യപദ്ധതികളും കണക്കിലെടുത്താൽ രാജ്യത്തെതന്നെ ഏറ്റവും വലിയ സർവ്വകലാശാലയുമാണ്. സംരംഭക മാനദണ്ഡത്തിലധിഷ്ടിതമായ ഒരു സമഗ്ര ഗവേഷണ സർവ്വകലാശാലയാണ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ. ശാസ്ത്രം, വൈദ്യശാസ്ത്രം, ദന്തവൈദ്യം, രൂപകൽപ്പന, പരിസ്ഥിതി, നിയമം, കല, സാമൂഹ്യശാസ്ത്രം, എൻജിനീയറിങ്, സംഗീതത്തിലെ ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം എന്നിവയിൽ നിരവധി വൈവിധ്യമാർന്ന പഠനപദ്ധതികളാണ് എൻയുഎസ് വിഭാവനം ചെയ്യുന്നത്. സിംഗപ്പൂരിലെ നാലു പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും മലേഷ്യയിലെ രണ്ട് പ്രധാനമന്ത്രിമാരും ഉൾപ്പെടെയുള്ളവർ ഈ സർവ്വകലാശാലയിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു.
അവലംബം
↑"Post-secondary education". Ministry of Education, Singapore. Ministry of Education, Singapore. Retrieved June 11, 2015.