നാഷണൽ സൂപ്പർഅനുവേഷൻ ഫണ്ട്
ദേശീയ പ്രൊവിഡന്റ് ഫണ്ടിനെ (NPF) പിൻതുടർന്ന് 2002 മെയ് മാസത്തിൽ പാപുവ ന്യൂ ഗിനിയയുടെ (PNG) നാഷണൽ സൂപ്പർഅനുവേഷൻ ഫണ്ട് (NASFUND) സ്ഥാപിതമായി. പിഎൻജിയിലെ ഏറ്റവും വലിയ സ്വകാര്യമേഖല സൂപ്പർഅനുവേഷൻ ഫണ്ടാണിത്.[1] 2016-ൽ, റിപ്പോർട്ട് ചെയ്ത NASFUND PGK4.22 ബില്യൺ ആസ്തി 2015-ലെ 28% വളർച്ചയെ പ്രതിനിധീകരിക്കുന്നു.[2] 1982-ൽ പാപുവ ന്യൂ ഗിനിയയിൽ നിർബന്ധിതമായ സൂപ്പർഅനുവേഷൻ സംഭാവനകൾ നടപ്പിലാക്കി. അതിലേയ്ക്കായി ജീവനക്കാർ കുറഞ്ഞത് അവരുടെ ശമ്പളത്തിന്റെ 6% സൂപ്പർഅനുവേഷൻ ഫണ്ടിലേക്ക് നൽകേണ്ടതുണ്ട്. കൂടാതെ 15-ലധികം വ്യക്തികളുടെ തൊഴിലുടമകൾ 8.4% സംഭാവന ഇതിലേയ്ക്കായി നൽകേണ്ടതുണ്ട്.[3] നാസ്ഫണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ Ian Tarutia OBE ആണ്. ഹുലാല ടോക്കോം അധ്യക്ഷനായ ഒമ്പത് ഡയറക്ടർമാരുടെ ബോർഡാണ് ഫണ്ടിന്റെ മേൽനോട്ടം വഹിക്കുന്നത്. ഡയറക്ടർമാരിൽ മൂന്ന് പേർ സ്വതന്ത്രരും ആറ് പേർ ഏഴ് ഷെയർഹോൾഡിംഗ് ബോഡികളുടെ പ്രതിനിധികളുമാണ്:
നാസ്ഫണ്ടിന്റെ നിക്ഷേപ പ്രവർത്തനങ്ങൾ BSP ക്യാപിറ്റലിന് (BCAP) ഔട്ട്‌സോഴ്‌സ് ചെയ്യുന്നു. ഫണ്ട് അഡ്മിനിസ്ട്രേഷൻ നിയന്ത്രിക്കുന്നത് കിന ഇൻവെസ്റ്റ്‌മെന്റ്‌സ് ആൻഡ് സൂപ്പർഅനുവേഷൻ സർവീസസ് (KISS) ആണ്.[4] References
|
Portal di Ensiklopedia Dunia