നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ്
ജീവശാസ്ത്രഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന Bangalore, Karnataka സ്ഥിതിചെയ്യുന്ന ഒരു ഗവേഷണ കേന്ദ്രമാണ് നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ്, National Centre for Biological Sciences (NCBS). ഇത് ഭാരത സർക്കാരിന്റെ ആണവോർജ്ജ വകുപ്പിന്റെ കീഴിലുള്ള ടാറ്റ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ (TIFR) ഭാഗമാണ്.[1] ഗവേഷണ മേഖലകൾജൈവരസതന്ത്രം, ജൈവഭൗതികശാസ്ത്രം, ബയോ-ഇൻഫർമാറ്റിക്സ്, Neurobiology, Cellular Organization, Signalling, ജനിതകശാസ്ത്രം, Development, Theory and Modelling of Biological Systems, ആവാസ വിജ്ഞാനം, ജീവപരിണാമം തുടങ്ങിയ വിഷയങ്ങളിൽ NCBS അടിസ്ഥാന ഗവേഷണം നടത്തുന്നു.[2] ഈ വിഷയങ്ങളിൽ ഡോക്ടറേറ്റ്, ഡോക്ടറേറ്റ് (Integrated), ബിരുദാനന്തരബിരുദം എന്നിവ ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്; കൂടാതെ M.Sc (Wildlife Biology and Conservation) ഒന്നിടവിട്ടുള്ള വർഷങ്ങളിലും.[3][4] ബെംഗളൂരു ബയോ ക്ലസ്റ്റർInstitute for Stem Cell Biology and Regenerative Medicine (inStem) and the Centre for Cellular and Molecular Platforms (C-CAMP) തുടങ്ങിയ പല സഹകരണ സംരംഭങ്ങളിലും NCBS ഏർപ്പെടുന്നു.[5] ഈ മൂന്നു സ്ഥാപനങ്ങളുംകൂടി ബെംഗളൂരു ബയോ ക്ലസ്റ്റർ, എന്നപേരിൽ അടിസ്ഥാന ഗവേഷണം, പ്രയോഗാത്മക പഠനങ്ങൾ, സാങ്കേതിക പുരോഗതി എന്നിവ കൈവരിക്കുന്നതിന് നേതൃത്വം നൽകുന്നു.[6] ഇതും കാണുകഅവലംബം
പുറം കണ്ണികൾNational Centre for Biological Sciences എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia