നാഷ്‌വിൽ അന്താരാഷ്ട്ര വിമാനത്താവളം
അമേരിക്കയിലെ ടെന്നസിയിൽ നാഷ്‌വിൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന വിമാനത്താവളമാണ് നാഷ്‌വിൽ അന്താരാഷ്ട്ര വിമാനത്താവളം. (ആംഗലേയം:Nashville International Airport) (IATA: BNA, ICAO: KBNA, FAA LID: BNA). ഇത് പൊതുജനങ്ങൾക്കും പട്ടാള ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതിനായി നിർമിച്ചതാണ്. 1937-ൽ സ്ഥാപിതമായ ഈ വിമാനത്താവളത്തിന്റെ ആദ്യത്തെ പേര് ബെറി ഫീൽഡ് (ആംഗലേയം:Berry Field) എന്നായിരുന്നു. ഇപ്പോഴത്തെ ടെർമിനൽ 1987-ലാണ് പണികഴിച്ചത്. 1988-ൽ നാഷ്‌വിൽ അന്താരാഷ്ട വിമാനത്താവളം എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഏകദേശം 3,900 ഏക്കർ (15.8 km2) വിസ്തൃതിയിലായി വ്യാപിച്ചുകിടക്കുന്ന ഈ വിമാനത്താവളത്തിൽ നാല് റൺവേകൾ ആണുള്ളത്. അതിൽ ഏറ്റവും നീളം കുടിയതിന് 11,030 അടി (3,360 മീ) നീളമുണ്ട്.[1]. പ്രതിദിനം നാനൂറ്റിയൻപതോളം വിമാനങ്ങൾ വന്നുപോകുന്നു[2]. 2017-ൽ യാത്രക്കാരുടെ എണ്ണത്തിന്റെ കണക്ക് അനുസരിച്ച് അമേരിക്കയിലെ 32-ആമത് തിരക്കുള്ള വിമാനത്താവളമായി ഇത് മാറി[3]. അമേരിക്ക, കാനഡ, മെക്സിക്കോ, കരീബിയൻ, യൂറോപ്പ് പ്രദേശങ്ങളിലായി അൻപത്തിയാറോളം പ്രദേശങ്ങളിലേയ്ക്കായി 16 വിമാന കമ്പിനികളുടെ 520 ഓളം സർവീസുകൾ നടത്തിവരുന്നു. ഈ വിമാനത്താവളത്തിലെ ടെർമിനൽ 1,000,000-square-foot (93,000 m2) വിസ്തീർണ്ണത്തിലായി 44 ഗേറ്റുകൾ വഴി യാത്രാസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മിഡിൽ ടെന്നസി, ദക്ഷിണ കെന്റക്കി, വടക്കൻ അലബാമ എന്നിവിടങ്ങളിലായി 79 കൗണ്ടികളിലായി വ്യാപാരബന്ധവും നടത്തിവരുന്നു. സൗത്ത്‌വെസ്റ്റ് എയർലൈൻസിന്റെ ഹബ് കൂടിയാണ് ഈ വിമാനത്താവളം. നേരത്തെ അമേരിക്കൻ എയർലൈൻസിന്റെ ഹബ് കൂടിയായിരുന്നു. ഇതു കൂടാതെ ബെറിഫീൽഡ് എയർ നാഷണൽ ഗാർഡിന്റെ ബേയ്സും ടെന്നസി എയർ നാഷണൽ ഗാർഡിന്റെ 118-ആം എയർലിഫ്റ്റ് വിങ്ങിന്റെ ആസ്ഥാനം കൂടിയാണ്. ചരിത്രംനാഷ്വില്ലിലെ ആദ്യത്തെ വിമാനത്താവളം ഹാംപ്റ്റൺ ഫീൽഡ് ആയിരുന്നു. ഇത് 1921 വരെ പ്രവർത്തിച്ചിരുന്നു. അതിനുശേഷം 1921 മുതൽ 1928 വരെ ഹെർമിറ്റേജ് സമുഹമായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. നാഷ്‌വില്ലിലെ ആദ്യത്തെ എയർലൈനുകൾ റൂഥർഫോർഡ് കൗണ്ടിയിലെ സ്കൈഹാർബർ വിമനത്താവളത്തിലേയ്ക്ക് സർവീസ് നടത്തിയിരുന്ന അമേരിക്കൻ എയർലൈനും ഈസ്റ്റേൺ എയർലൈനും ആയിരുന്നു[4]. സ്കൈഹാർബർ വിമാനത്താവളത്തിനേക്കാൾ വലുതും നഗരത്തിന് അടുത്തുമായി ഒരു വിമാനത്താവളത്തിന്റെ ആവശ്യകത മുന്നിൽ കണ്ട് 1935-ൽ അന്നത്തെ മേയർ ഹിലാരി ഹൗസിന്റെ നേതൃത്വത്തിൽ ജനങ്ങളുടെ ഒരു സംഘം രൂപീകരിക്കുകയും ഡിക്സി പാർക്ക്‌വേയ്ക്ക് സമീപത്തായി അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും 1936-ൽ പണി ആരംഭിക്കുകയും ചെയ്തു[5]. അമേരിക്കൻ എയർലൈൻസും ഈസ്റ്റേൺ എയർലൈൻസുമാണ് ആദ്യം യാത്രാ സേവനം ആരംഭിച്ചു. മൂന്ന് നിലകളിലായി യാത്രാ ടെർമിനലുകളും മൂന്ന് റൺവേകളുമാണ് ഈ വിമാനത്താവളത്തിനുള്ളത് [6][7] അവലംബം
|
Portal di Ensiklopedia Dunia