നാൻപിൻ സ്കൂൾ![]() നാൻപിൻഹ (南 蘋 派 "നാൻപിംഗ് അല്ലെങ്കിൽ നാൻപിൻ അഥവാ നംപിൻ സ്കൂൾ") ഇത് എഡോ കാലഘട്ടത്തിൽ നാഗസാക്കിയിൽ അഭിവൃദ്ധിപ്രാപിച്ചിരുന്ന ഒരു പെയിന്റിംഗ് സ്കൂളായിരുന്നു. പദോല്പത്തിചൈനീസ് പെയിന്റർ ഷെൻ നാൻപിംഗ് അഥവാ ഷെൻ ക്വാൻ എന്ന പേരിൽ നിന്നാണ് നാൻപിൻ സ്കൂൾ എന്ന പേര് ലഭിച്ചത്. (ചൈനീസ്: 沈 铨, പിൻയിൻ: ഷീൻ ക്യുൻ, വാഡെ-ഗൈൽസ്: ഷെൻ ചെഹൂൻ, 1682-1760) മിംഗ് അക്കാഡമിക് ശൈലിയിൽ വരയ്ക്കുന്ന കലാകാരൻ ആയിരുന്നു. ചരിത്രംഷേൻ നാൻപിംഗ് 1731 ഡിസംബർ മൂന്നിന് 37-ാമത് കപ്പലിൽ നാഗസാക്കിയിൽ എത്തി. 1733 സെപ്റ്റംബർ 18-ന് ജപ്പാനിൽ നിന്നും മടങ്ങി. ഷേൻ നാൻപിംഗ് ബേർഡ്-ഫ്ളവർ പെയിന്റിംഗ് എന്ന പെയിന്റിംഗിൽ പ്രത്യേക പഠനം നടത്തിയിരുന്നു.( ചാ : ഹുയാനിയാവൊ ഹുവാ , ജെ: കചോഗോ ), ഈ ശൈലി പ്രൊഫഷണൽ ചൈനീസ് ചിത്രകാരൻമാർക്കിടയിൽ, പ്രധാന കലാ വിഷയങ്ങളിൽ ഒന്ന് ആയിരുന്നു.
ജപ്പാനിലെ പാശ്ചാത്യ അറിവ് പ്രചരിപ്പിക്കുന്നതിനായി നാഗസാക്കി തുറമുഖത്ത് വാണിജ്യ പ്രവർത്തനം നടന്നു. പുരാതന ചൈനീസ് സംസ്കാരത്തിൽ ജപ്പാനീസ് ജനതയ്ക്ക് പ്രത്യേക താല്പര്യമുണ്ടായിരുന്നു. ചൈനീസ് പാരമ്പര്യത്തിൽ നിന്ന് വിടവാങ്ങേണ്ടിവന്നില്ലെങ്കിൽ പോലും പതിനെട്ടാം നൂറ്റാണ്ടിൽ പാശ്ചാത്യ പ്രകൃതിശാസ്ത്രത്തിൽ ജാപ്പനീസ് ജനത വളരെ താൽപര്യം പ്രകടിപ്പിച്ചു. ബോട്ടണി, ജന്തുശാസ്ത്രം, ധാതുക്കൾ മുതലായ വിഷയങ്ങളിലുള്ള വിജ്ഞാന വ്യാപനത്തിൽ പ്രകൃതിശാസ്ത്ര വിഷയങ്ങളിൽ ചൈനയും പാശ്ചാത്യ പര്യവേക്ഷണങ്ങളും ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കൂടാതെ, ഈ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന പൂക്കളുടെ ചിത്രങ്ങൾ ചിത്രകാരന്മാരെ പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് പണ്ഡിതനായ മെക്കറെല്ലി നാൻപിൻ സ്കൂളിലെ ശൈലിയെ ""സസ്യജന്തു ജാലങ്ങളുടെ അലങ്കാര ചിത്രീകരണം"" എന്നു വിളിച്ചു. [1] നാൻപിംഗ് പെയിന്റിംഗ് സ്കൂളിൽ, അലങ്കാരവസ്തുക്കൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു, കാരണം പെയിന്റിങ്ങുകൾ വ്യാപാരികളുടെ രുചിക്ക് തൃപ്തിപ്പെടുത്തേണ്ടതായിരുന്നു.[2] ശ്രദ്ധേയരായ കലാകാരന്മാർ
ഇവയും കാണുകഅവലംബം
|
Portal di Ensiklopedia Dunia