നാൻറ്റൗ സിറ്റി
തായ്‍വാനിലെ നാന്റോ കൗണ്ടിയുടെ വടക്കുപടിഞ്ഞാറു സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് നാന്ററ്റൗ സിറ്റി ( മന്ദാരിൻ പിൻയിൻ : Nantou Shi; ഹൊക്കീൻ പെഹ് ഓയ് ജി : 'ലാമ്-ടാൗ-ഛ്ഹീ) ഈ നഗരം നാന്റോ കൗണ്ടിയുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലാണ് . ബാഗുവ പർവതനിരകൾക്കും മവോലുവോ നദിക്കും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [1] ഇത് നാന്റോ കൗണ്ടിയിലെ കൗണ്ടി സീറ്റാണ് . ഫ്രീവേ നമ്പർ 3 നാന്റോ സിറ്റിയിലൂടെ കടന്നുപോകുന്നു. [2] ഹോഅന്യ ഭാഷയിലെ രാംടൗ എന്ന വാക്കിന്റെ ലിപ്യന്തരണമാണ് ഈ നഗരത്തിന്റെ പേര്. ഇതിന്റെ ആദ്യ അക്ഷരം ( 南 ; "തെക്ക്") എന്നതാണ്. എന്നാൽ ബീറ്റോയുടെ ( 北 ; "വടക്ക്") എന്ന അക്ഷരം ഉപയോഗിച്ചാൽ തായ്‌പേയിയിലെ ഒരു ജില്ലയുടെ പേരായി. എന്നാൽ ഈ പേരുകൾ തമ്മിൽ യാതൊരു ബന്ധവുമില്ല. [3] ചരിത്രംക്വിംഗ് രാജവംശംക്വിംഗ് രാജവംശത്തിലെ ക്വിയാൻലോംഗ് ചക്രവർത്തിയുടെ കാലത്താണ് ഹാൻ ചൈനക്കാർ ഈ പ്രദേശത്ത് എത്തിത്തുടങ്ങിയത്. ഷാങ്ങ് പാരമ്പര്യത്തിലുള്ള ഷാങ്ങ്ഷൗ, ജിയാൻ ( 簡 ) എന്നിവയിൽ നിന്നുള്ളവരും, ഷാൻഷൗവിലെ നാൻജിംഗ് കൗണ്ടിയിൽ നിന്നുള്ള ലിൻ, സിയാവോ വംശജരും ആദ്യകാല താമസക്കാരിൽ ഉൾപ്പെടുന്നു. 1759-ൽ ഇന്നത്തെ നാന്റോ എലിമെന്ററി സ്കൂളിന് സമീപം ഒരു യമൻ സ്ഥാപിച്ചു. 1898 ൽ നാന്റോ കമാൻഡറി സംഘടിപ്പിച്ചു. ജപ്പാൻ സാമ്രാജ്യം![]() 1901 ൽ, ജാപ്പനീസ് ഭരണകാലത്ത് സ്ഥാപിതമായ ഇരുപത് പ്രാദേശിക അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിൽ ഒന്നാണ് നാന്റൗ ചൗ (南投廳 Nanto Chō ). 1909 ൽ ടോർക്കു ചൗ (斗六廳 Toroku Chō )ന്റെ ഒരു ഭാഗം കൂടി നാന്റോ ചോവിൽ ലയിപ്പിച്ചു. 1920-ൽ തായ്‌ചെ പ്രിഫെക്ചറിലെ നാന്റ ജില്ലയുടെ ഭരണത്തിലായിരുന്നു നാന്റൗ ടൗൺ. റിപ്പബ്ലിക് ഓഫ് ചൈനചൈന റിപ്പബ്ലിക്കിന് കൈമാറിയ ശേഷം, 1950 ൽ തായ്ചുംഗ് കൗണ്ടിയിൽ നിന്ന് നാന്റോ കൗണ്ടി അടർത്തി മാറ്റി സംഘടിപ്പിച്ചു. അതേ വർഷം ഒക്ടോബറിൽ നാന്റോ ടൗൺഷിപ്പ് പുനസംഘടിപ്പിച്ചു. 1957 ജൂലൈ 1-ന് തായ്‌വാൻ പ്രവിശ്യാ ഗവൺമെന്റ് സോങ്‌സിംഗ് ന്യൂ വില്ലേജിലേക്ക് മാറി അതിനുശേഷം നാന്റോയെ പ്രവിശ്യാ ഗവൺമെന്റിന്റെ സ്ഥാനമാക്കി മാറ്റി. 1981 ഡിസംബർ 25 ന്, മുൻ ടൗൺഷിപ്പിൽ നിന്ന് നാന്റോ ഒരു കൗണ്ടി നിയന്ത്രിത നഗരമായി . [1] നാന്റോ കൗണ്ടിയുടെ സ്ഥാനം ഛെലുന്ഗ്പു ഫോൾട്ടിനടുത്തായതുകൊണ്ട്, 1999ലെ 921 ഭൂകമ്പം നാന്റൗ കൗണ്ടിയെ സാരമായി ബാധിച്ചു. ഈ ഭൂകമ്പത്തിൽ 92 പേർ മരിച്ചു [4] 1000-ലധികം കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു [5] അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകൾലോങ്ക്വാൻ, കാങ്‌ഷൗ, സാൻമിൻ, റെൻഹെ, നാന്റൗ, ഴാങ്‌റെൻ, ചോങ്‌വെൻ, സാൻക്സിംഗ്, സാൻഹെ, ജിയാക്സിംഗ്, ജിയാഹെ, പിൻഗെ, ഷെൻസിംഗ്, ക്വിയാൻക്യു, ജുൻഗോംഗ്, തുങ്‌ഷാൻ, യിങ്‌നാൻ, യിങ്‌ബെയ്, നീക്സിംഗ്, നീക്സിൻ, ഗ്വാങ്‌ഹുയി,ഗ്വാൻഗ്രോങ്ങ്, ഗ്വാങ്മിങ്ങ്, ഗ്വങ്ഹ്വാ,ഴാൻക്സിങ്ങ്, ഷാൻഖെ, പിങ്‌ഷാൻ, ക്സിൻക്സിങ്ങ്, യോങ്‌ഫെംഗ്, ഫുക്സിംഗ്, ഫെങ്‌ഷാൻ, യോങ്‌സിംഗ്, ഫെങ്‌മിംഗ്, ഫുഷാൻ വില്ലേജ് എന്നിവയാണ് നാന്റൗ നഗരത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകൾ. സർക്കാർ സ്ഥാപനങ്ങൾതായ്വാൻ പ്രവിശ്യാ സർക്കാർ ആസ്ഥാനം, നാന്റോ കൗണ്ടി സർക്കാർ ആസ്ഥാനം, നാന്റോ കൗണ്ടി കൗൺസിൽ എന്നിവയാണ് ഇവിടെയുള്ള പ്രധാന സർക്കാർ സ്ഥാപനങ്ങൾ. വിനോദസഞ്ചാര കേന്ദ്രങ്ങൾജുഫാംഗ് ഹാൾ, നാന്റോ കൗണ്ടി കൾച്ചർ പാർക്ക് എന്നിവയാണ് നാന്റൗ നഗരത്തിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ. ഗതാഗതം![]() നാന്റൗ നഗരത്തിലെ ബസ് സ്റ്റേഷൻ ചാങ്‌ഹുവ ബസിലെ നാന്റൗ ബസ് സ്റ്റേഷനാണ്. ശ്രദ്ധേയരായ വ്യക്തികൾനാന്റൗ നഗരത്തിൽ ജനിച്ച ശ്രദ്ധേയരായ വ്യക്തികൾ താഴെപ്പറയുന്നവരാണ്.
പരാമർശങ്ങൾ
ബാഹ്യ ലിങ്കുകൾNantou City എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia