നാൻസി ടാൽബോട്ട് ക്ലാർക്ക്
1852-ൽ ബിരുദം നേടിയ എലിസബത്ത് ബ്ലാക്ക്‌വെല്ലിന് ശേഷം അമേരിക്കയിൽ ഒരു അംഗീകൃത (വിഭാഗീയമല്ലാത്ത അല്ലെങ്കിൽ അലോപ്പതി) മെഡിക്കൽ സ്ഥാപനത്തിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ രണ്ടാമത്തെ വനിതയാണ് നാൻസി എലിസബത്ത് ടാൽബോട്ട് ക്ലാർക്ക് ബിന്നി (ജീവിതകാലം: മേയ് 22, 1825 - ജൂലൈ 28, 1901) [1].കൂടാതെ വെസ്റ്റേൺ റിസർവ് കോളേജിന്റെ ക്ലീവ്‌ലാൻഡ് മെഡിക്കൽ കോളേജ് എന്നറിയപ്പെട്ടിരുന്ന കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ആദ്യ വനിതയുമാണ്. 1825 മെയ് 22 ന് മസാച്ചുസെറ്റ്സിലെ ഷാരോണിൽ ജോസിയ ടാൽബോട്ടിന്റെയും മേരി റിച്ചാർഡ്സ് ടാൽബോട്ടിന്റെയും മകളായി അഞ്ച് ആൺകുട്ടികളുടെയും അഞ്ച് പെൺകുട്ടികളുടെയും ഏഴാമത്തെ കുട്ടിയായി നാൻസി ജനിച്ചു. 1845-ൽ, അവർ ദന്തഡോക്ടർ ചാമ്പ്യൻ ക്ലാർക്കിനെ വിവാഹം കഴിച്ചു. തുടർന്ന് ഒരു വർഷത്തിനുള്ളിൽ മരിച്ചു. അവരുടെ ഭർത്താവ് 1848 മാർച്ചിൽ ടൈഫോയ്ഡ് പനി ബാധിച്ച് മരണത്തിന് കീഴടങ്ങി.[2] അവർ ക്ലീവ്‌ലാൻഡിലേക്കുള്ള വഴി കണ്ടെത്തി. അവിടെ ഡീൻ ഡെലാമറ്ററിന്റെ നേതൃത്വത്തിൽ 1852-ൽ ക്ലീവ്‌ലാൻഡ് മെഡിക്കൽ കോളേജിലെ ആദ്യത്തെ വനിതാ ബിരുദധാരിയായി. ക്ലാർക്ക് മസാച്യുസെറ്റ്സിലേക്ക് മടങ്ങി. അവിടെ 1852 ഏപ്രിൽ മുതൽ 1854 ഓഗസ്റ്റ് വരെ ബോസ്റ്റണിൽ മെഡിസിൻ പരിശീലിച്ചുവെങ്കിലും ഒരു സ്ത്രീയായതിനാൽ മസാച്യുസെറ്റ്സ് മെഡിക്കൽ സൊസൈറ്റിയിൽ പ്രവേശനം നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അവർ നിർത്തി. 1856-ൽ അവർ ബോസ്റ്റണിലെ ആമോസ് ബിന്നിയെ വിവാഹം കഴിക്കുകയും ആറ് കുട്ടികളുണ്ടാകുകയും ചെയ്തു. കുടുംബത്തെ വളർത്തിയ ശേഷം, 1874-ൽ ബോസ്റ്റണിൽ സ്ത്രീകൾക്കായി ഒരു സൗജന്യ ഡിസ്പെൻസറി തുറന്ന് അവർ വൈദ്യശാസ്ത്രത്തിലേക്ക് മടങ്ങി. നാൻസി 1901-ൽ മരിച്ചു. കേംബ്രിഡ്ജിലെ മൗണ്ട് ഓബർൺ സെമിത്തേരിയിൽ അടക്കം ചെയ്തു. അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia