നിക്കോട്ടിൻ പ്രതിനിധാന ചികിത്സ![]() ചികിത്സയുടെ ഭാഗമായി പുകയിലയിലൂടെ അല്ലാതെ മറ്റു മാർഗങ്ങൾ ഉപയോഗിച്ചു ശരീരത്തിലേക്ക് നിക്കോട്ടിൻ (nicotine) നൽകുന്നതിനെ നിക്കോട്ടിൻ പ്രതിനിധാന ചികിത്സ ( പൊതുവേ അറിയപ്പെടുന്നത് NRT) എന്ന് പറയുന്നു[1].പുകയിലയോ നിക്കോട്ടിൻ അടങ്ങിയ ചവയ്ക്കുന്ന വസ്തുക്കളോ ഉപയോഗിക്കുന്ന ശീലം നിറുത്തുമ്പോൾ ഉണ്ടാവുന്ന അസസ്തതയും രോഗവും (( withdrawal symptoms )ഒഴിവാകുവാൻ ആണ് സാധാരണയായി നിക്കോട്ടിൻ പ്രതിനിധാന ചികിത്സ ചെയ്യുന്നത്. നിക്കോട്ടിൻ പ്രതിനിധാന ചികിത്സ ചെയ്യുന്നത് വഴി പുകവലിയോ ചവയ്ക്കാലോ നിർത്തിയവർക്ക് വീണ്ടു അത് ഉപയോഗിക്കാനുള്ള ആസക്തി ഉണ്ടാവുന്നത് ഇല്ലാതാക്കാൻ ഇത് വഴി സാധിക്കും.കുറഞ്ഞ അളവിൽനിക്കോട്ടിൻ ശരീരത്തിലേക്ക് കൊടുക്കയാണ് ഈ ചികിത്സയിലൂടെ ചെയ്യുന്നത്.പുകവലി മൂലം ഉണ്ടാവുന്ന ദുശ്ശീലം മാറ്റുന്നതിനും ശരീരത്തിനുള്ള ആസക്തി ഒഴിവാക്കുന്നതിനു നിക്കോട്ടിൻ പ്രതിനിധാന ചികിത്സ വഴിയും കൌൺസിലിംഗ് വഴിയും നടക്കും.ഏകദേശം 50-70 % വരെ ആൾക്കാരിൽ ഇത് വഴി മാറ്റം ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട്. നിക്കോട്ടിൻ ച്ചുയിങ്ങം , നിക്കോട്ടിൻ സ്പ്രേ , നിക്കോട്ടിൻ ഇൻഹലെർ എന്നിവ നിക്കോട്ടിൻ പ്രതിനിധാന ചികിത്സയുടെ വിവിധസങ്കേതങ്ങൾ ആണ്. അവലംബം
|
Portal di Ensiklopedia Dunia