നിറംപല്ലി

ബോഡോകോർപസ് നെജിയാന എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന വൃക്ഷമാണ് ഗോഫർ മരം അഥവാ നിറംപല്ലി. ബൈബിളിലെ ഉൽപ്പത്തിപ്പുസ്തകത്തിൽ മഹാപ്രളയത്തെ അതിജീവിക്കാനുള്ള പെട്ടകം ഉണ്ടാക്കാൻ നോഹ ഗോഫർമരം ഉപയോഗിച്ചതായി പരാമർശിക്കപ്പെടുന്നുണ്ട് .

കേരളത്തിൽ

ഗവി മേഖലയിലെ വനത്തിൽ നിറംപല്ലി മരങ്ങൾ വളരുന്നുണ്ട്. പശ്ചിമഘട്ട മലനിരകളിൽ പൂവിടാതെ കായ്ക്കുന്ന ഏക വൃക്ഷവും ഇതാണ്.[1] വനം വകുപ്പിന്റെ ഗൂഡ്രിക്കൽ റേഞ്ചിൽപ്പെട്ട ഗവി മേഖലയിലെ പച്ചക്കാനം ഭാഗത്തും ഉറാനിയിലുമാണ് ഗോഫർ മരങ്ങൾ മാനംമുട്ടെ വളർന്നുനിൽക്കുന്നത്. 12 വർഷം മുമ്പാണ് ഈ വൃക്ഷം ഗോഫർ മരമാണെന്ന് വനംവകുപ്പ് ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിച്ചത്. ഗവി മേഖലയിൽ പച്ചക്കാനം ഭാഗത്ത് ആനച്ചാൽ ചരിവിലും അപ്പർ മൂഴിയാർവഴി ഉറാനിയിലേക്കുള്ള വഴിയിൽ കടമാൻകുന്നു ഭാഗത്തും ഗോഫർ മരം ധാരാളം കണ്ടുവരുന്നുണ്ട്.

ആങ്ങമൂഴി ഫോറസ്റ്റ് സ്റ്റേഷന്റെ മുറ്റത്തും വളർന്നു വരുന്നുണ്ട്. ഈ മഹാവൃക്ഷം വേനൽക്കാലത്ത് അഗ്നിക്കിരയാകാതിരിക്കാൻ സുരക്ഷാ ഫയർ ലൈനുകൾ എടുത്ത് വനപാലകർ കാത്തുസംരക്ഷിച്ചുവരികയാണ്. കേരള വനംവകുപ്പ് പ്രത്യേക പരിരക്ഷയോടെ ഈ ഈ മരങ്ങളെ വളർത്തുന്നു.

പച്ചക്കാനം ഫോറസ്റ്റ് ചെക്ക്പോസ്റ്റ് കടന്ന് ഗവിയിലേക്കുള്ള യാത്രയിൽ രണ്ട് കിലോമീറ്റർ പിന്നിടുമ്പോൾ റോഡിനിരുവശവുമായി രണ്ട് മരങ്ങൾ നിൽക്കുന്നത് കാണാം. ഇതിൽ ഒരു മരത്തിന് 100 മീറ്ററിലധികം ഉയരവും 150 സെന്റീമീറ്റർ വണ്ണവും വരും.

അവലംബം

  1. "നോഹയുടെ കഥയിലെ ഗോഫർ മരം ഇവിടെയുണ്ട്". ദേശാഭിമാനി. ജൂലൈ 13, 2012. Archived from the original on 2012-07-29. Retrieved ജൂലൈ 31, 2012. {{cite web}}: Check date values in: |accessdate= and |date= (help)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya