നിർമ്മാണാവകാശം
ഏതെങ്കിലുമൊരു കണ്ടുപിടിത്തത്തിന്, അതിന്റെ ഉടമക്ക് സർക്കാർ, ഒരു നിശ്ചിതകാലത്തേക്ക്, നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും, ഉല്പന്നം വിൽക്കുന്നതിനും മറ്റും നൽകുന്ന കുത്തകാവകാശമാണ് നി൪മാണാവകാശം അഥവാ പേറ്റന്റ് (ഇംഗ്ലീഷ്: patent). ഇതിന് ഉപജ്ഞാതാവകാശം എന്നും വിളിക്കപ്പെടുന്നു. നിർമ്മാണാവകാശം നൽകപ്പെട്ട ഒരു കണ്ടുപിടിത്തം മറ്റൊരാൾ അതിന്റെ ഉടമയുടെ അനുവാദമില്ലാതെ നിർമ്മിക്കുന്നതും, ഉപയോഗിക്കുന്നതും, വിൽപ്പന നടത്തുന്നതും, സ്വന്തമാക്കി വെക്കുന്നതും നിഷിദ്ധമാകുന്നു. ഒരു കണ്ടുപിടിത്തതിനു നിർമ്മാണാവകാശം ലഭിക്കുമ്പോൾ ധനം, കച്ചവടം എന്നിവ പോലെ അതു ഉടമസ്ഥന്റെ സ്വന്തമാകുന്നു. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലാണ് പേറ്റന്റ് പ്രചാരത്തിലുള്ളത്. ഒരു കണ്ടുപിടിത്തതിന്റെ നിർമ്മാണാവകാശത്തിന് അപേക്ഷിക്കുന്നയാൾ പ്രസ്തുത കണ്ടെത്തൽ ലോകത്ത് ഒരിടത്തും അതുവരെ പുറത്ത് വിട്ടിട്ടില്ല എന്നും, മറ്റൊരാളോ മറ്റോരിടത്തൊ ഇത്തരമൊരു കണ്ടെത്തലിന് നിർമ്മാണാവകാശം നേടിയിട്ടില്ലെന്നും ബോധിപ്പിച്ചിരിക്കണം. ഏതങ്കിലുമൊരു മേഖലയിൽ (വ്യാവസായിക) ഉപയോഗപ്പെടുത്താൻ യോജിച്ചതായിരിക്കണം നിർമ്മാണാവകാശത്തിന് അപേക്ഷിക്കുന്ന കണ്ടുപിടിത്തം. മേന്മകൾതന്റെ കണ്ടുപിടിത്തം മറ്റുള്ളവർ ഉപയോഗപ്പെടുത്തുന്നതിനെയും ദുരുപയോഗപ്പെടുത്തുന്നതിനെയും എതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പേറ്റന്റ് ഉടമക്ക് സാധ്യത നൽകുന്നു. ഒരിക്കൽ നിർമ്മാണാവകാശം നൽകിയ കണ്ടുപിടിത്തമോ സങ്കേതമോ അതേ രൂപത്തിൽ മറ്റൊരാൾക്ക് ഉപയോഗിക്കാൻ പറ്റാത്തതിനാൽ നവീന കണ്ടുപിടിത്തങ്ങളിലും ഉല്പാദനരീതികളും വികസിപ്പിക്കുന്നതിൽ മുതൽ മുടക്കാൻ വ്യക്തികളും കമ്പനികളും കൂടുതൽ തയ്യാറാവുകയും അങ്ങനെ സൃഷ്ടിക്കപ്പെടുന്ന കൂടുതൽ മെച്ചപ്പെട്ട കണ്ടുപിടിത്തങ്ങൾ മൂലം പൊതുജനത്തിന് കൂടുതൽ ഗുണമേന്മയുള്ള വസ്തുക്കൾ ലഭ്യമാക്കാനും ഇത് അവസരം നൽകുന്നു. ദൂഷ്യഫലങ്ങൾനിത്യോപയോഗ വസ്തുക്കൾ പോലും നിർമ്മാണാവകാശം കാരണം കുത്തകവൽകരിക്കപ്പെടുന്നുവെന്നത് ഈ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ദൂഷ്യഫലമാണ്. നിർമ്മാണാവകാശം ഇന്ത്യയിൽ
പുറത്തേക്കുള്ള കണ്ണികൾPatents എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബം
|
Portal di Ensiklopedia Dunia