നീഡ് ഫോർ സ്പീഡ് (ചലച്ചിത്രം)

Need for Speed
പ്രമാണം:Need For Speed poster.jpg
Theatrical release poster
സംവിധാനംScott Waugh
തിരക്കഥGeorge Gatins
Story by
  • George Gatins * John Gatins
നിർമ്മാണം
അഭിനേതാക്കൾ
ഛായാഗ്രഹണംShane Hurlbut
Edited by
സംഗീതംNathan Furst
നിർമ്മാണ
കമ്പനികൾ
വിതരണംWalt Disney Studios
Motion Pictures
റിലീസ് തീയതിs
  • March 7, 2014 (2014-03-07) (TCL Chinese Theatre)
  • March 14, 2014 (2014-03-14) (United States)
Running time
130 minutes[1]
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$66 million[2]
ബോക്സ് ഓഫീസ്$203.3 million[2]

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

നീഡ് ഫോർ സ്പീഡ് 2014 ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ഫിലിമാണ്. ഇലക്ട്രോണിക് ആർട്ട്സിന്റെ വീഡിയോ ഗെയിം പരമ്പരയാണ് ഈ ചിത്രത്തിനു അടിസ്ഥാനം. സ്‌കോട്ട് വോ സംവിധാനം, നിർവഹിച്ചു. ജോർജ് ഗാറ്റിൻസും,ജോൺ ഗറ്റിനും, ഡ്രീംവാർക്സ്, ഇന്ത്യൻ കമ്പനിയായ റിലയൻസ് എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആരോൺ പോൾ ആണ് നായകൻ. സ്ട്രൈറ്റ് റസ്സർ ടുബെയ് മാർഷൽ, റേസ് ക്രോസറുമായി ചേർന്ന് തന്റെ സുഹൃത്തിന്റെ മരണത്തിനു പ്രതികാരം ചെയ്യുന്നതാണ് കഥയുടെ ഉള്ളടക്കം.

Plot

മൗണ്ട് കെസ്കോയിലെ മാർഷൽ മോട്ടോഴ്സ് എന്ന ഗാരേജിന്റെ ഉടമസ്ഥതയിലുള്ള ഒരു മുൻ റേസിങ് കാർ ഡ്രൈവർ ആണ് ടോബി മാർഷൽ

ടോബി മാർഷലും അവന്റെ കൂട്ടുകാരായ ബെന്നി, ഫിൻ, ബീസ്റ്റ് എന്ന് വിളിക്കുന്ന ജോ, ലിറ്റിൽ പീറ്റ് എന്നിവർ ചേർന്ന് അവരുടെ ഗാരേജിൽ റേസിങ് കാർ നന്നാക്കുന്നതിന്റെ തിരക്കിലാണ്. അവനും കൂട്ടരും മണിക്കൂറുകൾക്കുശേഷം തെരുവ് ഫെസ്റ്റിവൽ റേസിങ്ങിൽ പങ്കെടുക്കുന്നു. ആ റേസിനു ശേഷം, ടോബിയുടെ മുൻ എതിരാളി ഡിനോ ബ്രൂസ്റ്റർ അവരുടെ ഗാരേജിൽ എത്തുന്നു. അമേരിക്കൻ ഓട്ടോമോട്ടീവ് ഡിസൈനർ ആയിരുന്ന Carroll Shelby ഡിസൈൻ ചെയ്ത ഒരു അപൂർവ്വ ഫോർഡ് മസ്റ്റാഗ് തന്റെ കൈവശം ഉണ്ടെന്നും അത്‌ പൂർത്തിയാക്കിയാൽ മൊത്തവിലയായ 2 മില്യൺ ഡോളറിന്റെ 25% നൽകാമെന്ന് ഡിനോ വാഗ്ദാനം ചെയ്യുന്നു. കൂട്ടുകാർ എതിർക്കുന്നു, പക്ഷേ മാർഷൽ മോട്ടോർസ് കടത്തിൽ ആണെന്നും ബാധ്യത തീർക്കാൻ പണം അത്യാവശ്യം ആണെന്നും അതിനാൽ ഈ ഡീൽ ഏറ്റെടുക്കുന്നു എന്ന് ടോബി പറയുന്നു.



പൂർത്തിയാക്കിയ മുസ്താങ് ഒരു പാർട്ടിയിൽ ലേലത്തിന് വെച്ചിരിക്കുന്നു. ടോബിയും ഡിനോയും ഇംഗ്ലണ്ടുകാരിയായ ജൂലിയയെ കണ്ടുമുട്ടുകയാണ്, മണിക്കൂറിൽ 230 മൈൽ വേഗത്തിൽ കാർ ഓടിയാൽ അവരുടെ ക്ലയന്റ് കാർ വാങ്ങാൻ തയ്യാറാണെന്നു അറിയിക്കുന്നു. ഡിനോ അത്രയും വേഗത്തിൽ ഓടിക്കാൻ കഴിയില്ല എന്ന് എതിർക്കുന്നു . രാവിലെ ടോബി കാർ 234 മൈൽ വേഗത്തിൽ ഓടിക്കുന്നു ജൂലിയയുടെ ക്ലയൻ ബിൽ ഇൻഗ്രാം 2.7 മില്യൻ ഡോളർ വാങ്ങാൻ തയ്യാറാകുന്നു.

കാർ വാങ്ങാൻ എത്തിയവർ ടോബിയെ പ്രശംസിക്കുന്നു, ഇതു ഇഷ്ടപ്പെടാതെ ടോബിയെയും ഡിനോ റേസിങ്ങിനായി വെല്ലുവിളിച്ചു. ടോബി ആണ് വിജയിക്കുന്നതെങ്കിൽ മുസ്റ്റാഗ് ഡീലിന്റെ മുഴുവൻ(75%) വിഹിതവും ഡിനോ ഉപേക്ഷിക്കും എന്ന് ഉറപ്പു നൽകുന്നു, ഡിനോ വിജയിച്ചാൽ ടോബിയുടെ ഓഹരിയായ 25% ഡിനോയ്ക്ക് നൽകണം. മത്സരഓട്ടത്തിനിടെ, അയാൾ തോൽവി ഏറ്റുവാങ്ങുകയും മനഃപൂർവ്വം പീറ്റിനെ അപകടപ്പെടുത്തുന്നു. പിറ്റ് കൊല്ലപ്പെടുന്നു . ഡിനോ അവിടെ നിന്ന് അപ്രത്യക്ഷമാവുന്നു, ഡിനോ റേസിൽ ഉണ്ടായിരുന്നതായി തെളിയിക്കാൻ കഴിയാത്തതിനെത്തുടർന്ന് ടോബിക്ക് ജയിൽ ശിക്ഷ കിട്ടുന്നു.

രണ്ടു വർഷം കഴിഞ്ഞ്, ടോബി ജയിലിൽ നിന്നും പുറത്തിറങ്ങി, പിറ്റിന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ ഉദ്ദേശിക്കുന്നു. കാലിഫോർണിയയിൽ നടക്കുന്ന ഡെ ലിയോണിലേക്ക് ഇൻഗ്രാമിന് തന്റെ മുസ്റ്റാഗിന് പ്രവേശനം ലഭിക്കുന്നു. ഒരു വ്യവസ്ഥ എന്ന നിലയിൽ, ഇൻഗ്രാം മുസ്റ്റാഗിനോടൊപ്പം ടോബിയെ അനുഗമിക്കാൻ ജൂലിയയോട് ആവശ്യപ്പെടുന്നു. റേസിങ്ങിനായി ഇനി രണ്ടു ദിവസമേ ബാക്കിയുള്ളു അതിനാൽ അവർ വേഗം കാലിഫോർണിയയിലേക്കു തിരിക്കുന്നു. അവർക്ക് സാൻഫ്രാൻസിസ്‌കോയിൽ റേസിങ്ങിനു മുന്നോടിയായി ഉള്ള മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതുണ്ട്. യാത്രാ മദ്ധ്യേ അവരുടെ മുസ്റ്റാഗ് ഒരു ട്രക്ക് മുകേനേ ടോബി തകർക്കുന്നു ജൂലിയയ്ക്കു ഗുരുതരമായി പരിക്കേക്കുകയും ടോബിക്ക് ഒരു റേസിങ് കാർ ഇല്ലാതെ പോകുകയും ചെയ്തു. നിരാശനായ ടോബി ഡിനോയുടെ കാമുകിയും തന്റെ മുൻ കാമുകിയും പീറ്റ്സിൻറെ സഹോദരിയുമായ അനീറ്റയെ കാണുന്നു. പീറ്റിയുടെ മരണത്തിൽ ഡിനോയുടെ പങ്കിനേക്കുറിച്ച് അവൾ മനസ്സിലാക്കിയിരുന്നു. ഡിനോ പിറ്റിനെ അപകടപ്പെടുത്തിയ കാർ ഒളിപ്പിച്ചിരുന്ന സ്ഥലം അനീറ്റ ടോബിക്ക് കാട്ടിക്കൊടുക്കുന്നു. ടോബി തന്റെ റേസിംഗ് കാറായി അത്‌ തിരഞ്ഞെടുക്കുന്നു.

അടുത്ത ദിവസം രാവിലെ കോയിനിഗ്സെഗ് എന്ന ഫാസ്റ്റ് കാറിൽ ടോബി എത്തിയത് കാണിച്ചുകൊടു ഡിനോയെ ആശ്ചര്യപ്പെടുത്തുകയും അനിതയുടെ വിവാഹ മോതിരം തിരിച്ചു നൽകുകയും ചെയ്യുന്നു, പിറ്റിനെ കൊല്ലാൻ ഉപയോഗിച്ച കാർ ആണ് ടോബിയുടെ കൈവശം ഉള്ളതെന്ന് എല്ലാവർക്കും മനസിലാകുന്നു. അതോടെ കൊലപാതകി ഡീനോ ആണെന്ന് തെളിയുന്നു. നിയമവിരുദ്ധമായ റേസിംഗ് നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ പോലീസ് പദ്ധതികൾ തയ്യാറാക്കുന്നുന്നു. തോൽക്കുമെന്ന് ഉറപ്പായ ഡിനോ പസിഫിക് കോസ്റ്റവേയിൽ വച്ചു ടോബിയെ അപകടപ്പെടുത്താൻ ശ്രമിക്കുന്നു. ബുദ്ധിപൂർവമായ ഇടപെടൽ കാരണം ഡിനോയുടെ കാറിന് തീപിടിക്കുകയും തകരുകയും ചെയ്യുന്നു. ടോബി ഫിനിഷ് ലൈനിനോടടുക്കുന്നു. എന്നാൽ നല്ലവനായ ടോബി ഓട്ടം വിജയിക്കുന്നതിനു മുൻപ്, ജ്വാലയിൽ നിന്ന് ഡിനോയെ രക്ഷപ്പെടുത്തുന്നു. ടോബി വിജയിക്കുന്നു അങ്ങനെ ഡിനോയോട് പ്രതികാരം ചെയ്യുന്നു. ഇരുവരെയും കാലിഫോർണിയ ഹൈവേ പട്രോൾ അറസ്റ്റ് ചെയ്യുന്നു.. നിയമവിരുദ്ധമായ സ്ട്രീറ്റ് റേസിനായി ശിക്ഷിക്കുന്നു. യൂറ്റായിലുള്ള ജയിലിൽ നല്ല നടപ്പുകാരണം ടോബി 178 ദിവസമായി ശിക്ഷ ഇളവ് ചെയ്‌തു മോചിപ്പിക്കുന്നു. 2015 ലെ ഫോർഡ് മുസ്റ്റാഗുമായി ജയിലിനു പുറത്തു നിൽക്കുന്നു.അവർ അവിടെ നിന്നും യാത്രയാകുന്നു...

References

  1. "Need for Speed (12A)". Entertainment One. British Board of Film Classification. February 11, 2014. Retrieved February 27, 2014.
  2. 2.0 2.1 "Need for Speed (2014)". Box Office Mojo. Retrieved May 7, 2014.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya