നീലഗിരി മലയോര തീവണ്ടിപ്പാത
തമിഴ്‌നാട് സംസ്ഥാനത്തെ പട്ടണങ്ങളായ മേട്ടുപ്പാളയം , ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് നീലഗിരി മലയോരതീവണ്ടിപ്പാത എന്നറിയപ്പെടുന്നത്. ഇത് നീലഗിരി മലനിരകളിലൂടെ നിർമ്മിച്ചിരിക്കുന്ന തീവണ്ടിപ്പാതയാണ്. റാക്ക് റെയിൽവേ പാതകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു തീവണ്ടിപ്പാതയാണ് ഇത്. യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതിനാൽ പൈതൃക തീവണ്ടി എന്നും അറിയപ്പെടുന്നു. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്നതിനാൽ ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടിയാണിത്. സമുദ്ര നിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് ഈ വിനോദസഞ്ചാര തീവണ്ടി സഞ്ചരിക്കുന്നത്. നാലര മണിക്കൂറാണ് സഞ്ചാരസമയം. ലോക പൈതൃക സ്മാരകങ്ങളിലൊന്നായി ഇതിനേയും ഡാർജിലിങ്ങിലെ ഹിമാലയൻ റെയിൽവേയേയും യുനസ്കോ തിരഞ്ഞെടുത്തിട്ടുണ്ട് [1] ചരിത്രംഇന്ത്യയിലെ മലയോരതീവണ്ടിപാതകളിൽ ഏറ്റവും പുരാതന പാതകളിൽ ഒന്നായ ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയത് 1854 ലായിരുന്നു[2]. നീണ്ട ഇടവേളക്ക് ശേഷം പിന്നീട് പ്രവർത്തനം പുനഃരാരംഭിച്ചത് 1899 ലാണ്. മദ്രാസ് റെയിൽവേ കമ്പനിയാണ് ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇതിന്റെ പ്രവർത്തനം നടത്തിയിവന്നത്. നീരാവി എൻജിനുകൾ ഉപയോഗിച്ചുള്ളതായിരുന്നു ഈ പാതയിലെ ട്രൈനുകൾ. ജൂലൈ 2005 ൽ യുനെസ്കോ നീലഗിരി മലയോര തീവണ്ടിപ്പാതയെ ലോകപൈതൃകസ്മാരകപട്ടികയിൽപ്പെടുത്തി. [3] ഇത് പൈതൃകസ്മാരകപ്പട്ടികയിൽ പെടുത്തിയതിനുശേഷം ഇതിന്റെ നവീകരണപ്രവർത്തനങ്ങൾ നിർത്തിവക്കപ്പെട്ടു. നിർമ്മാണപ്രവർത്തന ഘട്ടങ്ങൾഇതിന്റെ പാതയുടെ വീതി 1 വലിപ്പത്തിൽ മീറ്റർ ഗേജ് ആണ്. മേട്ടുപ്പാളയത്തിനും കുന്നൂരിനും ഇടക്ക് തീവണ്ടി റാക് സിസ്റ്റം ഉപയോഗിച്ചാണ് ഓടുന്നത്. ഇവിടത്തെ റാക്ക് സിസ്റ്റം ആൾട്ടർനേറ്റ് ബയ്റ്റിങ്ങ് ടീത്ത് രീതിയിലുള്ളതാണ്. വലിയ കയറ്റങ്ങൾ കയറാൻ നീരാവി കൊണ്ട് പ്രവർത്തിക്കുന്ന 'X' ക്ലാസ്സിൽ പെടുന്ന എൻജിനുകളാണ് ഉപയോഗിക്കുന്നത്. 1918 - 1950 കാലഘട്ടത്തിൽ നിർമിച്ച എൻജിനുകളാണു ഇപ്പോഴും ഉപയോഗിക്കുന്നത്. നീരാവി ഉത്പാദിപ്പിക്കാൻ കൽക്കരിയാണ് പരമ്പരാഗാതമായി ഉപയോഗിക്കുന്നത്. ഒരു തവണ സർവ്വീസ് നടത്താൻ ഈ തീവണ്ടിക്ക് ഏകദേശം 8,000 ലിറ്റർ വെള്ളം ആവശ്യമാണ്. ഇതിനാവശ്യമായ വെള്ളം ഭവാനി നദിയിൽ നിന്നുമാണ് എടുക്കുന്നത്.[4] അടുത്തകാലത്തായി ചില എൻജിനുകളിൽ തിരുച്ചിറപ്പള്ളിയിലെ ഗോൾഡൻ റോക്ക് റയിൽവേ വർക്ക്ഷോപ്പിൽ രൂപാന്തരപ്പെടുത്തി ഫർണസ് ഓയിൽ കൊണ്ടു നീരാവി ഉത്പാദിപ്പിക്കുന്നു. സ്വിറ്റ്‌സർലണ്ടിലെ സ്വിസ് ലോകോമോട്ടീവ് കമ്പനിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ എൻജിൻ കോച്ചുകൾ റാക് സിസ്റ്റത്തിലും അല്ലാത്തതുമായ പാതകളിൽ ഉപയോഗിക്കാവുന്നതാണ്. പക്ഷേ, പുതിയ ഡീസൽ കൊണ്ട് പ്രവർത്തിക്കുന്ന കോച്ചുകൾ മുകളിലുള്ള പാതകളിൽ കുന്നൂരിനും ഊട്ടിക്കും ഇടയിൽ മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ. റെയിൽപാളത്തിനു നടുവിൽ ഘടിപ്പിച്ചിരിക്കുന്ന സവിശേഷമായ പൽച്ചക്രത്തിൽ കൊളുത്തിപ്പിടിച്ച് മല കയറാൻ കഴിയുന്ന റാക്ക് ആൻഡ് പിനിയൻ സങ്കേതമാണ് മലകയറ്റത്തിന് തീവണ്ടിയെ സഹായിക്കുന്നത്. പൽച്ചക്രം ഉപയോഗിച്ച് കയറ്റം കയറുന്ന പാതയും വണ്ടിയും (റാക്ക് റെയിൽവേ) ഇന്ത്യയിൽ ഇവിടെ മാത്രമാണ് ഉള്ളത്. 1891-ൽ തുടങ്ങി 1908-ൽ പൂർത്തിയാക്കിയ ഇതിന്റെ നിർമ്മാണം ബ്രിട്ടീഷ് നിർമ്മാണ വിദഗ്ദ്ധരാണ് നിർവ്വഹിച്ചത്. ഈ തീവണ്ടിയുടെ ആവി എൻജിൻ സ്വിറ്റ്സർലാന്റിലെ വിന്റർത്തുരിൽ നിർമ്മിച്ചതാണ്. സമയക്രമംമേട്ടുപ്പാളയത്തിൽ നിന്നുള്ള നീലഗിരി മൗണ്ടൻ റെയിൽ ആണ് ഊട്ടിയിലേക്കുള്ള റെയിൽപ്പാത. 2011 ഓടെ, റാക് പാതയിൽ ദിവസേന ഒരു ജോഡി ട്രെയിനുകൾ ആണ് ഓടുന്നത്. ഇത് മേട്ടുപ്പാളയത്ത് നിന്ന് 07:10 ന് പുറപ്പെട്ട് ഊട്ടിയിൽ 12 മണിക്ക് എത്തും. വൈകീട്ട് 2 ന് ഊട്ടിയിൽനിന്ന് പുറപ്പെട്ട് 5.35 ന് മേട്ടുപ്പാളയത്തെത്തും. കല്ലാർ അടർലി, ഹിൽനോവ്, റണ്ണിമേട്, കാട്ടേരി, വെല്ലിങ്ടൺ, ലവ്‌ഡേൽ, അറവങ്കാട് എന്നിവയാണ് ഇടയ്ക്കുള്ള സ്റ്റേഷനുകൾ ഇത് നീലഗിരിയിൽ നിന്ന് ചെന്നൈയിലേക്ക് തിരിക്കുന്ന നീലഗീരി എക്സ്പ്രസ്സുമായി സമയബന്ധിതമാണ്. ഇത് കൂടാതെ വേനൽക്കാല പ്രത്യേക തീവണ്ടി, ഏപ്രിൽ -മേയ് മാസങ്ങളിൽ ഉണ്ട്. ഇത് മേട്ടൂപ്പാളയത്ത് നിന്ന് 09:30 മണിക്ക് പുറപ്പെട്ട് ഊട്ടിയിൽ 12:15 മണിക്ക് എത്തുന്നു. കുന്നൂരിനും ഊട്ടിക്കും ഇടക്ക് ദിവസവും നാല് ട്രെയിൻ വീതം സർവീസ്സ് നടത്തുന്നു. ടിക്കറ്റിംഗ്![]() ഈ തീവണ്ടിപ്പാതയിൽ കമ്പ്യൂട്ടർ അതിഷ്ഠിതമായ ടിക്കറ്റിംഗ് സംവിധാനം ഉണ്ടെങ്കിലും ഊട്ടി-മേട്ടുപ്പാളയം റൂട്ടിൽ ഇപ്പോഴും പഴയരീതിയിലുള്ള ടിക്കറ്റ് വിതരണ സമ്പ്രദായമാണ് നിലനിൽക്കുന്നത്. ഇത് പൈതൃകസ്മാരകത്തിന്റെ സ്ഥിതി നിലനിർത്തുന്നതിന് വേണ്ടിയാണ്. പക്ഷേ, ഇന്ത്യൻ റെയിൽവേയുടെ വെബ്‌സൈറ്റ് വഴിയും ഈ പാതയിലെ ടിക്കറ്റ് ബുക്കിംഗ് ചെയ്യാവുന്നതാണ്. ഏറ്റവുമധികം ഇന്ത്യൻ സിനിമകളിൽ സ്ഥാനംപിടിച്ച തീവണ്ടിയാണ് ഇത്. ഇതിലെ രണ്ടാംക്ലാസ് യാത്രയ്ക്ക് ഒമ്പതുരൂപയും (റിസർവേഷൻസഹിതം 24 രൂപ) ഒന്നാംക്ലാസ് യാത്രയ്ക്ക് റിസർവേഷനടക്കം 92 രൂപയുമാണ് ചാർജ്. ഒന്നാംക്ലാസിൽ 16 പേർക്ക് യാത്രചെയ്യാം. രണ്ടാംക്ലാസ് റിസർവ്ഡ് കംപാർട്ടുമെൻറിൽ 142 പേർക്കും ഓർഡിനറി കംപാർട്ടുമെൻറിൽ റിസർവേഷനില്ലാതെ 65 പേർക്കും യാത്രചെയ്യാം. അറ്റകുറ്റപ്പണികൾനീരാവി കൊണ്ടു പ്രവർത്തിക്കുന്ന എൻജിനുകളുടെ ദൈനംദിന അറ്റക്കുറ്റപ്പണികൾ പ്രധാനമായും നടക്കുന്നത് കുന്നൂർ ഉള്ള സ്റ്റീം ലോക്കോമോട്ടീവ് ഷെഡ്ഡിലാണു. തിരുച്ചിറപള്ളിയിലുള്ള ഗോൾഡൻ റോക്ക് വർൿഷൊപ്പിലാണു സ്റ്റീം എൻജിനുകളുടെ വാർഷിക അറ്റക്കുറ്റപ്പണികളും, പുനർനിർമ്മാണവും നടക്കുന്നത്. മറ്റ് കാര്യേജ് കോച്ചുകളുടെ അറ്റക്കുറ്റപ്പണികൾ നടക്കുന്നത് മേട്ടുപ്പാളയം സ്റ്റേഷനിലാണ്. ഇതിന്റെ ജനപ്രീതി കൊണ്ടും, സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം കൊണ്ടും , കുന്നൂർ - ഊട്ടി ഭാഗവും സ്റ്റീം കോച്ചുകൾ ഓടിക്കാനുള്ള ആവശ്യം സതേൺ റെയിൽവേയുടെ പരിഗണയിലുണ്ട്. പാതനീലഗിരി മലയോര തീവണ്ടി, മൊത്തത്തിൽ of 46 കി.മി (28 miles) മൊത്തത്തിൽ സഞ്ചരിക്കുന്നു. ഇതിൽ 208 വളവുകളും, 16 ടണലുകളും, 250 പാലങ്ങളും ഇതിന്റെ പാതയിൽ വരുന്നു. മലകയറുന്ന യാത്ര ഏകദേശം 290മിനുറ്റ് (4.8 മണിക്കൂർ) എടുക്കുന്നു. താഴേക്കുള്ള യാത്ര 215 മിനുറ്റ് (3.6 മണിക്കൂർ) എടുക്കുന്നു. പശ്ചിമഘട്ട മലനിരകളുടെ കിഴക്കൻ ചരിവുകളിലൂടെയാണു കടന്നു പോകുന്ന പാത കോയമ്പത്തൂർ നീലഗിരി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മേട്ടുപാളയം മുതൽ കുന്നൂർ വരെ പാത കുത്തനെയുള്ള കയറ്റം കൊടുംകാടിനുള്ളിലൂടെ കടന്നു പോകുന്നു.ഏഷ്യയിലെ ഏറ്റവും കുത്തനെയുള്ള കയറ്റം ഈ പാതയിലാണു (1 in 12.28 gradient). മണിക്കൂറിൽ 13 കി.മീ മാത്രം പരമാവധി വേഗതയിലാണു ഈ കയറ്റം കയറുന്നതു. കുന്നൂർ മുതൽ ഊട്ടി വരയുള്ള പാത യൂക്കാലിപ്സ് മരങ്ങൾക്കിടയിലൂടെ മനോഹരമായ പുൽമേടുകളും തേയിലത്തോട്ടങ്ങളും താണ്ടികടന്നു പോകുന്നു. മേട്ടുപ്പാളയം പിന്നിട്ട് കുറച്ചു ദൂരം കഴിഞ്ഞാൽ റാക്ക് ആൻഡ് പിനിയൻ സംവിധാനം ഉപയോഗിച്ചാണ് വണ്ടി മല കയറുന്നത്. ഇത്രയും ദൂരം വളരെപ്പഴക്കം ചെന്ന ആവി എൻജിൻകൊണ്ടാണ് വണ്ടി ഓടുന്നത്.[5] കൂനൂർ എത്തുംവരെ ഈ രീതിതുടരുന്നു. കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ തീവണ്ടിയാത്ര ദൃശ്യ മനോഹരമായ ഒന്നാണ്. ഇന്ന് മറ്റു മാർഗ്ഗങ്ങളിലൂടെ എളുപ്പം ഊട്ടിയിൽ എത്താമെങ്കിലും വളരെയധികം സന്ദർശകർ ഇതിന്റെ പ്രത്യേകതമൂലം ഈ തീവണ്ടിയിലാണ് ഊട്ടിയിൽ എത്തുന്നത്.[6] വിനോദസഞ്ചാരം![]() വിനോദസഞ്ചാരികളുടെ സൗകര്യാർത്ഥം കോയമ്പത്തൂർ ജങ്ഷനിൽനിന്ന് മേട്ടുപ്പാളയത്തേക്ക് രാവിലെ 5.15 ന് ബ്ലൂമൗണ്ടൻ എക്സ്പ്രസ് തീവണ്ടിയുണ്ട്. 6.10 ന് തീവണ്ടി മേട്ടുപ്പാളയത്തെത്തും. ഇതേപോലെ തിരിച്ച് വൈകീട്ട് 7 ന് ബ്ലൂമൗണ്ടൻ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട് രാത്രി 8.20 ന് കോയമ്പത്തൂർ ജങ്ഷനിലെത്തും.[7]
ഇത് കൂടി കാണുകചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia