നീലപ്പാറക്കിളി
കേരളത്തിൽ ഒക്ടോബർ തൊട്ടു മാർച്ച് വരെ മാത്രം കാണാവുന്ന ദേശാടകാരാണ് നീലപ്പാറക്കിളി.[1] [2][3][4] ഇംഗ്ലീഷ് നാമം – Blue Rock Thrush ( monticola solitarius). മാൾട്ട എന്ന രാജ്യത്തിന്റെ ദേശീയ പക്ഷി കൂടി ആയ നീലപ്പാറക്കിളിയ്ക്ക് ഉദ്ദേശം 21 - 23 cm വലിപ്പം ഉണ്ട്. വിവരണംപൂവൻ ആകെപ്പാടെ ശോഭയില്ലാത്ത ചാരം പുരണ്ട നീലയാണ്. ഉപരിഭാഗത്ത് ഇളം തവിട്ട് നിറത്തിലും, മാറത്തു കടുത്ത തവിട്ട് നിറംത്തിലും, ഉദരത്തിൽ വെള്ളനിറത്തിലുമുള്ള ചിതമ്പൽ അടയാളങ്ങൾ ഉണ്ടായിരിക്കും. പിടയ്ക്കു ഉപരിഭാഗമെല്ലാം നരച്ച തവിട്ട് നിറമാണ്. ശ്രോണിയിൽ കുറെ കറുത്ത വരകളും അടിവശത്ത് തവിട്ടുനിറത്തിലുള്ള പട്ടകളും കുറുകെ കിടക്കും. പറക്കുമ്പോൾ ചിറകിൽ വിളര്ത്ത ഒരു പട്ട വ്യക്ത്തമായി കാണാം. വിതരണംനീലപ്പാറക്കിളി തെക്കൻ യൂറോപ്പ്, ഉത്തരകിഴക്കൻ ആഫ്രിക്കൻ പ്രദേശങ്ങൾ, മലേഷ്യ, മധ്യേഷ്യ മുതൽ ഉത്തര ചൈന വരെ ഉള്ള ഭാഗങ്ങൾ എന്നിവടങ്ങളിൽ കാണപ്പെടുന്നു. പാറകൾ ധാരാളമുള്ള ചരൽ കുന്നുകളും ജീർണ്ണിച്ച കോട്ടകൾ മുതലായകെട്ടിടങ്ങളും ഗ്രമാപരിസരങ്ങളിലുള്ള പറമ്പുകളുമാണ് പക്ഷിക്ക് ഇഷ്ടം.മലകളിലും പാറകൾ ധാരാളമുള്ള സ്ഥലത്തും കാണാം. ആഹാരംചെറുപ്രാണികൾ ആണ് ഇവയുടെയും പ്രധാന ആഹാരം. ഉയരമുള്ള വല്ല പാറയ്ക്ക് മുകളിലുമോ മതില്മേലോ നിവർന്നിരുന്നു ചുറ്റും വീക്ഷിക്കുകയും ഏതെങ്കിലും ചെറുപ്രാണി കണ്ണിൽ പെടുമ്പോൾ പെട്ടെന്ന് പറന്നുചെന്ന് കൊത്തിയെടുത്തു തിരിച്ചുവരുകയുമാണ് സ്വഭാവം. ഇടയ്ക്കിടയ്ക്ക് വാല് തുറന്നു കുടയുകയും കുമ്പിടുന്നതുപോലെ തല താഴ്ത്തുകയും പതിവുണ്ട്. പ്രജനനംനീലപ്പാറക്കിളിയും മേനിപ്പാറക്കിളിയും ഹിമാലയത്തിൽ ആണ് കൂടുകെട്ടി കുഞ്ഞുങ്ങളെ വളർത്തുന്നത്. പാറകളിലെ പൊത്തുകളിലും, ചുവരുകളിലും ആണ് ഈ പക്ഷി കൂട് കെട്ടാറ്. സാധാരണ 5-6 മുട്ടകൾ വരെ ഇടുന്നു. അവലംബം
ചിത്രങ്ങൾ
|
Portal di Ensiklopedia Dunia