നീൽ കമൽ പുരി
ഒരു ഇന്ത്യൻ എഴുത്തുകാരിയും കോളമിസ്റ്റും, കോളേജ് അദ്ധ്യാപികയുമാണ് നീൽ കമൽ പുരി (Neel Kamal Puri). 1956ൽ ലുധിയാനയിൽ ജനിച്ചു. പട്യാലയിലാണ് വളർന്നത്. യാദവീന്ദ്ര പബ്ലിക് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1979 മുതൽ പട്യാലയിലേയും ചണ്ഡീഗഢിലേയും വിവിധ കോളേജുകളിൽ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ചു. ഇപ്പോൾ ചണ്ഡീഗഢിലെ ഗവണ്മെന്റ് വനിതാ കോളേജിൽ സാഹിത്യവും മീഡീയ സ്റ്റഡീസും പഠിപ്പിക്കുന്നു. നീൽ കമൽ പുരി രണ്ടു നോവലുകൾ എഴുതിയിട്ടുണ്ട്. ദി പട്യാല ക്വാർട്ടെറ്റ് എന്ന നോവൽ പെൻഗ്വിൻ ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്. അവരുടെ റിമംബർ റ്റു ഫോർഗെറ്റ് എന്ന നോവൽ രൂപാ പബ്ലിക്കേഷൻസും പ്രസിദ്ധീകരിച്ചു. ഒരു പഞ്ചാബി എഴുതുന്ന മികച്ച ഇംഗ്ലീഷ് നോവലാണ് ദി പട്യാല ക്വാർട്ടെറ്റ് എന്ന് പ്രമുഖ എഴുത്തുകാരനായ ഖുശ്‌വന്ത്സിംഹ് അഭിപ്രായപ്പെട്ടിരുന്നു. നീൽ കമൽ പുരി അവരുടെ പുതിയ പുസ്തകമായിട്ട് ചെറുകഥകൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia