നെടുങ്കോട്ട യുദ്ധം
മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം ഉണ്ടാവാൻ കാരണമായ നെടുങ്കോട്ട യുദ്ധം (Battle of the Nedumkotta) നടന്നത് 1789 ഡിസംബർ 28 -ന് ആണ്. മൈസൂർ രാജ്യത്തെ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ സൈന്യം, തിരുവിതാംകൂറിന്റെ സംരക്ഷണത്തിനായി ഉണ്ടാക്കിയ നെടുങ്കോട്ട ആക്രമിച്ചു. ആദ്യത്തെ യുദ്ധത്തിൽ ടിപ്പു സുൽത്താൻ പടയെ നെടുംകോട്ടയിൽ വെച്ച് രാജ കേശവദാസിൻ്റെ തിരുവിതാംകൂർ സൈന്യം പരാജയപ്പെടുത്തി. തിരുവിതാംകൂറിൽ മുന്നേറ്റങ്ങൾ നടത്താൻ ടിപ്പുവിന് കഴിഞ്ഞില്ല തിരുവിതാംകൂറിലെ അവസ്ഥഹൈദർ അലിയുമായി പലതവണ യുദ്ധം ചെയ്ത് ആൾബലം തീരെക്കുറഞ്ഞ അവസ്ഥയിലായിരുന്നു തിരുവിതാംകൂറിലെ നായർപ്പട. ഡച്ചുകാരനായ വലിയ കപ്പിത്താൻ എന്ന് അറിയപ്പെട്ടിരുന്ന ഡിലെനോയിയുടെ മരണത്തോടെ മാനസികമായ ധൈര്യവും ചോർന്ന സ്ഥിതിയിലുമായിരുന്നു തിരുവിതാംകൂർ സൈന്യം. 1786 -ൽ മകയിരം തിരുനാളിന്റെയും അശ്വതി തിരുനാളിന്റെയും ആകസ്മിക മരണത്തെത്തുടർന്ന് കോലത്തുനാട്ടിൽ നിന്നും രണ്ടു രാജകുമാരിമാരെ ദത്തെടുക്കാൻ തിരുവിതാംകൂർ രാജവംശം നിർബന്ധിതരായി. ടിപ്പുവിന്റെ തിരുവിതാംകൂർ അധിനിവേശം ഏതു നിമിഷവും ഉണ്ടേയാക്കാം എന്ന ഭയം നിലനിന്നതിനാൽ ധർമ്മരാജാവ് ചെമ്പകരാമൻ പിള്ളയെ ദളവയായും രാമൻ കേശവൻ പിള്ളയെ സർവാധികാര്യകാർ ആയും നിയമിച്ചു.[3] യുദ്ധത്തിനുള്ള ഒരുക്കംതന്റെ പിതാവായ ഹൈദരലിക്ക് തിരുവിതാംകൂർ കീഴടക്കാൻ പ്രധാന പ്രതിബന്ധമായി നിന്നത് നെടുംകൊട്ടയാണെന്ന് അറിയാമായിരുന്ന ടിപ്പു തിരുവിതാംകൂറിനെ കീഴടക്കണമെന്ന വളരെക്കാലമായി ആഗ്രഹിച്ച് ഇരിക്കുകയായിരുന്നു. 1789 ഒടുവിൽ കോയമ്പത്തൂരിൽ നിന്നും ടിപ്പു തന്റെ സേനയുമായി എത്തി. 20000 കാലാളുകൾ, 10000 കുന്തക്കാരും കൈത്തോക്കുകാരും 5000 പേരടങ്ങുന്ന കുതിരപ്പട എന്നിവ കൂടാതെ 20 പീരങ്കികളും ടിപ്പുവിന്റെ സേനക്ക് കരുത്തേകിയിരുന്നു.[4] രാജ്യത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനായി തിരുവിതാംകൂർ ഡച്ചുകാരിൽ നിന്നും കൊടുങ്ങല്ലൂർ കോട്ടയും ആയക്കോട്ടയും വാങ്ങി. ധർമ്മരാജാവിന്റെയും ഡച്ച് ഗവർണ്ണരായിരുന്ന ആങ്‌കിൾബക്കിന്റെയും നേതൃത്തത്തിൽ നടന്ന ചർച്ചയിൽ ദിവാൻ കേശവപിള്ളയും ഡച്ച് കച്ചവടക്കാരായ ഡേവിഡ് റാബ്ബിയും എഫ്രൈൻ കോഹനും ചേർന്നാണ് കരാർ ഉണ്ടാക്കിയത്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ഇതേസമയം തിരുവിതാംകൂർ ഉണ്ടാക്കിയ കരാർ പ്രകാരം രണ്ട് ബറ്റാലിയൻ കമ്പനിപ്പോരാളികൾ തിരുവിതാംകൂർ-കൊച്ചി അതിരിൽ നിലയുറപ്പിച്ചു. ഡച്ച് കരാറിനെ ടിപ്പു എതിർത്തു. കാര്യം ഡച്ചുകാരുടെ കയ്യിലായിരുന്നു ദീർഘകാലം ഈ കൊട്ടാരങ്ങളെങ്കിലും തനിക്ക് കപ്പം തരുന്ന ഭൂപ്രദേശത്താണ് ഈ കോട്ട നിന്നിരുന്നത് എന്നതാണ് അതിനു കാരണം. തിരുവിതാംകൂർ സേനയുടെ നായകനായി കേശവപിള്ള നിയമിതനായി. സൈന്യത്തിന്റെ വീര്യം ഉയർത്താൻ ആയിരക്കണക്കിന് ചെറുപ്പക്കാരെ രാജ്യത്തിന്റെ പലഭാഗത്തുനിന്നും സേനയിൽ ചേർത്തു. കൊടുങ്ങല്ലൂർ കോട്ടയും ആയക്കോട്ടയും കേടുപാടുകൾ തീർത്ത് കാവലിനു സൈന്യത്തെ വിന്യസിച്ചു.[5] യുദ്ധം![]() 1789 ഡിസംബർ 28 -ന് ടിപ്പുവിന്റെ നേതൃത്ത്വത്തിൽ അല്ലാതെ വന്ന മൈസൂർ സേനയ്ക്കു നേരെ തിരുവിതാംകൂർ സേന വെടിയുതിർത്തു. തിരിച്ചടിച്ച മൈസൂർ സേന നെടുങ്കോട്ടയുടെ ഏറ്റവും ബലംകുറഞ്ഞ ഒരിടത്ത് വിള്ളലുണ്ടാക്കി.[6] തിരുവിതാംകൂർ ഭാഗത്തേക്ക് മുന്നേറിയ മൈസൂർ സേനയ്ക്ക് നേരേ സിക്സ് പൗണ്ടർ തോക്കുകൊണ്ട് വെടിവയ്പ്പുണ്ടായപ്പോൾ അവർക്ക് പിന്തിരിയേണ്ടി വന്നു.[7][6] ഈ സംഭവമുണ്ടാായി ഏതാണ്ട് രണ്ടു മാസത്തിനു ശേഷം 1790 മാർച്ച് 1 -ന് മൈസൂർ ഭാഗത്തേക്ക് കടന്നുചെന്ന ആയിരം പേരടങ്ങിയ തിരുവിതാംകൂർ സേനയെ കാര്യമായ ആൾനാശമുണ്ടായെങ്കിലും തിരിച്ചോടിക്കാൻ മൈസൂർ സേനയ്ക്കായി.[8] ഏപ്രിൽ 9 -ന് ഇതേപോലെ തന്നെ 3000 പേരടങ്ങുന്ന സേനയേയും മൈസൂർ സേന തിരിച്ചോടിച്ചു.[8] ഏപ്രിൽ 12 -ന് തിരുവിതാംകൂറിനെ ആക്രമിച്ച ടിപ്പു ഏതണ്ട് മൂന്നു ദിവസം കൊണ്ട് തിരുവിതാംകൂർ സേനയിൽ കാര്യമായ വിള്ളൽ വീഴ്ത്തി.[8] ഏപ്രിൽ 15 -ന് ഏതാണ്ട് 6000 ഭടന്മാരുമായി ടിപ്പു തിരുവിതാംകൂർ സേന നിലയുറപ്പിച്ച സ്ഥലത്തേക്ക് മുന്നേറി.[2] ഇതിൽ അമ്പരന്നുപോയ തിരുവിതാംകൂർ സൈന്യം തിരിഞ്ഞോടി.[2] ഏപ്രിൽ 18 -ന് കൊടുങ്ങല്ലൂരിന് ഒരു മൈൽ അടുത്തുവരെയെത്തിയ ടിപ്പു അവിടെ തന്റെ സൈന്യത്തെ നിലയുറപ്പിച്ചു.[2] മെയ് 8 -ന് ടിപ്പു വിജയകരമായി കൊടുങ്ങല്ലൂർ കീഴടക്കി.[2] പെട്ടെന്നുതന്നെ കാര്യമായ എതിർത്തുനിൽപ്പില്ലാതെ ആയിക്കോട്ടയും പരൂരും കീഴടങ്ങി.[2] [2] അനന്തരഫലങ്ങൾടിപ്പുവിന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിൽ ഭയന്ന ബ്രിട്ടീഷുകാർ ടിപ്പുവിന്റെ വിജയം അവരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായതിനാൽ ടിപ്പുവിനെ ഇല്ലാതാക്കുക എന്നത് അവരുടെ വലിയ പ്രശ്നം ആയിരുന്നു അവലംബം
സ്രോതസ്സുകൾ
ഇതും കാണുക
|
Portal di Ensiklopedia Dunia