നെടുഞ്ചെവിയൻ മൂങ്ങ
![]() നെടും ചെവിയന്റെ ഇംഗ്ലീഷിലെ പേര് Long-eared Owl എന്നും ശാസ്ത്രീയ നാമം Asio otus (മുൻപ് Strix otus) എന്നാണ്. നാല് ഉപവിഭാഗങ്ങളുണ്ട്. യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ കാണുന്നു. ഭാഗികമായി ദേശാടനം നടത്താറുണ്ട്. വിവരണംനീളൻ ചെവിയുള്ള ഇടത്തരം വലിപ്പമുള്ള ഇവയ്ക്ക് 31-40 സെ.മീ നീളമുണ്ട്. ചിറകിന്റെ രണ്ടറ്റങ്ങൾ തമ്മിൽ 31-40 സെ.മീ അകലമുണ്ട്. 175-435 ഗ്രാം തൂക്കമുണ്ട്.[2] [3] ഉയർന്നു നിൽക്കുന്ന ചെവി ശിഖക്ളുണ്ട്. പെൺപക്ഷിക്ക് ആണിനേക്കാൾ വലിപ്പമുണ്ട്, അണിനേക്കാൾ കടുത്ത നിറമാണ്. പ്രജനനംഇവയുടെ പ്രജനനകാലം ഫെബ്രുവരി മുതൽ ജൂലായ് വരെയാണ്. കാക്ക, ഓലേഞ്ഞാലി എന്നിവയുടെ പഴയ കൂടുകളാണ് ഉപയോഗിക്കുന്നത്. 4-6 മുട്ടകളിടും. 25-30 ദിവസം മുട്ട വിരിയാൻ വേണ്ടി വരും. തുറസ്സായ സ്ഥലങ്ങളിലാണ് രാത്രി ഇരതേടുന്നത്. കരണ്ടു തിന്നുന്ന ജീവികളും ചെറിയ സസ്തനികളും പക്ഷികളുമാണ് ഭക്ഷണം. അവലംബം
|
Portal di Ensiklopedia Dunia