നെട്ടൂർ പി. ദാമോദരൻ
നെട്ടൂർ പി. ദാമോദരൻ (1913 മേയ് 14, തലശ്ശേരി, ഇൻഡ്യ - 1978 ഒക്റ്റോബർ 11, ന്യൂ ഡൽഹി, ഇൻഡ്യ) ഒന്നാം ലോകസഭയിലെ (1952) തലശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നുള്ള അംഗമായിരുന്നു. ആ സമയത്ത് ഇത് മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്നു. ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത് ഇപ്പോൾ നിലവിലില്ലാത്ത കിസാൻ മസ്ദൂർ പ്രജാ പാർട്ടിയെയാണ്.[1] 42.61% വോട്ടുകളോടെയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.[2] നല്ല പാർലമെന്റേറിയൻ, പത്രപ്രവർത്തകൻ, പരോപകാരി, പരിഷ്കാരോന്മുഖൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രശസ്തനായിരുന്നു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇദ്ദേഹം ഫിസിക്സിൽ ബിരുദം കരസ്ഥമാക്കിയിരുന്നു. ഇവിടെവച്ചാണ് ഇദ്ദേഹത്തിന്റെ പൊതുജീവിതം ആരംഭിച്ചത്. കോളേജ് കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്റ്റുഡന്റ് യൂണിയൻ ചെയർമാനെന്ന സ്ഥാനം 1935-ൽ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.[3] കുറച്ചുകാലം ഇദ്ദേഹം പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്നു. ആദ്യം ഫ്രീ പ്രസ്സ് ജേണൽ, പിന്നീട് മാതൃഭൂമിയുടെ മുംബൈ പ്രതിനിധി എന്നിവിടങ്ങളിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. 1960-കളുടെ തുടക്കത്തിൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ദിനപ്രഭ' എന്ന ദിനപത്രത്തിന്റെ പത്രാധിപരായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 1963-66 കാലഘട്ടത്തിൽ ഇദ്ദേഹം ഇന്ത്യാ ഗവണ്മെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിൽ ഷെഡ്യൂൾഡ് കാസ്റ്റുകളുടെയും ട്രൈബുകളുടെയും ക്ഷേമത്തിനായുള്ള ഓഫീസർ എന്ന പദവി വഹിച്ചിരുന്നു. ഈ ജോലിക്കായി ഇദ്ദേഹം ഇൻഡ്യ ആകമാനം യാത്ര ചെയ്തിരുന്നു. ഈ യാത്രകളെപ്പറ്റി ധാരാളം യാത്രാവിവരണങ്ങളും ഇദ്ദേഹം എഴുതിയിരുന്നു. 1967-ൽ ഇദ്ദേഹത്തെ പിന്നോക്ക വിഭാഗ സംവരണ കമ്മീഷന്റെ ചെയർമാനായി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണി സർക്കാർ നിയമിക്കുകയുണ്ടായി. 1970-ൽ കമ്മീഷൻ റിപ്പോർട്ട് നൽകുന്നതുവരെ ഇദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. നെട്ടൂർ കമ്മീഷൻ റിപ്പോർട്ട് എന്നറിയപ്പെടുന്ന ഈ രേഖ സംസ്ഥാനത്ത് പല രാഷ്ട്രീയ യുദ്ധങ്ങൾക്കും കാരണമാകുകയുണ്ടായി.[4][5] ഇൻഡ്യൻ സ്വാതന്ത്ര്യസമരത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് ഇദ്ദേഹത്തിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി "താമ്രപത്രം" നൽകുകയുണ്ടായി. ആദ്യ കാലവും സ്വാതന്ത്ര്യസമരവുംതലശ്ശേരിയിലെ നെട്ടൂർ എന്ന സ്ഥലത്ത് കെ.പി. കുഞ്ഞിക്കണ്ണൻ, ശ്രീമതി താളു എന്നിവരുടെ മകനായാണ് ഇദ്ദേഹം ജനിച്ചത്. മണ്ണയാട് സ്കൂൾ, ഗുണ്ടർട്ട് സ്ഥാപിച്ച ഇല്ലിക്കൂൺ മിഡിൽ സ്കൂൾ എന്നിവിടങ്ങളിലാണ് ഇദ്ദേഹം പഠിച്ചത്. പിന്നീട് ഇദ്ദേഹം തലശ്ശേരിയിലെ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി ഹൈ സ്കൂളിലും ബ്രെന്നൻ കോളേജിലും വിദ്യാഭ്യാസം നടത്തുകയുണ്ടായി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ഫിസിക്സിൽ ബിരുദം നേടിയശേഷം ഇദ്ദേഹം മലബാർ മേഖലയിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. 1942-ൽ തലശ്ശേരിയിൽ ക്വിറ്റ് ഇൻഡ്യ പ്രക്ഷോഭത്തിൽ ഇദ്ദേഹം പ്രധാന സ്ഥാനം വഹിക്കുകയുണ്ടായി.[3] ഒരു പൊതുപരിപാടിക്കിടെ ഇദ്ദേഹം പോലീസിന്റെ പിടിയിലായി. ഇദ്ദേഹത്തിന് രണ്ടു വർഷം ജയിൽ വാസമാണ് ശിക്ഷയായി ലഭിച്ചത്. ബെല്ലാരിയിലെ അലിപൂർ സെൻട്രൽ ജയിലിൽ രാഷ്ട്രീയതടവുകാരനായി ഇദ്ദേഹം 1942-44 കാലഘട്ടത്തിൽ കഴിയുകയുണ്ടായി.[3] ജയിൽ മോചിതനായശേഷം ഇദ്ദേഹം 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കും വരെ സ്വാതന്ത്ര്യസമരത്തിൽ സജീവമായി തുറ്റർന്നു. മദ്രാസ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ടി. പ്രകാശം ഇദ്ദേഹത്തെ ഫിർക (ബ്ലോക്ക്) വികസന ഓഫീസറായി ഇക്കാലത്ത് നിയമിക്കുകയുണ്ടായി.[3] 1952-ൽ ഇദ്ദേഹം ജോലി രാജിവച്ച് തലശ്ശേരിയിൽ നിന്ന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 1956-ൽ ഇദ്ദേഹം പാർലമെന്റംഗമായിരുന്നപ്പോൾ ചൈന സന്ദർശിച്ച പാർലമെന്റ് സംഘത്തിനൊപ്പം ഇദ്ദേഹവുമുണ്ടായിരുന്നു. ). ഷൂ എൻ ലായി ആയിരുന്നു ഈ സമയത്ത് ചൈനയുടെ പ്രധാനമന്ത്രി. സാഹിത്യ കൃതികൾഇദ്ദേഹം ഇന്ത്യയിൽ ധാരാളം യാത്ര ചെയ്യുകയും ഇതെ സംബന്ധിച്ച് യാത്രാവിവരണങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച കൃതികളിൽ ചിലവ :
അനുഭവച്ചുരുളുകൾ 2007-ൽ സമയം പബ്ലിക്കേഷൻസ്, കണ്ണൂർ വീണ്ടും പ്രസിദ്ധീകരിക്കുകയുണ്ടായി.[8] സാമൂഹ്യ പരിഷ്കർത്താവ്കേരളത്തിലെ പിന്നോക്കവിഭാഗങ്ങളുടെ ഉന്നമനത്തിനായി ഇദ്ദേഹം കഠിനപരിശ്രമം നടത്തി. പിന്നോക്കാവസ്ഥ നിർണ്ണയിക്കാൻ കേരള സർക്കാർ രൂപീകരിച്ച കമ്മീഷന്റെ ചെയർമാനായി ഇദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. നെട്ടൂർ കമ്മീഷൻ എന്നാണ് ഇത് അറിയപ്പെട്ടത്.[5] 1971-ൽ കമ്മീഷന്റെ കണ്ടെത്തലുകൾ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിക്കുകയുണ്ടായി.[4][9][10] മാഹി വിമോചനംഇൻഡ്യയ്ക്ക് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഫ്രാൻസ് പുതുച്ചേരി, മാഹി, യാനം, കാരക്കൽ ചന്ദ്രനഗർ എന്നീ സ്ഥലങ്ങൾ കൈവശം വച്ചിരുന്നു. ദാമോദരൻ മാഹി വിമോചനത്തിനായി പ്രവർത്തിച്ചിരുന്ന ഐ.കെ. കുമാരൻ, സി.ഇ. ഭരതൻ എന്നിവർക്കൊപ്പം ഈ പ്രദേശങ്ങളുടെ വിമോചനത്തിനായി പരിശ്രമിക്കുകയുണ്ടായി. ഈ വിഷയം തുടർച്ചയായി പാർലമെന്റിലെത്തിക്കാനും ഇദ്ദേഹം പരിശ്രമിച്ചു. സാംസ്കാരിക പ്രവർത്തനംമലബാറിലെ പ്രാദേശിക കലകളെ പരിപോഷിപ്പിക്കാൻ ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്. കളരിപ്പയറ്റ്, തെയ്യം, തിറ എന്നിവ ഇത്തരത്തിൽ ഇദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞ കലാരൂപങ്ങളാണ്. തലശ്ശേരിക്കാരനായ സി.വി.എൻ. നായരുടെ കളരി സംഘത്തിന് ഉത്തരേന്ത്യയിലും ശ്രീലങ്കയിലും കളരി പ്രദർശനങ്ങൾ നടത്താൻ ഇദ്ദേഹം ധാരാളം അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.[3][11] ഇന്ത്യൻ സർക്കസിലും ഇദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു. അവലംബം
|
Portal di Ensiklopedia Dunia