നെഹ്‌റു ട്രോഫി വള്ളംകളി 2009അമ്പത്തി എഴാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരം 2009 ഓഗസ്റ്റ് 8-ന് നടന്നു. വള്ളംകളിമത്സരം ഉദ്ഘാടനം ചെയ്തത് യു.പി.എ. അദ്ധ്യക്ഷയും എം.പിയുമായ സോണിയാ ഗാന്ധിയാണ്[1][2]. സോണിയാ ഗാന്ധിയെക്കൂടാതെ കേന്ദ്ര മന്ത്രിമാരായ വയലാർ രവി, എം.എസ്. ഗിൽ, ഷെൽജ, അംബികാ സോണി, ശശി തരൂർ സംസ്ഥാന മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണൻ, എം. വിജയകുമാർ, മുല്ലക്കര രത്നാകരൻ, പി.കെ. ശ്രീമതി എം.പി മാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എ.ഐ.സി.സി സെക്രട്ടറി മൊഹ്‌സീന കിദ്വായ് എന്നിവരും വള്ളം കളി മത്സരം വീക്ഷിക്കാനെത്തി[2]. 16 ചുണ്ടൻ വള്ളങ്ങൾ മൽസരത്തിലും ഒരു ചുണ്ടൻ പ്രദർശന മത്സരത്തിലും 2009-ലെ നെഹ്റു ട്രോഫി വള്ളം കളി മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിൽ 2008-ലെ ജേതാക്കളായ കാരിച്ചാൽ ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ എന്നിവയും, പുതുതായി നിർമ്മിച്ച ഇല്ലിക്കുളം ചുണ്ടനും മത്സരിക്കുന്നുണ്ട്[3]. കൂടാതെ എട്ട് എ ഗ്രേഡ് വെപ്പുവള്ളങ്ങളും, അഞ്ച് എ ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളും, അഞ്ച് ബി ഗ്രേഡ് വെപ്പുവള്ളങ്ങളും ,15 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളും, അഞ്ച് ചുരുളൻ വള്ളങ്ങളുമാണ് മത്സരിക്കുന്നത്. തെക്കനോടി വിഭാഗത്തിൽ വനിതകൾ തുഴയുന്ന നാലു വള്ളങ്ങളും മത്സരിക്കുന്നു. ഇതിന് പുറമെ പ്രദർശന മത്സരത്തിൽ പാർഥസാരഥി ചുണ്ടനും പങ്കെടുക്കും[4]. ആകെ 59 വള്ളങ്ങൾ 2009-ൽ മത്സരിക്കുന്നുണ്ട്[5]. 98 ലക്ഷം രൂപയാണ് ഈ ജലമേളയുടെ ബഡ്‌ജറ്റെന്നാണു കണക്കാക്കപ്പെടുന്നത്[6]. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (NTBRS) എന്ന സംഘടനയാണ് ഇതിന്റെ നടത്തിപ്പുകാർ[6]. ഈ പരിപാടിക്ക് മാരുതി സുസുക്കി, മുസ്‌ലി പവർ, ബജാജ് അലയൻസ്, കണ്ണൻ ദേവൻ ടീ, ബെർഗർ പെയിന്റ്സ്, ഹോർലിക്സ്, വെസ്റ്റേൺ യൂനിയൻ എന്നീ 7 സ്പോൺസർമാരാണുള്ളത്[7]. ഇതിന്റെ ടെലിവിഷൻ സംപ്രേഷണാവകാശം അമൃതാ ടി.വിക്കുമാണ്[7]. 2008-ലെ ജേതാക്കളായ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായത് സിനിമാ താരം കലാഭവൻ മണിയാണ്[8][9]. വള്ളംകളി സ്‌പോർട്‌സ് ഇനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയശേഷം ഇത് രണ്ടാമത്തെ തവണയാണ് നെഹ്‌റു ട്രോഫി വള്ളംകളി അരങ്ങേറിയത്[10]. വിജയികൾചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ കൊല്ലം ജീസസ് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ ജേതാക്കളായി[11].കൈനകരി യുനൈറ്റഡ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ പായിപ്പാട് ചുണ്ടൻ രണ്ടാം സ്ഥാനം നേടി. കൊല്ലം ജീസസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻ, ശ്രീഗണേഷ് ചുണ്ടൻ, കൈനകരി യുനൈറ്റഡ് ബോട്ട് ക്ലബ്ബിന്റെ പായിപ്പാട് ചുണ്ടൻ, ഏഞ്ചൽ ബോട്ട് ക്ലബ്ബിന്റെ ചെറുതന ചുണ്ടൻ എന്നീ വള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്[12][8]. ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia