പുന്നമടക്കായലിൽ (നെഹ്റു ട്രോഫി 2024 )ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരത്തിൽ നിന്ന്
ആലപ്പുഴയിലെ പുന്നമടക്കായലിൽ വച്ച് നടന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ എഴുപതാമത് വള്ളം കളിയാണ് നെഹ്രുട്രോഫി വള്ളംകളി 2024. ഈ വള്ളംകളിയിൽ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻ ജേതാക്കളായി. നാലു വള്ളങ്ങൾ മത്സരിച്ച ഫൈനലിൽ 4.29.785 മിനിറ്റിൽ ഫിനിഷ് ചെയ്താണ് അലൻ മൂന്നുതൈക്കൽ, എയ്ഡൻ മൂന്നുതൈക്കൽ, മനോജ് പി.പി എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്റു ട്രോഫി നേടിയത്.
ചുണ്ടൻ വള്ളങ്ങളെക്കൂടാതെ ഇരുട്ടുകുത്തി, വെപ്പ്, ചുരുളൻ വള്ളം, തെക്കനോടി എന്നീ വിഭാഗങ്ങളിലും വള്ളംകളി മത്സരങ്ങൾ നടന്നു.
ചുണ്ടൻ വള്ളങ്ങളുടെ മത്സരം
പി വി മാത്യു, ബൈജു കുട്ടനാട് എന്നിവർ നേതൃത്വ നൽകിയ വി.ബി.സി കൈനകരിബോട്ട് ക്ലബ്ബിന്റെ വിയപുരം ചുണ്ടൻ (4.29.790മിനുട്ട് ) രണ്ടാം സ്ഥാനത്തെത്തി. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ (4.30.13മിനുട്ട് ) മൂന്നാം സ്ഥാനത്തെത്തി. സുനീഷ് കുമാർ, അനിൽകുമാർ എന്നിവരാണ് നടുഭാഗം ചുണ്ടനെ നയിച്ചത്. കെ ജി എബ്രഹാം, ബിനു ഷാജി എന്നിവർ നയിച്ച നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ (4.30.56 മിനുട്ട് ) നാലാംസ്ഥാനത്തെത്തി.
അഞ്ചു ഹീറ്റ്സുകളിലായിരുന്നു പ്രാഥമിക മത്സരം. മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈനൽ മത്സരത്തിലെ പങ്കാളിത്തം നിശ്ചയിച്ചത്.
വിവിധ വിഭാഗങ്ങളിലെ മത്സര വിജയികൾ
വിഭാഗം
ജേതാക്കൾ
സമയം
ബോട്ട്ക്ലബ്ബ്
ക്യാപ്റ്റൻ
ചുണ്ടൻ ഫൈനൽ
കാരിച്ചാൽ ചുണ്ടൻ
4.29.785
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
അലൻ മൂന്നുതൈക്കൽ, എയ്ഡൻ മൂന്നുതൈക്കൽ, മനോജ് പി.പി
ലൂസേഴ്സ് ഫൈനൽ
തലവടി ചുണ്ടൻ
4.34.10
യു ബി സി കൈനകരി
പത്മകുമാർ പുത്തൻപറമ്പിൽ, രാഹുൽ പ്രകാശ്
സെക്കൻഡ് ലൂസേഴ്സ് ഫൈനൽ
വലിയ ദിവാൻജി
04.56.82
ചങ്ങനാശ്ശേരി ബ്ലോക്ക് ക്ലബ്
സണ്ണി ഇടിമണ്ണിക്കൽ, ബൈജപ്പൻ ആന്റണി ജോസഫ്
തേഡ് ലൂസേഴ്സ് ഫൈനൽ
ആയാപറമ്പ് പാണ്ടി
5.37.24
മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്
മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്
ഇരുട്ടുകുത്തി എ ഗ്രേഡ്
മൂന്നുതൈക്കൽ
4.51.24
താന്തോന്നിതുരുത്ത് ബോട്ട് ക്ലബ്, മുളവുകാട്
കെ.ആർ. രതീഷ്
ഇരുട്ടുകുത്തി ബി ഗ്രേഡ്
തുരുത്തിപ്പുറം
4.56.23
തുരുത്തിപ്പുറം ബോട്ട് ക്ലബ്ബ്, എറണാകുളം
എ.വി. വിജിത്ത്, ആന്റണി ഷെഫിൻ
ഇരുട്ടുകുത്തി സി ഗ്രേഡ്
ഇളമുറത്തമ്പുരാൻ പമ്പാവാസൻ
4.59.23
ബി.ബി.സി. ഇല്ലിക്കൽ, ഇരിഞ്ഞാലക്കുട
സി.എസ്. പ്രശാന്ത്, പി.എസ്. ഹരീഷ്
വെപ്പ് എ ഗ്രേഡ്
അമ്പലക്കടവൻ
4.39.50
ന്യൂ കാവാലം ആൻഡ് എമിറേറ്റ്സ് ചേന്നംകരി
മാസ്റ്റർ ഹൃത്വിക് അരുൺ, കെ.ജി. ജിനു
വെപ്പ് ബി ഗ്രേഡ്
ചിറന്മേൽ തോട്ടുകടവൻ
5.31.44
എസ്.എസ്.ബി.സി. വിരിപ്പുകാല, കുമരകം
അഭിജിത്ത് വിശ്വനാഥ്, ബിനോയ്
ചുരുളൻ
മൂഴി
5.19.95
ഐ.ബി. ആർ.എ. കൊച്ചിൻ
പി.എം. അഭിഷേക്, ആന്റണി തോമസ്
തെക്കനോടി തറ(വനിതകൾ)
ദേവസ്
5.41.44
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, പുന്നമട
ട്രീസ ജേക്കബ്, ശ്രീലക്ഷ്മി ജയപ്രകാശ്
തെക്കനോടി കെട്ട്(വനിതകൾ)
പടിഞ്ഞാറേപറമ്പൻ
6.56.03
യംഗ്സ്റ്റാർ ബോട്ട് ക്ലബ്, താമല്ലാക്കൽ (നോർത്ത്)
എസ്. സുകന്യ, എം. മഹേഷ്
പുന്നമടക്കായലിൽ ആവേശം വീശിയ ചുണ്ടൻ വള്ളങ്ങളുടെ പോരാട്ടം