നെഹ്‌റു മെമ്മോറിയൽ മ്യൂസിയം & ലൈബ്രറി
നെഹ്‌റു മെമ്മോറിയൽ മ്യൂസിയം & ലൈബ്രറി വർഷങ്ങളായി ഇന്ത്യയിലുടനീളമുള്ള പണ്ഡിതന്മാരെയും ചരിത്രകാരന്മാരെയും പിന്തുണച്ചിട്ടുണ്ട്. അതിന്റെ ഫെലോഷിപ്പ് പ്രോഗ്രാമായ നെഹ്‌റു മെമ്മോറിയൽ ഫെലോഷിപ്പിലൂടെ ഇന്ത്യയിലെ ചില മികച്ച അക്കാദമിക് വിദഗ്ധർക്ക് ഇത് ധനസഹായം നൽകി. പിഎച്ച്‌ഡി പ്രബന്ധങ്ങൾ, റിപ്പോർട്ടുകൾ, പുസ്തകങ്ങൾ, ജേണലുകൾ, പത്രങ്ങൾ എന്നിവയുടെ രൂപത്തിൽ തൊഴിൽ സംബന്ധമായ വിഷയങ്ങളിൽ ഒരു വലിയ ശേഖരം ഉള്ളതിനാൽ സാമൂഹിക ശാസ്ത്രത്തിനായുള്ള ഡൽഹിയിലെ മികച്ച ലൈബ്രറികളിൽ ഒന്നാണിത്.[3][4] അവലോകനം![]() ഒന്നാം ലോക മഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ചതിന് ശേഷം ജോധ്പൂർ, ഹൈദരാബാദ്, മൈസൂർ എന്നീ മൂന്ന് ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ ബഹുമാനാർത്ഥം 1922-ൽ സ്ഥാപിച്ച മൂന്ന് പ്രതിമകളുടെ പേരിലാണ് നെഹ്‌റു മെമ്മോറിയൽ മ്യൂസിയവും ലൈബ്രറിയും തീൻ മൂർത്തി ഭവൻ എന്നറിയപ്പെടുന്നത്. കൊണാട്ട് പ്ലേസും ജൻപഥിന്റെ ചില ഭാഗങ്ങളും രൂപകൽപ്പന ചെയ്ത ശിൽപി റോബർട്ട് ടോർ റസ്സലാണ് ഇത് രൂപകൽപ്പന ചെയ്തത്. 30 ഏക്കറിൽ പരന്നുകിടക്കുന്ന ഇതിന്റെ നിർമ്മാണം 1929-ൽ തുടങ്ങി ഏകദേശം ഒരു വർഷത്തിനകം പൂർത്തിയാക്കി. ബ്രിട്ടീഷ്- ഫ്രഞ്ച് വാസ്തുവിദ്യയുടെയും മരപ്പണിയുടെയും ഒരു മാസ്റ്റർപീസ് ആണ് ഇത്. തുടക്കത്തിൽ ഫ്ലാഗ്സ്റ്റാഫ് ഹൗസ് എന്നറിയപ്പെട്ടിരുന്ന ഇത് ബ്രിട്ടീഷ് സൈന്യം കമാൻഡർ-ഇൻ-ചീഫിന്റെ വസതിയായി ഉപയോഗിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വസതിയായി ഈ വീട് ഏറ്റെടുത്തു. 1964-ൽ അദ്ദേഹത്തിന്റെ മരണശേഷം, നെഹ്‌റുവിയൻ കാലഘട്ടത്തെ പ്രത്യേകമായി പരാമർശിച്ചുകൊണ്ട് ആധുനിക ഇന്ത്യൻ ചരിത്രത്തിലെ മൗലികമായ ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന ഒരു മ്യൂസിയമായും ലൈബ്രറിയായും തീൻ മൂർത്തി ഭവൻ മാറ്റണമെന്ന് തീരുമാനിച്ചു. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14-ന് അന്നത്തെ രാഷ്ട്രപതി സർവേപ്പള്ളി രാധാകൃഷ്ണനാണ് ഇത് ഉദ്ഘാടനം ചെയ്തത്. ![]() 1966 ഏപ്രിൽ 1 ന് നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി രൂപീകരിച്ചു. തുടക്കത്തിൽ, ബൽറാം നന്ദ അതിന്റെ സ്ഥാപക-ഡയറക്‌ടറുമായി അടുത്ത 17 വർഷത്തേക്ക് മ്യൂസിയവും ലൈബ്രറിയും അദ്ദേഹം ക്യൂറേറ്റ് ചെയ്‌തു. കാലക്രമേണ ലൈബ്രറിയിൽ ഗവേഷണ സാമഗ്രികളുടെ ദ്രുതഗതിയിലുള്ള വളർച്ചയുണ്ടാവുകയും കൂടുതൽ സ്ഥലം ആവശ്യമായി വരികയും ഒരു പ്രത്യേക ലൈബ്രറി കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 1974 ജനുവരിയിൽ രാഷ്ട്രപതി വി വി ഗിരി ഇത് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. എന്നിരുന്നാലും, ഗവേഷണത്തിന് കൂടുതൽ സ്ഥലം ആവശ്യമായതിനാൽ, 1989-ൽ ഒരു അനുബന്ധകെട്ടിടം നിർമ്മിച്ചു. ഈ കെട്ടിടത്തിൽ 1990-ൽ പുതിയ യൂണിറ്റായി സെന്റർ ഫോർ കണ്ടംപററി സ്റ്റഡീസ് സ്ഥാപിച്ചു. ![]() നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ സ്ഥാപക ദിനത്തിന്റെ സ്മരണയ്ക്കായി, അത് ഏപ്രിൽ 1 ന് ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫൗണ്ടേഷൻ ഡേ ലെക്ചർ എന്ന പേരിൽ ഒരു വാർഷിക പ്രഭാഷണം സംഘടിപ്പിക്കുന്നു.
നെഹ്‌റു മെമ്മോറിയൽ ഡിജിറ്റൽ ലൈബ്രറി2010 ൽ ആരംഭിച്ച എച്ച്‌സിഎൽ ഇൻഫോസിസ്റ്റംസിന്റെ സഹായത്തോടെ ഡിജിറ്റൈസേഷൻ പദ്ധതിക്ക് ശേഷം നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും കൈയെഴുത്തുപ്രതികൾ, ചരിത്രരേഖകൾ, മറ്റ് ആർക്കൈവൽ മെറ്റീരിയലുകൾ എന്നിവയുടെ ശേഖരം ഓൺലൈനിൽ ലഭ്യമാക്കി. അമൃത ബസാർ പത്രിക (1905-1938) എന്ന പത്രത്തിന്റെ 50 കയ്യെഴുത്തു ശേഖരങ്ങളും 834 അഭിമുഖ ട്രാൻസ്ക്രിപ്റ്റുകളും 29,802 ഫോട്ടോഗ്രാഫുകളും ഒരു ലക്ഷത്തിലധികം ചിത്രങ്ങളും ഡിജിറ്റൈസ് ചെയ്തു.[6] അവലംബം
|
Portal di Ensiklopedia Dunia