നേച്ചർ കൺസർവേഷൻ ഫൗണ്ടേഷൻ
മൈസൂർ ആസ്ഥാനമായ ഒരു സർക്കാറിതര വന്യജീവി സംരക്ഷണ, ഗവേഷണ സ്ഥാപനമാണ് നേച്ചർ കൺസർവേഷൻ ഫൗണ്ടേഷൻ. ഇന്ത്യയിൽ വന്യജീവി സംരക്ഷണത്തിൽ ശാസ്ത്രത്തിന്റെ ഉപയോഗം അവർ പ്രചരിപ്പിക്കുന്നു[1]. ചരിത്രംസംഘടന 1996ൽ സ്ഥാപിച്ചു. ശാസ്ത്രാധിഷ്ഠിതവും, സാമൂഹിക പ്രതിബന്ധതയോടെയുമുള്ള പരിപാലനം നിർവഹിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. പ്രവർത്തനങ്ങൾഈ സംഘടന വൈവിധ്യമുള്ള വാസസ്ഥലങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഉയർന്ന പ്രദേശങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങൾ മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിലും, വംശനാശഭീഷണിയുള്ള സ്പീഷീസുകളായ മഞ്ഞുപുലികളേയും ടിബറ്റൻ ഗസെല്ലാകളേയും സംരക്ഷിക്കുന്നതിലും കേന്ദ്രീകരിച്ചിരിക്കുന്നു. പ്രദേശവാസികളുടെ വളർത്തുമൃഗങ്ങളെ ഇരകളാക്കുന്നതിനു തിരിച്ചടിയായി സ്നോ ലെപാർഡുകളെ കൊല്ലുന്നതിനെ തടയാൻ വേണ്ടി ഒരു വളർത്തുമൃഗ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമിട്ടു.[2] സംഘടന ഇന്റർനാഷനൽ സ്നോ ലെപാർഡ് ട്രസ്റ്റ്, ഇന്ത്യാ ഗവണ്മെന്റ് എന്നിവയുടെ സഹകരണത്തോടെ പ്രോജക്റ്റ് ടൈഗർ പോലെ ഹിമാലയൻ ഭൂപ്രകൃതിയിലെ വന്യജീവികളുടെ സംരക്ഷണത്തിനായുള്ള പ്രോജക്റ്റ് ലെപാർഡ് ആരംഭിച്ചു.[3][4] പുരസ്ക്കാരങ്ങൾസ്ഥാപകരായ ചാരുദത്ത് മിശ്ര, എം.ഡി. മധുസുദൻ എന്നിവർ "ഗ്രീൻ ഓസ്ക്കാർ" [5]എന്നറിയപ്പെടുന്ന വിറ്റ് ലി പുരസ്ക്കാരം യഥാക്രമം 2005, 2009 വർഷങ്ങളിൽ നേടി. ചാരുദത്ത് മിശ്രയ്ക്ക് അവാർഡ് ലഭിച്ചത് ഉയർന്ന പ്രദേശങ്ങളിലെ സംരക്ഷണ പ്രവർത്തനങ്ങൾക്കാണ്. പശ്ചിമഘട്ട മലനിരകളിലെ മനുഷ്യനും, പ്രകൃതിയും തമ്മിലുള്ള സംഘർഷം കുറയ്ക്കാനായി നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് മധുസൂധന് ബഹുമതി നൽകിയത്.[6][7] 2013ൽ ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന വേഴാമ്പാലുകളെ സംരക്ഷിക്കാൻ വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക് അപരാജിത ദത്തയ്ക്ക് വിറ്റ് ലി പുരസ്ക്കാരം സമ്മാനിച്ചു.[8]2006ൽ പ്രകൃതി സംരക്ഷണത്തിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് സംഘടന സൊസൈറ്റി ഫോർ കൺസർവേഷൻ ബയോളജിയിൽ നിന്നും ഡിസ്റ്റിങ്യൂഷ്ഡ് സർവ്വീസ് പുരസ്ക്കാരം നേടി.[9] സംഘടനയുടെ ഫീൽഡ് കോർഡിനേറ്ററായ സുശിൽ ഡോർജേയ്ക്ക് സ്പിതി, ലഡാക്ക് എന്നിവിടങ്ങളിലെ മനുഷ്യനും, പ്രകൃതിയും തമ്മിലുള്ള സംഘർഷത്തിലെ പ്രവർത്തനങ്ങൾക്ക് വാൻ ടിയൻഹോവൻ ഫൗണ്ടേഷൻ അവാർഡ് ലഭിച്ചു.ref>Details of the Award from the website of the Van Tienhoven Foundation for International Nature Protection Archived 2016-01-20 at the Wayback Machine</ref> എൻ. സി. എഫിലെ മുതിർന്ന ശാസ്ത്രജ്ഞയായ അപരാജിത ദത്തയ്ക്ക് ന്യൂയോർക്ക് ആസ്ഥാനമായുള്ള വിങ്സ് വേൾഡ് ക്വിസ്റ്റിന്റെ 2009 ലെ വിമൺ ഓഫ് ഡിസ്ക്കവറി ഹ്യുമാനിറ്റി പുരസ്ക്കാരം വൈൽഡ് ലൈഫ് ബയോളജിയിലെ ആജീവനാന്തസമർപ്പണത്തിനും, നംദഫ ടൈഗർ റിസർവിലെ പ്രവർത്തനങ്ങൾക്കും അർഹമായി.[10][11] അതുകൂടാതെ നാഷനൽ ജ്യോഗ്രഫിക്കൽ സൊസൈറ്റി 2010ലെ എമേർജിംഗ് എക്സ്പ്ലോററായി അവരെ തിരഞ്ഞെടുത്തു. അത് ലോകത്തിലെ "14 മാർഗദർശകരെ അംഗീകരിച്ചു".[12]ശാസ്ത്രജ്ഞനായ എം. അനന്ദകുമാറിന് 2015-ൽ വിറ്റ് ലി പുരസ്ക്കാരം ലഭിച്ചു.[13] അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia