നേപ്പാളിന്റെ രാഷ്ട്രപതി
ഫെഡറൽ റിപ്പബ്ലിക് രാജ്യമായ നേപ്പാളിന്റെ ഭരണാധികാരിയാണ് രാഷ്ട്രപതി (നേപ്പാളി ഭാഷയിൽ ; राष्ट्रपति) അഥവാ പ്രസിഡന്റ് (President). 2008 മേയിൽ റിപ്പബ്ലിക്കായതിനു ശേഷമാണ് നേപ്പാളിൽ രാഷ്ട്രപതി ഭരണത്തിനു തുടക്കം കുറിച്ചത്. രാഷ്ട്രപതിയെ 'സമ്മാനനീയ്'( सम्माननीय ;ആദരണീയനായ) എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്.[2] അഞ്ചു വർഷമാണ് കാലാവധി. 2008 ജൂലൈ 23-ന് നേപ്പാളിന്റെ ആദ്യ രാഷ്ട്രപതിയായി രാംബരൺ യാദവ് അധികാരത്തിലെത്തി. ബിദ്യാദേവി ഭണ്ഡാരി, 2015 ഒക്ടോബറിൽ തിരഞ്ഞെടുക്കപ്പെട്ട നേപ്പാളിലെ ആദ്യത്തെ വനിതാ പ്രസിഡന്റായിരുന്നു, രാം ചന്ദ്ര പൗഡൽ 2023 മാർച്ച് മുതൽ നിലവിലെ പ്രസിഡന്റാണ്.[3] ചരിത്രം2007 വരെ നേപ്പാളിൽ രാജഭരണമാണ് നിലനിന്നിരുന്നത്. അതേ വർഷം തന്നെ നിലവിൽ വന്ന താൽക്കാലിക ഭരണഘടനയനുസരിച്ച് രാജാവിന്റെ അധികാരങ്ങളില്ലാതായി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലി, 2008 മേയ് 28-ന് നേപ്പാളിലെ രാജഭരണം അവസാനിപ്പിച്ചു. അതോടെ 240 വർഷം നീണ്ടുനിന്ന ഹൈന്ദവ രാജവാഴ്ച അവസാനിച്ചു.[3] അതേത്തുടർന്ന് പ്രധാന മന്ത്രി ഗിരിജ പ്രസാദ് കൊയ്‌രാള ആക്ടിങ് പ്രസിഡന്റിന്റെ അധിക ചുമതല കൂടി നിർവ്വഹിച്ചു . ജൂലൈ മാസത്തിൽ നേപ്പാളിന്റെ ആദ്യത്തെ രാഷ്ട്രപതിയായി രാംബരൺ യാദവ് സ്ഥാനമേറ്റു. 2015 ഒക്ടോബർ വരെ യാദവായിരുന്നു രാഷ്ട്രപതി. 2015 സെപ്റ്റംബർ 20-ന് നേപ്പാളിനെ ഒരു മതനിരപേക്ഷ ഫെഡറൽ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. പുതിയ ഭരണഘടനയും നിലവിൽ വന്നു.[4] 2015 ഒക്ടോബറിൽ നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനു ശേഷം ബിദ്യാദേവി ഭണ്ഡാരി അധികാരത്തിലെത്തി. നേപ്പാളിന്റെ ആദ്യത്തെ വനിതാ രാഷ്ട്രപതിയാണ് ഭണ്ഡാരി.[5] രാഷ്ട്രപതി തെരഞ്ഞെടുപ്പ്നിയമസഭാംഗങ്ങളും പാർലമെന്റും ചേർന്ന ഇലക്ടറൽ കോളേജ് എന്ന സംവിധാനത്തിലൂടെയാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം അംഗങ്ങളും പിന്തുണയ്ക്കുന്ന വ്യക്തിയെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കുന്നു. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരിക്കുന്ന സന്ദർഭത്തിൽ തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നു. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും രാഷ്ട്രപതിയാകാവുന്നതാണ്. എന്നാൽ തുടർച്ചയായി രണ്ടു തവണ മാത്രമേ പദവിയിൽ തുടരാൻ കഴിയൂ. അധികാരംമിക്ക പാർലമെന്ററി റിപ്പബ്ലിക്കുകളിലേതും പോലെ നേപ്പാളിലെ രാഷ്ട്രപതിക്കും പരിമിതമായ അധികാരങ്ങൾ മാത്രമാണുള്ളത്. പ്രധാന മന്ത്രിക്കും മന്ത്രിസഭയ്ക്കുമാണ് ഭരണഘടന കൂടുതൽ പ്രാധാന്യം നൽകുന്നത്. രാഷ്ട്രപതിമാരുടെ പട്ടിക (2008-തുടരുന്നു)
അവലംബം
|
Portal di Ensiklopedia Dunia