നേപ്പാൾ ഭൂകമ്പം (2015)
2015 ഏപ്രിൽ 25-ന് പ്രാദേശിക സമയം രാവിലെ 11.56 ന് 7.9 തീവ്രതയിലുള്ള ഭൂകമ്പമാണ് ലാംജംഗ് കേന്ദ്രമായി സംഭവിച്ചത്. നിരവധി കെട്ടിടങ്ങളും ചരിത്രസ്മാരകങ്ങളും തകർന്നു. ആളപായം തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു.7000 ൽ അധികം ആളുകൾ മരിച്ചതായി കണക്കാക്കുന്നു. കാഠ്മണ്ഡുവിൽ ഗതാഗത വാർത്താവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും തകർന്നു. വൈദ്യുതി,ജലവിതരണം തുടങ്ങിയവ നിലച്ചു. ത്രിഭുവൻ വിമാനത്താവളം അടച്ചിട്ടു. ഭൂകമ്പത്തെ നേപ്പാൾ സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു.[5] പ്രഭവകേന്ദ്രംനേപ്പാളിന്റെ തലസ്ഥാനമായ കഠ്മണ്ഡുവിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ലാംജംഗ് ആണ്. ശക്തമായ തുടർചലനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു 2015 മെയ് 12 ന് വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായി റിക്ടർ സ്കെയിലിൽ7.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ അലയൊലികൾ ഉത്തര ഇന്ത്യ മുഴുവനും അനുഭവപ്പെട്ടു.ദക്ഷിണേന്ത്യയിലും നേരിയ തോതിൽ ചലനം അനുഭവപ്പെട്ടു. തകർന്ന ചരിത്രസ്മാരകങ്ങൾ200 ൽ അധികം ചെറുതും വലുതുമായ ചരിത്രസ്മാരകങ്ങൾ തകർന്നു അവയിൽ പ്രധാനമായവ
രാജ്യാന്തര സഹായങ്ങൾനേപ്പാളിന് ആദ്യമായി സഹായമെത്തിച്ചത് ഇന്ത്യയാണ്. സൈനികവും അല്ലാതെയുള്ള സഹായം ഭൂകമ്പം നടന്ന് മണിക്കൂറുകൾക്കകം എത്തിച്ചു. 40 അംഗ ദേശീയ ദുരന്തനിവാരണസേനയാണ് ആദ്യം അവിടെ എത്തിയത്. ഓപ്പറേഷൻ മൈത്രി എന്ന്പേരിട്ടിട്ടുള്ള സഹായദൗത്യമാണ് സൈന്യം നേപ്പാളിന് നൽകുന്നത്. അവലംബം
|
Portal di Ensiklopedia Dunia