നേപ്പാൾ രാജ്ഞി ഐശ്വര്യ
ബഡാ മഹാറാണി എന്നും വിളിക്കപ്പെടുന്ന ഐശ്വര്യ രാജ്യ ലക്ഷ്മി ദേവി ഷാ (Nepali: ऐश्वर्या राज्य लक्ष्मी देवी शाह)(7 നവംബർ 1949 - 1 ജൂൺ 2001) ബൈരേന്ദ്ര രാജാവിന്റെ ഭാര്യയും രാജകുമാരൻ ദീപേന്ദ്ര, പ്രിൻസ് നിരഞ്ജൻ, രാജകുമാരി ശ്രുതി എന്നിവരുടെ അമ്മയും ആയിരുന്നു. ജനറൽ കേന്ദ്ര ഷംഷേർ ജംഗ് ബഹാദൂർ റാണയുടെയും കാഠ്മണ്ഡു, ലസിപോട്ട്, ലസിംപറ്റ് ഡർബറിൽ ശ്രീരാജ ലക്ഷ്മിദേവി ഷായുടെ മൂന്നു പെൺമക്കളിൽ മൂത്തമകളും 1972 മുതൽ 2001 വരെ നേപ്പാൾ രാജ്ഞിയുമായിരുന്നു.[1]ക്ലാസിക്കൽ സൗന്ദര്യമുള്ള ഒരു സ്ത്രീയായി അവർ പ്രശംസിക്കപ്പെട്ടിരുന്നു. അവരുടെ വസ്ത്രധാരണരീതികളും ഹെയർസ്റ്റൈലുകളും ഇപ്പോഴും പ്രസിദ്ധമാണ്. വിദ്യാഭ്യാസംഇൻഡ്യയിലെ സെന്റ് ഹെലെൻസ് കോൺവെന്റ് ഓഫ് കുർസിയോങ്ങിലും ജാവലഖേലിലെ സെന്റ് മേരീസ് സ്കൂളിലുമാണ് അവർ വിദ്യാഭ്യാസം നടത്തിയത്. 1963-ൽ കാന്തി ഈശ്വരി രാജ്യ ലക്ഷ്മി ഹൈസ്കൂളിൽ നിന്ന് എസ്.എൽ.സി. വിജയിക്കുകയും ത്രിഭുവൻ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് സ്കൂളിൽ ചേരുകയും തുടർന്ന് 1967- ൽ പദ്മകന്യ കോളേജിൽ നിന്ന് ആർട്സ് ബിരുദം നേടുകയും ചെയ്തു. കുടുംബ പശ്ചാത്തലം![]() 104 വർഷക്കാലം നേപ്പാൾ ഭരിച്ച റാണ കുടുംബത്തിൽ നിന്നുള്ള ഐശ്വര്യ ജനറൽ കേന്ദ്ര ഷംഷേർ ജംഗ് ബഹാദൂർ റാണയുടെയും (1921–1982) കാഠ്മണ്ഡു, ലസിപോട്ട്, ലസിംപറ്റ് ഡർബറിൽ ശ്രീരാജ ലക്ഷ്മിദേവി ഷായുടെ (1926–2005) മൂന്നു പെൺമക്കളിൽ മൂത്തമകളും ആയിരുന്നു. രണ്ട് സഹോദരിമാരും (രാജ്ഞി കോമൽ സ്റ്റേറ്റ് ലക്ഷ്മി ദേവി ഷാ, രാജകുമാരി പ്രേക്ഷ്യ രാജ്യ ലക്ഷ്മി ദേവി ഷാ), രണ്ട് സഹോദരന്മാരും (സുരാജ് ഷംഷർ ജംഗ് ബഹദൂർ റാണ, ഉദയ ഷംഷീർ ജംഗ് ബഹാദൂർ റാണ) അവർക്ക് ഉണ്ടായിരുന്നു.[2]അവരുടെ മരണത്തിനുശേഷം അവരുടെ ഇളയ സഹോദരി നേപ്പാളിലെ രാജ്ഞിയായി. 1950 വരെ അവരുടെ കുടുംബം നേപ്പാളിലെ ശക്തരായ ഭരണാധികാരികളായിരുന്നു. 1969-ൽ നേപ്പാളിലെ കിരീടാവകാശിയായിരുന്ന ബീരേന്ദ്ര ബിർ ബിക്രം ഷാ ദേവിനെ (രണ്ടാമത്തെ കസിൻ) അവർ വിവാഹം ചെയ്തു. ഐശ്വര്യയുടെ ഏറ്റവും ഇളയ സഹോദരി പ്രേക്ഷ്യ ഷാ രാജവംശത്തിൽ നിന്നുതന്നെയുള്ള ഗൈനേന്ദ്രയെയും പ്രിൻസ് ധീരേന്ദ്രയെയും വിവാഹം ചെയ്തിരുന്നു. ബീരേന്ദ്രയുടെ സഹോദരൻ പ്രിൻസ് ധീരേന്ദ്ര കൊട്ടാരത്തിൽ നടന്ന കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടിരുന്നു. പ്രേക്ഷ്യ 1980 കളിൽ വിവാഹമോചനം നേടിയിരുന്നു. 2001 നവംബർ 12 ന് ഉണ്ടായ ഒരു ഹെലികോപ്റ്റർ അപകടത്തിൽ രാജകുമാരി പ്രേക്ഷ്യ കൊല്ലപ്പെട്ടിരുന്നു. നേപ്പാളിലെ റാണി1972-ൽ മഹേന്ദ്ര രാജാവ് മരണമടഞ്ഞതിന് ശേഷം ബീരേന്ദ്ര രാജാവും ഐശ്വര്യ രാജ്ഞിയും ആയി. ക്വീൻ ഐശ്വര്യ, ഊർജ്ജസ്വലയായ, തുറന്നു സംസാരിക്കുന്ന സുന്ദരിയായ ബുദ്ധിയുള്ള ഒരു സ്ത്രീയായിരുന്നു.[3] വിവിധ സാമൂഹിക-സാംസ്കാരിക പരിപാടികൾ അവർ സംഘടിപ്പിച്ചു. ഐശ്വര്യ തന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഭർത്താവിനോടൊപ്പം നിന്നു. അവർ രാജ്യത്തിന്റെയും അതിലെ ജനങ്ങളുടെയും ആവശ്യം മനസ്സിലാക്കാൻ കഴിയുന്ന ഒരു സ്ത്രീയായിരുന്നു. 1990 ലായിരുന്നു ജനാധിപത്യം നടപ്പിലായത്. രാജ്യത്ത് ജനങ്ങൾ അവരുടെ ഭർത്താവിൻറെ ആധിപത്യസ്വഭാവത്തിനെ പിന്തുണച്ചു. എന്നാൽ, കാലം കഴിയുന്തോറും ഐശ്വര്യയുടെ ആധിപത്യം വർദ്ധിക്കുകയും എന്നാൽ ഭർത്താവിനുവേണ്ടി കരുതുന്ന ഒരു കൂട്ടാളിയായി അവർ മാറി. ക്രമേണ അവരുടെ പ്രശസ്തി വർദ്ധിക്കുകയും ചെയ്തു.[4] മരണംരാജ്ഞിയായ ഐശ്വര്യ തന്റെ ഭർത്താവായ ബീരേന്ദ്രയോടൊപ്പമാണ് കൊല്ലപ്പെട്ടത്. മകൻ, പ്രിൻസ് നിരഞ്ജൻ; അവരുടെ മകൾ, രാജകുമാരി ശ്രുതി, മറ്റു ഏഴ് രാജകുടുംബാംഗങ്ങൾ എന്നിവരും കൊല്ലപ്പെട്ടിരുന്നു. അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia