നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി
എൻപിഒഎൽ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി, ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) ഒരു ലബോറട്ടറിയാണ്. കേരളത്തിൽ കൊച്ചിയിലെ തൃക്കാക്കരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സോണാർ സിസ്റ്റങ്ങളുടെ ഗവേഷണവും വികസനവും, വെള്ളത്തിനടിയിലുള്ള നിരീക്ഷണത്തിനുള്ള സാങ്കേതിക വിദ്യകൾ, സമുദ്ര പരിസ്ഥിതി, വെള്ളത്തിനടിയിലുള്ള വസ്തുക്കൾ എന്നിവയുടെ പഠനം എന്നിവയാണ് എൻപിഒഎൽ ലക്ഷ്യമിടുന്നത്. ചരിത്രം1952-ൽ ഇന്ത്യൻ നേവി കൊച്ചിയിൽ ഇന്ത്യൻ നേവൽ ഫിസിക്കൽ ലബോറട്ടറി (INPL) സ്ഥാപിച്ചു.[2] ഫ്ലീറ്റ് സപ്പോർട്ട് പ്രവർത്തനങ്ങൾക്കായുള്ള ഒരു ഫീൽഡ് ലബോറട്ടറിയായി ഇത് തുടക്കത്തിൽ പ്രവർത്തിച്ചു. ഇത് 1958-ൽ ഡിആർഡിഒയിൽ ലയിപ്പിക്കുകയും തുടർന്ന് അണ്ടർവാട്ടർ സിസ്റ്റങ്ങളിൽ പ്രവർത്തിക്കുവാൻ തുടങ്ങുകയും ചെയ്തു.[2] ഐഎൻപിൽ- നെ പിന്നീട് നേവൽ ഫിസിക്കൽ ഓഷ്യനോഗ്രാഫിക് ലബോറട്ടറി (NPOL) എന്ന് പുനർനാമകരണം ചെയ്തു. 1990 വരെ കൊച്ചിയിലെ നേവൽ ബേസിനുള്ളിൽ നിന്നാണ് എൻപിഒഎൽ പ്രവർത്തിച്ചിരുന്നത്. 1990-ൽ ഇത് കൊച്ചിയുടെ പ്രാന്തപ്രദേശമായ തൃക്കാക്കരയിലെ പുതിയ 60 ഏക്കർ (240,000 m2) കാമ്പസിലേക്ക് മാറി.[2] പുതിയ കാമ്പസിൽ ഒരു പ്രധാന സാങ്കേതിക സമുച്ചയവും സാഗർ, വരുണ എന്നീ രണ്ട് പാർപ്പിട സമുച്ചയങ്ങളും ഉണ്ട്. സാങ്കേതിക സമുച്ചയത്തിൽ പ്രധാന കെട്ടിടവും അക്കോസ്റ്റിക് ടാങ്ക് ഉൾപ്പെടെ നിരവധി പരീക്ഷണ സൗകര്യങ്ങളും ഉണ്ട്. തൃക്കാക്കരയിലെ കാമ്പസിനു പുറമേ, ഇടുക്കി തടാകത്തിൽ വെള്ളത്തിനടിയിലുള്ള അക്വാസ്റ്റിക് ഗവേഷണ കേന്ദ്രത്തിന്റെ ഓഫ്‌സൈറ്റ് സജ്ജീകരണവും എൻപിഒഎൽ-ൽ ഉണ്ട്. 1995 മുതൽ, സമുദ്രശാസ്ത്ര വിവരശേഖരണത്തിനായി ഉപയോഗിക്കുന്ന 2000 ടൺ ഭാരമുള്ള സമുദ്രശാസ്ത്ര ഗവേഷണ കപ്പലായ ഐഎൻഎസ് സാഗർധ്വനി എൻപിഒഎൽ പ്രവർത്തിപ്പിക്കുന്നു.[3] പ്രവർത്തന മേഖലകൾഎൻപിഒഎൽ പ്രധാനമായും സൗണ്ട് നാവിഗേഷൻ ആൻഡ് റേഞ്ചിംഗ് (സോണാർ), അനുബന്ധ സാങ്കേതിക വിദ്യകൾ എന്നിവയുടെ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്നു.[1] സിഗ്നൽ പ്രോസസ്സിംഗ്, ഇലക്‌ട്രോണിക്‌സ്, എഞ്ചിനീയറിംഗ് സിസ്റ്റങ്ങൾ, ട്രാൻസ്‌ഡ്യൂസറുകൾ, മെറ്റീരിയലുകൾ, സമുദ്രശാസ്ത്രം എന്നിവയാണ് എൻപിഒഎൽ-ന്റെ ഗവേഷണ വിഭാഗത്തിൻ്റെ ത്രസ്റ്റ് മേഖലകൾ.[1] എൻപിഒഎൽ സമുദ്ര നിരീക്ഷണത്തിനായി കടൽത്തീരത്തിന്റെ ഉപരിതലത്തിൽ സ്ഥാപിക്കുന്ന സീബേഡ് അറേകൾ എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു, ഇത് അളവുകൾ നൽകുകയും ഉപഗ്രഹത്തിലൂടെ താഴെയുള്ള സംഭവങ്ങളെക്കുറിച്ച് നിയന്ത്രണ കേന്ദ്രത്തെ അറിയിക്കുകയും ചെയ്യും. തീരദേശ നിരീക്ഷണ സംവിധാനത്തിനായി ഡിആർഡിഒ ഒരു പ്രത്യേക ഉപഗ്രഹം ആസൂത്രണം ചെയ്യുന്നു. ഇന്ത്യൻ നാവികസേന ആസൂത്രണം ചെയ്യുന്ന എല്ലാ ഭാവി ഇൻഡക്ഷനുകളും എൻപിഒഎൽ രൂപകൽപ്പന ചെയ്ത സോണാറുകൾ ഘടിപ്പിക്കേണ്ടതാണ്. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സോണാറുകൾ, ഹംസ സോണാറിന്റെ നവീകരണം ആയ ഹംസ എൻജി (HUMSA NG), അന്തർവാഹിനി സോണാറുകൾ ആയ, സിന്ധുഘോഷ് ക്ലാസിനായുള്ള ഉഷസ് (USHUS), അരിഹന്ത് ക്ലാസിനുള്ള പായൽ (PAYAL) എന്നിവയാണ്. എൻപിഒഎൽ ഇടപെടുന്ന മറ്റൊരു മേഖലയാണ് അണ്ടർവാട്ടർ അക്കോസ്റ്റിക്സ്. ജലത്തിനുള്ളിലെ ശബ്ദ തരംഗങ്ങളുടെ വ്യാപനം നിർണ്ണയിക്കുന്ന ഫിസിക്കൽ ഓഷ്യാനോഗ്രാഫിക് അവസ്ഥകൾ ഡിആർഡിഒയുടെ ഗവേഷണ കപ്പലായ ഐഎൻഎസ് സാഗർധ്വനിയുടെയും സ്വന്തമായി വികസിപ്പിച്ചെടുത്ത സമുദ്ര മോഡലുകളുടെയും സഹായത്തോടെ പഠിക്കുന്നു. സമീപ വർഷങ്ങളിൽ ഇന്ത്യൻ നാവികസേന ഉപയോഗിക്കുന്ന വ്യത്യസ്ത സോണാർ റേഞ്ച് പ്രെഡിക്ഷൻ മോഡലുകളും എൻപിഒഎൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്.[4][5] അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia