1 Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected.
² The GDP estimate is as of 2006; the total and per capita ranks, however, are based on 2005 numbers.
നൈജീരിയ (ഔദ്യോഗിക നാമം: ഫെഡറൽ റിപബ്ലിക് ഓഫ് നൈജീരിയ) ആഫ്രിക്കൻ വൻകരയുടെ പടിഞ്ഞാറു ഭാഗത്തുള്ള രാജ്യമാണ്. അറ്റ്ലാൻ്റിക് മഹാസമുദ്ര തീരത്തായി, വടക്ക് സഹേലിനും തെക്ക് ഗിനിയ ഉൾക്കടലിനും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ രാജ്യം 923,769 ചതുരശ്ര കിലോമീറ്റർ (356,669 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതാണ്. 230 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഇത് ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും ലോകത്തിലെ ആറാമത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവുമാണ്. പടിഞ്ഞാറ് ബെനിൻ, വടക്കുകിഴക്ക് ചാഡ്, കിഴക്ക് കാമറൂൺ, വടക്ക് നൈജർ എന്നിവയാണ് അയൽരാജ്യങ്ങൾ. അബുജയാണ് നൈജീരിയയുടെ തലസ്ഥാനം. നൈജീരിയ 36 സംസ്ഥാനങ്ങളും അതിൻ്റെ തലസ്ഥാനമായ അബുജ സ്ഥിതി ചെയ്യുന്ന ഫെഡറൽ ക്യാപിറ്റൽ ടെറിട്ടറിയും ഉൾപ്പെടുന്ന ഒരു ഫെഡറൽ റിപ്പബ്ലിക്കാണ്. നൈജീരിയയിലെ ഏറ്റവും വലിയ നഗരമായ ലാഗോസ് ലോകത്തിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ ഒന്നും ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരവുമാണ്.