നൈജീരിയൻ ഡ്വാർഫ് ഗോട്ട്

നൈജീരിയൻ ഡ്വാർഫ് ഗോട്ട് കാനഡായിലെ ഒരു ഫാമിൽ

ലോകത്ത് കാണപ്പെടുന്ന ആടുവർഗ്ഗങ്ങളിൽ ഏറ്റവും ചെറിയ ഇനമാണ് നൈജീരിയൻ ഡ്വാർഫ് ഗോട്ട്. തെക്കൻ ആഫ്രിക്കയാണ് ഇവയുടെ ജന്മദേശം. വലിപ്പക്കുറവു കാരണം മനുഷ്യർ ഇവയെ നായ്ക്കളെ പോലെ ഇണക്കി വളർത്തുന്നു [1]. അതിനാൽ ഇവ 'ഓമന ആടുകൾ' എന്നും അറിയപ്പെടുന്നു. മുൻകാലങ്ങളിൽ ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് ഇവയെ ധാരാളമായി ഇറക്കുമതി ചെയ്തിരുന്നു.


ശരീരപ്രകൃതി

27 മുതൽ 36 വരെ കിലോ തൂക്കം വയ്ക്കുന്ന ഇവ വെള്ള, കറുപ്പ്, ചുവപ്പ്, ചാരം, തവിട്ട് എന്നീ നിറങ്ങളിൽ കാണപ്പെടുന്നു. ദിവസം 1-2 ലിറ്റർ വരെ പാൽ ഇവയിൽ നിന്നും ലഭിക്കുന്നു. 15 മുതൽ 20 വർഷം വരെയാണ് ഇവയുടെ വർദ്ധിച്ച ആയുസ്സ്.


പുറത്തേക്കുള്ള കണ്ണികൾ


അവലംബം

  1. "നൈജീരിയൻ ഡ്വാർഫ് ഗോട്ട് അസ്സോസ്സിയേഷൻ". Archived from the original on 2010-12-06. Retrieved 2010-12-29.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya