ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
നോട്ട്ഓൾമെൻ (#NotAllMen) ഒരു ജനപ്രീതിയാർജ്ജിച്ച ഇന്റെർനെറ്റ് മീം ആണ്.[1] എല്ലാ പുരുഷന്മാരും അങ്ങനെയല്ല-not all men are like that,[2] എന്നതിന്റെ ചുരുക്കിയ ഹാഷ്ടാഗ് പതിപ്പാണിത്. ചിലപ്പോൾ ഇത് NAMALT എന്ന് ചുരുക്കി എഴുതാറുണ്ട്.
മുൻ കാലങ്ങളിൽ ഈ പ്രയോഗം നിരാശയെ സൂചിപ്പിക്കുന്നതായിരുന്നു എങ്കിൽ 2014 ന്റെ തുടക്കം മുതൽ സാധാരണയായി കളിയാക്കി പ്രയോഗിക്കുന്ന ശൈലിയായി മാറി. ലൈംഗിക ആക്രമണങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ നിന്ന് വ്യതിചലിപ്പിക്കുന്നതിനായി പുരുഷന്മാരുടെ പെരുമാറ്റത്തെ സാമാന്യവൽക്കരിക്കുന്നതിനെതിരെ എന്ന മട്ടിൽ ഈ പ്രയോഗം ഉപയോഗിക്കുന്നത് വിമർശിക്കപ്പെട്ടു.[3][4]
ഉൽഭവം
ലിംഗനീതിയെക്കുറിച്ചുള്ള ചർച്ചകളിൽ വിമർശനങ്ങളെ ചെറുക്കുന്നതിന് ഒരു പതിറ്റാണ്ടിലധികമായി പൊതുവായി ഉപയോഗിക്കുന്ന ന്യായീകരണമാണ് "എല്ലാ പുരുഷന്മാരും അങ്ങനെയല്ല-not all men are like that" എന്നത്.[5][a] 2013ന് മുൻപ് "എല്ലാ പുരുഷന്മാരും അങ്ങനെയല്ല" എന്നത് ചർച്ച അവതാളത്തിലാക്കുന്ന തന്ത്രമായി കരുതപ്പെട്ടിരുന്നില്ല. ഫെമിനിസ്റ്റ് ബ്ലോഗർമാർ ചൂണ്ടിക്കാണിച്ചിരുന്ന സൂത്രങ്ങൾ "'പുരുഷന്മാരുടെ കാര്യമോ-what about the men?' 'പുരുഷമേധാവിത്തം പുരുഷന്മാരെയും പീഡിപ്പിക്കുന്നു-patriarchy hurts men too' —ഒഴിവാക്കുകയല്ല, ഉൾപ്പെടുത്തുകയാണ് വേണ്ടതെന്നുള്ള ആഹ്വാനങ്ങൾ" എന്നിവയായിരുന്നു. "ഫെമിനിസ്റ്റ് വാദങ്ങളെ പ്രതിരോധിക്കാനുള്ള വഴിയായിട്ടാണ് "എല്ലാ പുരുഷന്മാരും അങ്ങനെയല്ല" എന്ന വാദങ്ങൾ തുടങ്ങിയത്.[7] ഈ വാദങ്ങളെ സ്ത്രീസമത്വവാദികൾ പൊതുവിൽ തള്ളിക്കളയുന്നു. 2011 മുതൽ ട്വിറ്ററിൽ #NotAllMen ഹാഷ്ടാഗ് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഹാഷ്ടാഗ് ആയിരുന്നില്ലെങ്കിലും ഈ ശൈലി ഉപയോഗിച്ചുള്ള ആദ്യത്തെ വൈറൽ ട്വീറ്റ് 2013 ഫെബ്രുവരിയിൽ ഷഫീക്കാ ഹഡ്സൺന്റെ "ഞാൻ:പുരുഷന്മാരും ആൺകുട്ടികളും ഞങ്ങളെ ശ്രദ്ധിക്കാതിരിക്കാനുള്ള സാമൂഹ്യ നിർദ്ദേശം കിട്ടിയിട്ടുള്ളവരാണ്. അവർക്ക് കിട്ടിയിട്ടുള്ള ശിക്ഷണം ഞങ്ങൾ സംസാരിക്കുമ്പോൾ ഇടപെടാൻ- ഏതെങ്കിലും ഒരു പുരുഷൻ: എല്ലാ പുരുഷന്മാരും അങ്ങനെയല്ല" ("ME: Men and boys are socially instructed to not listen to us. They are taught to interrupt us when we- RANDOM MAN: Excuse me. Not ALL men.")[8] എന്ന ട്വീറ്റ് ആയിരുന്നു. പുരുഷന്മാരുടെ പെരുമാറ്റത്തെ വിമർശിക്കുന്ന സംവാദത്തിൽ സ്ഥിരമായി ഇടിച്ചുകയറുന്ന "Not-All-Man" വാദങ്ങളെ മാറ്റ് ലുബ്ചൻസ്കി 2014 ഏപ്രിൽ 14 ന് ഒരു കോമിക്കിൽ ഹാസ്യാനുകരണമായി അവതരിപ്പിച്ചിരുന്നു.[9] ലുബ്ചൻസ്കിയുടെ കോമിക്ക് ഒട്ടേറെ പുരുഷന്മാരായ പ്രശസ്തവ്യക്തികൾ റീട്വീറ്റ് ചെയ്യുകയും മറ്റുതരത്തിൽ പങ്കുവെക്കുകയും ചെയ്തു.[3]
2014ലെ ഇസ്ല വിസ്റ്റ കൊലപാതകങ്ങൾ
ഇസ്ല വിസ്റ്റ കൊലപാതകങ്ങൾക്ക് മുൻപ് തന്നെ ട്വിറ്റർ ഉപയോക്താവായ സാസിക്രാസ്(Sassycrass) #NotAllMen ഹാഷ്ടാഗ് സൃഷ്ടിച്ചിരുന്നു. ഈ സംഭവത്തിൽ കൊലയാളി സ്ത്രീകൾക്കെതിരെ വെറുപ്പ് പ്രകടിപ്പിച്ചശേഷം ശേഷം ഹാഷ്ടാഗിന് പിന്തുണ കൂടി. അജ്ഞാതയായ ഒരു ട്വിറ്റർ ഉപയോക്താവ് എല്ലാ പുരുഷന്മാരും ലിംഗഭേദ ചിന്ത ഉള്ളവരല്ലെങ്കിലും എല്ലാ സ്ത്രീകളും സ്ത്രീ വിരുദ്ധതയും ലിംഗഭേദ ചിന്തയും കാരണം ബുദ്ധിമുട്ടുന്നുണ്ട് എന്ന് സൂചിപ്പിക്കുന്ന "എല്ലാസ്ത്രീകളും"(#YesAllWomen) എന്ന ഹാഷ്ടാഗ് #NotAllMen ഹാഷ്ടാഗിന് മറുപടിയായി സൃഷ്ടിച്ചു. ഈ പുതിയ ഹാഷ്ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ സ്ത്രീകൾ ലിംഗവിവേചനങ്ങളുടെയും അതിക്രമങ്ങളുടെയും അനുഭവങ്ങൾ പങ്കുവെക്കാനായി ഉപയോഗിച്ചു തുടങ്ങി.[10][11][12][13][14] കൊലപാതക പരമ്പരയ്ക്ക് ശേഷം ആക്രമിയുടെ ഇന്റർനെറ്റ് പ്രവർത്തനം സ്ത്രീവിരുദ്ധത വ്യക്തമാക്കുന്നതായിരുന്നു. സ്ത്രീകളോടുള്ള വെറുപ്പ് കൊലപാതകങ്ങൾക്ക് പിന്നിലുള്ള ഒരു ഘടകമായി ചൂണ്ടിക്കാട്ടപ്പെട്ടു.[15][16][17][18][19] ഈ സംഭവത്തെത്തുടർന്ന് എല്ലാ പുരുഷന്മാരും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരല്ല("not all men") എന്ന് ചില ട്വിറ്റർ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി .[12][13][14]
ബംഗലുരു സംഭവം
പുതുവർഷത്തലേന്നത്തെ ആഘോഷങ്ങൾക്കിടയിൽ ബംഗളൂരുവിൽ കൂട്ടമായി സ്ത്രീകളെ പീഡിപ്പിച്ച സംഭവത്തിന് ശേഷം #NotAllMen ട്വിറ്ററിൽ പിന്തുണയാർജിച്ചു. സ്ത്രീകൾ ഇതിനോട് രോഷത്തോടെയാണ് പ്രതികരിച്ചത്. ഒട്ടേറെ ഇന്ത്യൻ സ്ത്രീ സമത്വവാദികൾ സ്ത്രീകളും ശക്തമായി വിമർശിക്കുകയും #YesAllWomen ഹാഷ്ടാഗിലൂടെ പ്രതികരിക്കുകയും ചെയ്തു.[20][21][22]
പ്രയോഗം
ഈ ശൈലി സ്ത്രീസമത്വവാദികൾ തിരികെ കയ്യടക്കുകയും അതിനെ തെറ്റായ ചിന്തയുടെ സർവവ്യാപകശേഷിയെ ഹാസ്യാനുകരണത്തിലൂടെ വ്യക്തമാക്കാൻ കഴിയുന്ന മീം ആക്കി മാറ്റുകയും ചെയ്തു എന്ന് കെൽസി മക്കിന്നി വോക്സിൽ എഴുതുന്നു. ഈ ഹാഷ്ടാഗിനെപ്പറ്റി ഹിലരി ഡി മെന്ന ദിസ് മാഗസിനിൽ എഴുതിയ വിശദീകരണത്തിൽ എല്ലാ പുരുഷന്മാരും അങ്ങനെയല്ല എന്നു പറയുന്നത് കൊണ്ട് കാര്യമില്ല. നമ്മൾ ശ്രദ്ധിക്കാൻ തയ്യാറാവുകയും പുനർവിചിന്തനം നടത്തുകയും വേണം എന്നു പറയുന്നു.[23] ഫിൽ പ്ലെയിറ്റ് സ്ലേറ്റ് മാഗസിനിൽ ഇങ്ങനെ എഴുതി:
ഇത് അപ്രതീക്ഷിതമായ പ്രതികരണമല്ല. എങ്കിലും സഹായകമായ പ്രതികരണവുമല്ല. എല്ലാ പുരുഷന്മാരും അങ്ങനെയല്ല എന്നു പറയുന്നത് എന്തുകൊണ്ടാണ് സഹായകരമല്ലാത്തത്? ഒട്ടേറെ കാരണങ്ങളുണ്ട്. ഒന്നാമതായി സ്ത്രീകൾക്ക് ഇത് അറിയാം. എല്ലാ പുരുഷന്മാരും ബലാത്സംഗിയോ കൊലപാതകിയോ അക്രമകാരിയോ അല്ലെന്നത് ഇപ്പോൾത്തന്നെ സ്ത്രീകൾക്ക് അറിയാവുന്ന കാര്യമാണ്. ഇത് പറഞ്ഞുകൊടുക്കാൻ നിങ്ങളുടെ ആവശ്യമില്ല. രണ്ടാമതായി ഇത് പ്രതിരോധാത്മകമായ പ്രതികരണമാണ്. ആളുകൾ പ്രതിരോധത്തിലായിരിക്കുമ്പോൾ അവർ മറ്റുള്ളവരെ ശ്രദ്ധിക്കുകയില്ല. സ്വയം പ്രതിരോധിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ചിന്തിക്കുന്ന തിരക്കിലായിരിക്കും. ട്വിറ്ററിൽ ഇത് വീണ്ടും വീണ്ടും സംഭവിക്കുന്നത് ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. മൂന്നാമതായി ഇത് പറയുന്ന ആളുകൾ സംവാദത്തെ മുന്നോട്ട് കൊണ്ടുപോവുകയല്ല, മറിച്ച് വിഷയത്തിൽ നിന്ന് വഴിതിരിച്ചു വിടുകയാണ്. പ്രശ്നക്കാരല്ലാത്ത പുരുഷന്മാരെക്കുറിച്ചല്ല ചർച്ച നടക്കുന്നത്. (ചിലപ്പോൾ അങ്ങനെ സംഭവിക്കാമെങ്കിലും; ഞാൻ അതിലേക്ക് പിന്നീട് വരുന്നതാണ്) പ്രതിരോധിക്കുകയും വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുന്നതിന് പകരം കുറച്ചു നേരം ശാന്തമായിരിക്കുകയും വിഷയം ചർച്ച ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീകൾക്ക് എന്താണ് പറയാനുള്ളതെന്ന് ശരിക്ക് കേൾക്കുകയും ചെയ്യുക. നാലാമത്-ഇത് ഏറ്റവും പ്രധാനമാണ്. അതുകൊണ്ട് ശ്രദ്ധിച്ച് കേൾക്കുക. ഒരു സ്ത്രീ നിരത്തിലൂടെ നടക്കുകയോ മുൻപരിചയമില്ലാത്ത ആളുമായി പുറത്ത് പോവുകയോ ചെയ്യുമ്പോൾ, അല്ലെങ്കിൽ ഒരു എലവേറ്ററിൽ ഒറ്റയ്ക്കാവുമ്പോൾ അവൾക്ക് നിങ്ങൾ ഏതു കൂട്ടത്തിൽ പെട്ടയാളാണെന്ന് അറിയില്ല. നിങ്ങൾ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല പുരുഷനാവാം. പക്ഷെ അവൾക്ക് അത് അറിയാൻ ഒരു വഴിയുമില്ല. ഒരു വിഭാഗം പുരുഷന്മാർ തീർച്ചയായും ആ കൂട്ടത്തിൽ പെട്ടവരല്ല. നിങ്ങൾ ഏതാണ്? നിങ്ങളുടെ തലയ്ക്കുള്ളിൽ അത് നിങ്ങൾക്കറിയാം, പക്ഷേ പുറത്ത് അത് മനസ്സിലാക്കുക അസാദ്ധ്യമാണ്.[24]
"സ്ത്രീ സമത്വ നീക്കങ്ങളെ തകിടം മറിക്കുന്നതല്ല ഈ പ്രയോഗം; മറിച്ച് സ്ത്രീ സമത്വവാദവും പുരുഷവിദ്വേഷവും തമ്മിൽ വേർതിരിക്കുകയാണ് ചെയ്യുന്നത്" എന്നാണ് ഇന്ത്യാ ടൈംസിൽ സുമീത് കേശ് വാനി പറഞ്ഞത്[25]
ഇത് കൂടി കാണുക
MeToo
കുറിപ്പുകൾ
↑It has been used as early as 1836 in author Charles Dickens' book The Pickwick Papers, in which, in response to the statement "Men are such deceivers" by Miss Wardle, Mr. Tupman replies "They are, they are, but not all men."[6]