നോർതേൺ റിവർ ടെറാപിൻ
നദികളിൽ കാണപ്പെടുന്ന അപൂർവ ഇനം ആമകൾ ആണ് ടെറാപിനുകൾ. നോർതേൺ റിവർ ടെറാപിൻ അത്തരത്തിൽ ഉള്ള ആമയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല ആമകളിൽ ഒന്നാണ് ഇത്. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഇവ ഇന്ന് ലോകത്തിൽ ഏതാണ്ട് രണ്ടായിരത്തോളം മാത്രമേ അവശേഷിക്കുന്നുള്ളൂ. വിവരണം![]() ഇതിന്റെ പുറന്തോട് താരതമ്യേന പരന്നതാണ്. നട്ടെല്ലിന്റെ അവസാനമായി കാണുന്ന ചെറിയ വളർച്ച വലുതാകുമ്പോൾ അപ്രത്യക്ഷമാകുന്നു. പുറന്തോട് ഒലീവ്-ബ്രൌൺ നിറത്തിലാണ്. ഉദരം മഞ്ഞ നിറത്തിലുള്ളതും. ഇണ ചേരുന്ന സമയങ്ങളിൽ ആൺ ആമകളുടെ കഴുത്തിനു സമീപം ചുവന്ന നിറങ്ങൾ കാണാം. ഈ സമയങ്ങളിൽ പെൺ ആമകളുടെ കണ്ണിലെ കൃഷ്ണമണിക്ക് തവിട്ടും ആൺ ആമകളുടെത്തിനു മഞ്ഞ കലർന്ന വെള്ളയും നിറം ആയിരിക്കും. സുന്ദർബനിലെ ടെറാപിനുകൾക്ക് കഴുത്തിലും മുൻകാലുകളിലും ചുവന്ന നിറം കാണാം. ഇവയെ പ്രത്യേക സ്പീഷീസ് ആയി കണക്കാക്കുന്നു. പൊതുവേ 40 cm. ആണ് ഇവയുടെ പുറന്തോടിന്റെ നീളം. ഏറ്റവും വലിയവയ്ക്ക് 60 cm വരെ നീളം ഉണ്ടാകുന്നു. ഇവയ്ക്ക് 18 kg വരെ ശരാശരി ഭാരം ഉണ്ടാകുന്നു.[3]
സബ് സ്പീഷീസുകൾ
തദ്ദേശീയമായ പേരുകൾബംഗാളി : মুখপোড়া কাইট্টা മുഖ്പോഡ കൈത്ത (Mukhpoda kaitta), কেটো কচ্ছপ, বোদো কাইট্টা, বাটাগুর কাইট্টা, কালো-মাথা কাইট্টা, মুখপোড়া কাছিম। ഇംഗ്ലീഷ് :Asian river terrapin[4] Batagur,[5][6] Common batagur,[5] Four-toed terrapin,[5] Giant river terrapin,[6] Giant river turtle,[6] Mangrove terrapin,[4] Northern river terrapin,[1] and River terrapin,[4][5] ആവാസംബംഗ്ലാദേശിൽ സുന്ദർബൻ , കംബോഡിയ,ഇന്ത്യയിൽ പശ്ചിമ ബംഗാൾ , ഒറീസ്സ , ഇന്തോനേഷ്യ,മലേഷ്യ എന്നീ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു. മ്യാന്മാർ,സിംഗപ്പൂർ,തായ്‌ലാന്റ്,വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ഇവയ്ക്ക് വംശനാശം സംഭവിച്ചു.[7] ശുദ്ധജല കായലുകളിലും ചതുപ്പുകളിലും ഇവ കാണപ്പെടുന്നു. നദികളുടെ അഴിമുഖങ്ങളിലും ഇവയെ കാണാം. അഴിമുഖങ്ങളിൽ ആണ് ഇവയെ ഇണചേരുന്നതായി കണ്ടിട്ടുള്ളത്. അവിടെ തന്നെ ഇവ മുട്ടകൾ ഇടുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ചു ഇവ 50 - 60 മൈലുകൾ വരെ സഞ്ചരിക്കാറുണ്ട്.[8] ആഹാരംഇവ മിശ്രഭോജികളാണ്. ജലാശയങ്ങൾക്ക് സമീപമുള്ള ചെടികളെയും ചെറു ജലജീവികളെയും ഇവ ഭക്ഷിക്കുന്നു.[9] പ്രത്യുല്പാദനംഇവ 10 മുതൽ 34 മുട്ടകൾ വരെ ഒരു സമയത്ത് ഇടാറുണ്ട്. ഡിസംബർ-മാർച്ച് മാസങ്ങളിലാണ് ഇവ ഇണചേരുന്നത്. ഇവ മുട്ടഇട്ടശേഷം കൂട് മണൽ കൊണ്ട് മൂടുന്നു. വംശനാശ ഭീഷണികൾഇവ ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്നത് മനുഷ്യരിൽ നിന്നാണ്. ഇവയുടെ മുട്ടകൾ ഭക്ഷ്യയോഗ്യമായതിനാൽ കുറച്ച് കാലം മുന്പ് വരെ ഇവ കൽക്കട്ടയിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിഅയച്ചിരുന്നു. ബംഗാളി ഹിന്ദുക്കൾ ഇവയെ മികച്ച ഭക്ഷ്യവിഭവം ആയി കണക്കാക്കുന്നു.[10] സംരക്ഷണ ശ്രമങ്ങൾബംഗ്ലാദേശിലെ ഗാസിപൂരിൽ ഉള്ള വാവൽ നാഷണൽ പാർക്കിൽ ഇവയ്ക്ക് മുട്ടയിടാൻ വേണ്ട സ്ഥലങ്ങൾ സംരക്ഷിക്കുന്നുണ്ട്. സുന്ദർബൻ ദേശീയോദ്യാനത്തിലും ഇവയെ സംരക്ഷിച്ചു വരുന്നുണ്ട്.[10] അവലംബം
|
Portal di Ensiklopedia Dunia