നോർത്ത് അമേരിക്കൻ ഫീറ്റൽ തെറാപ്പി നെറ്റ്‌വർക്ക്![]() ഭ്രൂണ ശസ്ത്രക്രിയയിലും ഗർഭസ്ഥ ശിശുക്കളെ ബാധിക്കുന്ന തകരാറുകൾക്കുള്ള മറ്റ് തരത്തിലുള്ള മൾട്ടി ഡിസിപ്ലിനറി പരിചരണത്തിലും വൈദഗ്ദ്ധ്യം നേടിയിട്ടുള്ള അമേരിക്കൻ ഐക്യനാടുകളിലെയും കാനഡയിലെയും വൈദ്യശാസ്ത്ര കേന്ദ്രങ്ങളുടെ ഒരു സന്നദ്ധ സംഘടനയാണ് നോർത്ത് അമേരിക്കൻ ഫീറ്റൽ തെറാപ്പി നെറ്റ്‌വർക്ക് (NAFTNet). എൻഎഎഫ്റ്റിനെറ്റ്-ന്റെ ലക്ഷ്യം മെറ്റേണൽ-ഫീറ്റൽ മെഡിസിനിലെ സഹകരണവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്നതാണ്. എൻഎഎഫ്റ്റിനെറ്റ് അംഗങ്ങൾക്ക് നിലവിലെ ഗവേഷണ പ്രോട്ടോക്കോളുകൾ ആക്‌സസ് ചെയ്യാനും ഗവേഷണ പഠനങ്ങളിൽ പങ്കെടുക്കാനും കഴിയും. എൻഎഎഫ്റ്റിനെറ്റ് സംരംഭത്തിന് ധനസഹായം നൽകുന്നത് ഭാഗികമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) ആണ്. എൻഎഎഫ്റ്റിനെറ്റ് രോഗികൾക്കും ഭാവി രക്ഷിതാക്കൾക്കും ഒരു വിദ്യാഭ്യാസ വിഭവമായി പ്രവർത്തിക്കുന്നു. ഗവൺമെന്റ് ഏജൻസികൾ, മെഡിക്കൽ സൈറ്റുകൾ, പേഷ്യന്റ് സപ്പോർട്ട് ഗ്രൂപ്പുകൾ, ഗർഭസ്ഥ ശിശു ചികിത്സ, ഗർഭസ്ഥ ശിശുക്കളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എന്നീ മേഖലകളിലെ മറ്റ് ഉറവിടങ്ങളിലേക്കുള്ള ലിങ്കുകൾ എന്നിവ അതിന്റെ വെബ്‌സൈറ്റ് വാഗ്ദാനം ചെയ്യുന്നു. ചരിത്രം2004-ൽ, ഗർഭസ്ഥ ശിശുക്കളുടെ ശസ്ത്രക്രിയയും വിപുലമായ ഭ്രൂണ ചികിത്സയും നടത്തുന്ന നിരവധി കേന്ദ്രങ്ങളിൽ നിന്നുള്ള ഫിസിഷ്യൻമാർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചൈൽഡ് ഹെൽത്ത് ആൻഡ് ഡെവലപ്മെൻറിൻറെ (NICHD) കീഴിൽ ഗമെറ്റേണൽ-ഫീറ്റൽ മെഡിസിന്റെ ഭാവി പരിശോധിക്കുന്നതിനായി ഒരു ശില്പശാല സംഘടിപ്പിച്ചു. [1] വടക്കേ അമേരിക്കയിലുടനീളമുള്ള ഏറ്റവും സജീവമായ കേന്ദ്രങ്ങളെ പുനഃസംഘടിപ്പിക്കുന്ന ഒരു ഓർഗനൈസേഷന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഫീറ്റൽ മെഡിസിൽ പ്രോത്സാഹിപ്പിക്കാനും വ്യക്തിഗത കേന്ദ്രങ്ങളെ പുതിയ മെറ്റേണൽ-ഫീറ്റൽ മെഡിസിൻ രംഗത്ത് മികച്ചതും ഫലപ്രദവുമായ ക്ലിനിക്കൽ ഗവേഷണം നടത്താൻ സഹായിക്കുമെന്നതാണ് ഗ്രൂപ്പിന്റെ ശുപാർശകളിൽ ഒന്ന്. അടുത്ത വർഷം, വർക്ക്‌ഷോപ്പിൽ പങ്കെടുത്ത നാല് കേന്ദ്രങ്ങളിൽ നിന്നുള്ള ഫിസിഷ്യൻമാർ ഒരു നോർത്ത് അമേരിക്കൻ ഫീറ്റൽ തെറാപ്പി നെറ്റ്‌വർക്കിന് അടിത്തറയിട്ടു, അതിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഇപ്പോൾ 18 ഗർഭസ്ഥ ശിശു ചികിത്സാ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾക്കൊള്ളുന്നു. മെറ്റേണൽ-ഫീറ്റൽ മെഡിസിൻ, ശിശുരോഗ ശസ്ത്രക്രിയ, ജനിതകശാസ്ത്രം, നിയോനറ്റോളജി, ഫീറ്റൽ കാർഡിയോളജി എന്നിവയുൾപ്പെടെ ഫീറ്റൽ മെഡിസിനിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള ഫിസിഷ്യൻമാരാണ് എൻഎഎഫ്റ്റിനെറ്റ് അംഗങ്ങൾ. ദൗത്യ പ്രസ്താവനനോർത്ത് അമേരിക്കൻ ഫെറ്റൽ തെറാപ്പി നെറ്റ്‌വർക്കിന്റെ (എൻഎഎഫ്റ്റിനെറ്റ്) പ്രാഥമിക ദൗത്യം
എൻഎഎഫ്റ്റിനെറ്റ്-ന്റെ ദ്വിതീയ ദൗത്യം
ഗർഭസ്ഥ ശിശു ചികിത്സ![]() ഗർഭസ്ഥ ശിശുക്കളുടെ ക്ഷേമം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ "രോഗിയായ" ഭ്രൂണത്തിൽ നടത്തുന്ന ഇടപെടലുകൾ ഉൾപ്പെടുന്നതാന് ഫീറ്റൽ തെറാപ്പി. ഈ ഇടപെടലുകളിൽ മെഡിക്കൽ (അതായത് നോൺ-ഇൻവേസിവ്) ശസ്ത്രക്രിയകളും ഉൾപ്പെടുന്നു. പൊതുവേ, അമ്മയ്ക്ക് മരുന്ന് നൽകിക്കൊണ്ട് ഒരു മെഡിക്കൽ ഇടപെടൽ നടത്തുന്നു. മരുന്ന് മറുപിള്ളയിലൂടെ കടന്ന് ഗർഭസ്ഥ ശിശുക്കളുടെ രക്തചംക്രമണത്തിലേക്ക് എത്തുന്നു. ഗർഭസ്ഥശിശുവിലെ ശസ്ത്രക്രിയാ ഇടപെടൽ, ട്വിൻ-ട്വിൻ- ട്രാൻസ്മിഷൻ സിൻഡ്രോം (TTTS) പോലെ, ഗർഭപിണ്ഡത്തിന്റെ നേരിട്ടുള്ള പ്രവർത്തനം അല്ലെങ്കിൽ മറുപിള്ളയിൽ ഇടപെടൽ എന്നിവ ഉൾപ്പെട്ടേക്കാം. ചില സന്ദർഭങ്ങളിൽ, ഇത് ഡെലിവറി സമയത്ത് നടത്തിയേക്കാം: Ex Utero-Intrapartum (“ EXIT നടപടിക്രമം”) നടപടിക്രമം. ഫീറ്റൽ തെറാപ്പി, പ്രത്യേകിച്ച് അഡ്വാൻസ്ഡ് ഫീറ്റൽ തെറാപ്പി എന്നിവ വൈദ്യശാസ്ത്രത്തിലെ താരതമ്യേന പുതിയ മേഖലയാണ്. ഗർഭിണിയായ സ്ത്രീക്കും ഗർഭസ്ഥ ശിശുവിന്യം ശസ്ത്രക്രിയയോ വൈദ്യശാസ്ത്രപരമോ ആയ ഇടപെടലിന്റെ സങ്കീർണ്ണതയും കാര്യമായ അപകടസാധ്യതകളും കാരണം, ഈ നടപടിക്രമങ്ങൾ സാധാരണയായി പ്രത്യേക കേന്ദ്രങ്ങളിൽ നടത്തുകയും സ്പെഷ്യലിസ്റ്റുകളുടെ ഒരു മൾട്ടി ഡിസിപ്ലിനറി ടീമിനെ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഇതും കാണുകഅവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia