നോർത്ത് അമേരിക്കൻ മെനോപോസ് സൊസൈറ്റി
1989-ൽ സ്ഥാപിതമായ നോർത്ത് അമേരിക്കൻ മെനോപോസ് സൊസൈറ്റി (എൻഎഎംഎസ്), ആർത്തവവിരാമത്തെയും ആരോഗ്യകരമായ വാർദ്ധക്യത്തെയും കുറിച്ചുള്ള ധാരണയിലൂടെ മധ്യവയസ്സിലും അതിനുശേഷവുമുള്ള സ്ത്രീകളുടെ ആരോഗ്യവും ജീവിത നിലവാരവും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത, മൾട്ടി ഡിസിപ്ലിനറി ഓർഗനൈസേഷനാണ്. ഒഹായോയിലെ ക്ലീവ്‌ലാൻഡ് നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻഎഎംഎസ്-ന് 51 രാജ്യങ്ങളിൽ നിന്നുള്ള 2,800-ലധികം അംഗങ്ങളുണ്ട്, അതിന്റെ 88% അംഗങ്ങളും വടക്കേ അമേരിക്കയിൽ നിന്നാണ്. മെഡിസിൻ, നഴ്സിംഗ്, സോഷ്യോളജി, സൈക്കോളജി, ന്യൂട്രീഷൻ, നരവംശശാസ്ത്രം, എപ്പിഡെമിയോളജി, ഫാർമസി, വിദ്യാഭ്യാസം തുടങ്ങി നിരവധി വിഷയങ്ങളിൽ നിന്നുള്ള വിദഗ്ധർ അതിന്റെ അംഗങ്ങളാണ്. [1] ചരിത്രംകേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ആർതർ എച്ച്. ബിൽ പ്രൊഫസർ എമറിറ്റസ് ഓഫ് റീപ്രൊഡക്റ്റീവ് ബയോളജിയും ഇന്റർനാഷണൽ മെനോപോസ് സൊസൈറ്റിയുടെ മൂന്ന് യഥാർത്ഥ സ്ഥാപകരിൽ ഒരാളുമായ ഡോ.വുൾഫ് ഉടിയൻ ആണ് നോർത്ത് അമേരിക്കൻ മെനോപോസ് സൊസൈറ്റി 1989-ൽ സ്ഥാപിച്ചത്.[2] എൻഎഎംഎസ്-ന്റെ തുടക്കം മുതൽ 2009 വരെ അതിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. ഡോ. സ്റ്റെഫാനി ഫൗബിയോൺ നിലവിൽ സൊസൈറ്റിയുടെ മെഡിക്കൽ ഡയറക്ടർ ആണ്. മിസ് കരോലിൻ ഡെവലൻ സൊസൈറ്റിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. റിസോർസ്കളും പ്രസിദ്ധീകരണങ്ങളുംഎൻഎഎംഎസ് 1994-ൽ ക്ലിനിക്കൽ ഗവേഷണം, പ്രായോഗിക അടിസ്ഥാന ശാസ്ത്രം, ആർത്തവവിരാമത്തിന്റെ എല്ലാ വശങ്ങളിലും പ്രാക്ടീസ് മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയ്ക്കായി ഒരു ഫോറം പ്രദാനം ചെയ്യുന്നതിനായി ഒരു പിയർ-റിവ്യൂഡ് സയന്റിഫിക് ജേണൽ മെനോപ്പോസ് സമാരംഭിച്ചു. ഇന്റേണൽ മെഡിസിൻ, ഫാമിലി പ്രാക്ടീസ്, പ്രസവചികിത്സ, ഗൈനക്കോളജി, കാർഡിയോളജി, ജെറിയാട്രിക്സ് തുടങ്ങിയ മെഡിക്കൽ ഉപവിഭാഗങ്ങൾ, എപ്പിഡെമിയോളജി, പാത്തോളജി, സോഷ്യോളജി, സൈക്കോളജി, നരവംശശാസ്ത്രം, ഫാർമക്കോളജി എന്നിവയുൾപ്പെടെ നിരവധി വൈവിധ്യമാർന്ന ബയോമെഡിക്കൽ മേഖലകൾ എന്നിവ മെനോപ്പോസ്-ൽ ഉൾക്കൊള്ളുന്നു. എൻഎഎംഎസ് നൽകുന്ന അധിക പ്രൊഫഷണൽ വിദ്യാഭ്യാസ സാമഗ്രികളിൽ മെനോപോസ് പ്രാക്ടീസ്: എ ക്ലിനിഷ്യൻ ഗൈഡ് എന്ന പാഠപുസ്തകം ഉൾപ്പെടുന്നു; ഹോർമോൺ തെറാപ്പി, ആർത്തവവിരാമ ലക്ഷണങ്ങൾ കൈകാര്യം ചെയ്യൽ, ഓസ്റ്റിയോപൊറോസിസ് തടയലും ചികിത്സയും, മറ്റ് വിഷയങ്ങളും ഇതിലുണ്ട്. പ്രിന്റ് റിസോഴ്‌സ് ദി മെനോപോസ് ഗൈഡ്‌ബുക്ക്, മെനോപോസ് ഫ്ലാഷസ് എന്ന ഇമെയിൽ വാർത്താക്കുറിപ്പ് എന്നിവ പോലുള്ള ഉപഭോക്തൃ വിദ്യാഭ്യാസ സാമഗ്രികളും എൻഎഎംഎസ് പുറത്തിറക്കുന്നു. ആർത്തവവിരാമവുമായി ബന്ധപ്പെട്ട മറ്റ് വിദ്യാഭ്യാസ ഉറവിടങ്ങൾ എൻഎഎംഎസ് വെബ്‌സൈറ്റിൽ (menopause.org) കണ്ടെത്താനാകും. എൻഎഎംഎസ് സർട്ടിഫൈഡ് മെനോപോസ് പ്രാക്ടീഷണർ പ്രോഗ്രാംനോർത്ത് അമേരിക്കൻ മെനോപോസ് സൊസൈറ്റി ലൈസൻസുള്ള ഹെൽത്ത് കെയർ പ്രൊവൈഡർമാർക്ക് ഒരു യോഗ്യതാ പരീക്ഷയിൽ വിജയിച്ച് എൻഎഎംഎസ് സർട്ടിഫൈഡ് മെനോപോസ് പ്രാക്ടീഷണർ അല്ലെങ്കിൽ എൻസിഎംപി ആയി അവരുടെ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനുള്ള അവസരം വികസിപ്പിച്ചെടുത്തിട്ടുണ്ട്. എൻഎഎംഎസ് അതിന്റെ പൊതു വെബ്‌സൈറ്റിൽ എൻസിഎംപി- ക്രെഡൻഷ്യൽ ക്ലിനിക്കുകളുടെ ഒരു ലിസ്റ്റ് നൽകുന്നു. [3] ഇതും കാണുക
അവലംബം
പുറം കണ്ണികൾജനറൽ
വീഡിയോ |
Portal di Ensiklopedia Dunia