നോർമ അൽവാരെസ്
ഒരു ഇന്ത്യൻ സാമൂഹ്യ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയും അഭിഭാഷകയും[1][2] പരിസ്ഥിതി പ്രവർത്തന ഗ്രൂപ്പായ ഗോവ ഫൗണ്ടേഷന്റെ സ്ഥാപക അംഗവുമാണ് നോർമ അൽവാരെസ്.[3] ജീവിതരേഖമുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയായ അവർ നിയമത്തിൽ ബിരുദം നേടി പരിസ്ഥിതി ആക്ടിവിസത്തിൽ പ്രവേശിച്ചു. [1] ഗോവ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ, 1987 ൽ ഗോവയിലെ മണൽക്കല്ലുകൾ സംരക്ഷിക്കുന്നതിനായി ഒരു പൊതുതാൽപര്യ വ്യവഹാരത്തിന് (പിഐഎൽ) തുടക്കമിട്ടു. [1]നൂറിലധികം PIL കളിൽ ഏർപ്പെട്ടിരിക്കുന്ന [3][4]അവർ ഒരു അമിക്കസ് ക്യൂറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.[5]ഡ്യുപോണ്ട് ഫാക്ടറി തടഞ്ഞതിന് അനുകൂലമായ കോടതി ഉത്തരവ് നേടിയതിലും ഗോവയിലെ ഖനന പ്രവർത്തനങ്ങൾ നിയന്ത്രിച്ചതിലും അവരുടെ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.[1]അനിമൽ സപ്പോർട്ട് ഗ്രൂപ്പായ പീപ്പിൾ ഫോർ അനിമൽസിന്റെ പ്രസിഡന്റാണ് [6] കൂടാതെ പരിസ്ഥിതി സംരംഭങ്ങളായ അദർ ഇന്ത്യാ ബുക്ക് സ്റ്റോർ [7], അദർ ഇന്ത്യ പ്രസ്സ് എന്നിവയുടെ സ്ഥാപകയുമാണ്.[8] നാലാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ അവാർഡായ പദ്മശ്രീ 2002 ൽ ഇന്ത്യൻ സർക്കാർ നൽകി.[9] 2001 ൽ ഗോവ സർക്കാർ അൽവാരെസിന് യശദാമിനി പുരാസ്‌കാർ നൽകി ആദരിച്ചു.[10] സ്വകാര്യജീവിതംഅറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനായ ക്ലൗഡ് അൽവാരെസുമായി അൽവാരെസ് വിവാഹിതയാണ്. ദമ്പതികൾ അവരുടെ മൂന്ന് മക്കളായ രാഹുൽ, സമീർ, മിലിന്ദ് എന്നിവരോടൊപ്പം ഗോവയിലെ പാരയിൽ താമസിക്കുന്നു. [2] അവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia