ന്യായാധിപ പ്രതിബദ്ധതയും മാനദണ്ഡങ്ങളും നിയമം 2010സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ന്യായാധിപരുടെ പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനും അവർ പാലിക്കേണ്ട മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിയമമാണ് ന്യായാധിപ പ്രതിബദ്ധതാ നിയമം (Judicial Standards and Accountability Bill 2010)[1] നീതിപീഠത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 2011 ഡിസംബർ 1 ന് ലോക്സഭ മുൻപാകെ അവതരിപ്പിക്കപ്പെട്ട ഈ ബിൽ പിന്നീട് വിശദമായ പരിശോധനയ്കായി പാർലമെന്ററി സ്ഥിരം സമിതിക്ക് അയച്ചു. എന്നാൽ അതിന്റെ റിപ്പോർട്ട് പാർലമെന്റ് മുൻപാകെ സമർപ്പിക്കപ്പെട്ടുവെങ്കിലും ബിൽ നിയമമാക്കുന്നതിന് കേന്ദ്രഗവൺമെന്റിന് സാധിച്ചിട്ടില്ല. [2] സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ന്യായാധിപന്മാരെക്കുറിച്ചുള്ള പരാതികൾ കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള രീതി ഭാരത ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ളതുപ്രകാരമുള്ള ഇംപീച്ച്മെന്റ് നടപടിയാണ്. അതിന്റെ ഘട്ടങ്ങൾ പ്രതിപാദിക്കുന്നതിനായുള്ള നിയമമാണ് ന്യായാധിപ (അന്വേഷണ) നിയമം 1968. ഈ നിയമം റദ്ദുചെയ്യുവാനും അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിപുലപ്പെടുത്തി ന്യായാധിപന്മാരുടെ ഉത്തരവാദിത്തങ്ങൾ ഉറപ്പുവരുത്താൻ നിയമപരമായ പുതിയ ചട്ടക്കൂട് ഉണ്ടാക്കുക എന്നത് ന്യായാധിപ പ്രതിബദ്ധതാ നിയമത്തിന്റെ ഉദ്ദേശങ്ങളിലൊന്നാണ്. [3] നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം പാർലമെന്റിന്റെ ഏതെങ്കിലും സഭയ്ക് മാത്രമേ ന്യായാധിപന്മാർക്കെതിരായ ഇംപീച്ച്മെന്റ് നടപടികൾക്ക് തുടക്കമിടാൻ കഴിയൂ. പുതിയ നിയമത്തിൽ ജഡ്ജിമാർക്കെതിരായ വ്യക്തികളുടെ പരാതികളും പരിഗണിക്കുന്നതിന് വ്യവസ്ഥകളുണ്ടാകും. കൂടാതെ ന്യായാധിപന്മാരുടെ പൈരുമാറ്റച്ചട്ടം, അവർ പാലിക്കേണ്ട മാനദണ്ഡങ്ങൾ, സ്വത്തുവിവരം സംബന്ധിച്ച വെളിപ്പെടുത്തൽ തുടങ്ങിയവയ്കായുള്ള നിയമ വ്യവസ്ഥകളും ഈ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. [4] അവലംബം
|
Portal di Ensiklopedia Dunia