ന്യുമോകോക്കൽ പോളിസാക്കറൈഡ് വാക്സിൻ
ന്യുമോവാക്സ് 23 (പിപിവി -23) എന്നറിയപ്പെടുന്ന ന്യുമോകോക്കൽ പോളിസാക്രൈഡ് വാക്സിൻ (പിപിഎസ്‌വി) ന്യുമോകോക്കൽ ബാക്റ്റീരിയയുടെ പുറന്തോടിലെ പോളിസാക്കറൈഡിൽ (ക്യാപ്‌സുലാർ പോളിസാക്കറൈഡ്) നിന്ന് രൂപപ്പെടുത്തിയെടുത്ത ആദ്യത്തെ ന്യുമോകോക്കൽ വാക്സിൻ ആണ്. ഇത് മെഡിക്കൽ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ (ന്യുമോകോക്കൽ) ബാക്ടീരിയകളെ നശിപ്പിക്കുന്നതിനായി ഒപ്സോണൈസേഷൻ, ഫാഗോസൈറ്റോസിസ് പ്രക്രിയകൾ കൂടുതൽ ശക്തിപ്പെടുത്താനും അതിനുതകുന്ന നിർദ്ദിഷ്ട ആന്റിബോഡികൾ ഉത്പാദിപ്പിക്കാനുമായി രോഗപ്രതിരോധ കോശങ്ങളെ പോളിസാക്രൈഡ് ആന്റിജനുകൾ പ്രേരിപ്പിക്കുന്നു. ന്യുമോകോക്കൽ പോളിസാക്കറൈഡ് വാക്സിൻ, അപകടസാധ്യത കൂടിയ മുതിർന്നവരിൽ വ്യാപകമായി ഉപയോഗിക്കുന്നു.[2] തൽഫലമായി, ഈ വിഭാഗത്തിലുള്ളവരിൽ ന്യുമോകോക്കൽ അണുക്കൾ മൂലമുള്ള രോഗബാധ, രോഗതീവ്രത, മരണനിരക്ക് എന്നിവയിൽ പ്രധാന കുറവുകൾ ഉണ്ടായിട്ടുണ്ട്. 1945 ൽ ആദ്യമായി ഉപയോഗിച്ച ടെട്രാവാലന്റ് വാക്സിൻ വ്യാപകമായി വിതരണം ചെയ്യപ്പെട്ടില്ല, കാരണം അതിന്റെ സമയത്ത് തന്നെയാണ് പെൻസിലിൻ കണ്ടെത്തുന്നത് എന്നതാണ്.[3] 1970 കളിൽ റോബർട്ട് ഓസ്ട്രിയൻ 14 വാലന്റുകളുള്ള പിപിഎസ്‌വിയുടെ നിർമ്മാണത്തിലും വിതരണത്തിലും വിജയിച്ചു.[4][5] ഇത് 1983-ൽ 23-വാലന്റ് ഫോർമുലേഷനായി (പി.പി.എസ്.വി 23) പരിണമിച്ചു. ന്യുമോകോക്കൽ രോഗത്തിന്റെ ഭാരം കുറക്കുന്നതിലെ ഒരു സുപ്രധാന വഴിത്തിരിവ് 2000 ഫെബ്രുവരി മുതൽ പ്രോട്ടീൻ കൺജഗേറ്റ് ഹെപ്റ്റാവാലന്റ് വാക്സിൻ (പിസിവി 7) ലൈസൻസ് നൽകിയതാണ്.[6] മെഡിക്കൽ ഉപയോഗങ്ങൾഅമേരിക്കൻ ഐക്യനാടുകളിൽ, 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്നവർ, ഗുരുതരമായ ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങളുള്ള മുതിർന്നവർ, പുകവലിക്കാർ, ഗുരുതരമായ ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങളുള്ള രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾ എന്നിവർക്ക് പി.പി.എസ്.വി ശുപാർശ ചെയ്യുന്നു.[7] ലോക ആരോഗ്യ സംഘടനയുടെ ശുപാർശകളും സമാനമാണ്. പതിവ് ശൈശവ രോഗപ്രതിരോധ പരിപാടികളിൽ പിപിഎസ്‌വി ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നില്ല.[8][9] യുകെയിലെ ശുപാർശകൾ സമാനമാണ്, പക്ഷേ തൊഴിൽപരമായ അപകടങ്ങളുള്ള ആളുകളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[10] ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) വർദ്ധിക്കുന്നത് നിയന്ത്രിക്കാൻ ന്യൂമോകോക്കൽ വാക്സിൻ ഗുണം ചെയ്യും.[11] എച്ച്ഐവി / എയ്ഡ്സ് ഉള്ളവർക്ക് പിപിഎസ്‌വി ഗുണകരമാണ്. എച്ച് ഐ വി ബാധിതരായ കനേഡിയൻ രോഗികളിൽ, വാക്സിൻ ഇൻവേസീവ് ന്യൂമോകോക്കൽ രോഗം 100,000 വ്യക്തികൾക്ക് 768 ൽ നിന്ന് 100,000 രോഗികൾക്ക് 244 ആയി കുറഞ്ഞു.[2] തെളിവുകൾ കുറവായതിനാൽ, 2008 ലെ ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ എച്ച് ഐ വി രോഗികൾക്ക് പിപിവി -23 ഉപയോഗിച്ച് പതിവായി രോഗപ്രതിരോധം ശുപാർശ ചെയ്യുന്നില്ല, പകരം ട്രൈമെത്തോപ്രിം-സൾഫമെത്തോക്സാസോൾ കീമോപ്രൊഫൈലാക്സിസ്, ആന്റി റിട്രോവൈറലുകൾ എന്നിവ ഉപയോഗിച്ച് ന്യൂമോകോക്കൽ രോഗത്തെ പരോക്ഷമായി തടയാൻ നിർദ്ദേശിക്കുന്നു.[8] എച്ച്ഐവി ബാധിച്ച എല്ലാ രോഗികളിലും രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്താൻ യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ശുപാർശ ചെയ്യുന്നു.[12] പ്രതികൂല പ്രതികരണങ്ങൾഏറ്റവും സാധാരണമായ പ്രതികൂല പ്രതികരണങ്ങൾ (ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പിപിഎസ്‌വി കുത്തിവയ്പ് നടത്തിയ വിഷയങ്ങളിൽ 10% ത്തിൽ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്) കുത്തിവയ്പ്പ് നടന്ന സ്ഥലത്ത് വേദന, വേദന അല്ലെങ്കിൽ ആർദ്രത (60.0%), കുത്തിവയ്പ്പ്-സൈറ്റ് വീക്കം അല്ലെങ്കിൽ ചർമ്മത്തിൻ്റെ കട്ടിയാകൽ അല്ലെങ്കിൽ ചർമ്മത്തിന്റെ കാഠിന്യം (20.3%), തലവേദന (17.6%), ഇഞ്ചക്ഷൻ-സൈറ്റ് ചുവപ്പ് (16.4%), ബലഹീനതയും ക്ഷീണവും (13.2%), പേശി വേദന (11.9%) എന്നിവയാണ്.[13] കുത്തിവയ്പ്പ് ഷെഡ്യൂൾരണ്ട് വയസ്സിന് മുകളിലുള്ള കുട്ടികളും മുതിർന്നവരും23 വാലൻ്റ് വാക്സിൻ 23 വ്യത്യസ്ത ന്യൂമോകോക്കൽ കാപ്‌സുലാർ തരങ്ങൾക്ക് (സെറോടൈപ്പുകൾ 1, 2, 3, 4, 5, 6 ബി, 7 എഫ്, 8, 9 എൻ, 9 വി, 10 എ, 11 എ, 12 എഫ്, 14, 15 ബി, 17 എഫ്, 18 സി, 19 എ, 19 എഫ്, 20, 22 എഫ്, 23 എഫ്, 33 എഫ്) എതിരെ ഫലപ്രദമാണ്, ഇവ ന്യൂമോകോക്കൽ രക്തപ്രവാഹ അണുബാധകളിൽ 90% വരും.[13] കൊച്ചുകുട്ടികൾരണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിൽ മതിയായ പ്രതികരണം നൽകുന്നതിൽ അഡൾട്ട് 23 വാലന്റ് വാക്‌സിൻ പരാജയപ്പെടുന്നു, പകരം 13-വാലന്റ് ന്യൂമോകോക്കൽ കൺജുഗേറ്റഡ് വാക്സിൻ (പിസിവി 13; ഉദാഹരണത്തിന്, പ്രെവ്നർ 13) ഉപയോഗിക്കുന്നു. പിസിവി 13ന് പകരം പിസിവി 7 ആണ് ഇപ്പോൾ, ഈ വാക്‌സിനിൽ ആറ് പുതിയ സെറോടൈപ്പുകൾ കൂടി ചേർത്തിട്ടുണ്ട്. തൊണ്ണൂറിലധികം സ്ട്രെയിനുകളിൽ യുഎസിലെ കടുത്ത ന്യൂമോകോക്കൽ രോഗത്തിന്റെ 80- 90 ശതമാനത്തിനും കാരണമാകുന്ന പതിമൂന്ന് സ്ട്രെയിനുകൾ ആണ് ഉൾക്കൊള്ളുന്നത്.[14]
ഇതും കാണുക
അവലംബം
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia