ന്യൂ ലാനാർക്ക്
സ്കോട്ലാന്റിലെ ഗ്ലാസ്ഗോവിൽനിന്നും 40 കിലോമീറ്റർ തെക്ക് കിഴക്കായി ലാനാർക്ക്ഷെയറിൽ, ലാനാർക്കിൽനിന്നും 2.2 കിലോമീറ്റർ അകലെയായുള്ള ഒരു വില്ലേജാണ് ന്യൂ ലാനാർക്ക്. റിവർ ക്ലൈഡിന്റെ തീരത്താണീ ഗ്രാമം. 1786 ൽ ഡേവിഡ് ഡെയ്ൽ ആണ് ഈ ഗ്രാമം നിർമ്മിച്ചത്. കോട്ടൺ മില്ലുകളും മില്ലുകളിൽ ജോലിചെയ്യുന്നവർക്കുള്ള വീടുകളും അദ്ദേഹം നിർമ്മിച്ചു. റിവർ കൈഡിലെ വെള്ളച്ചാട്ടങ്ങളിൽ നിന്നുള്ള ജലശക്തിയുപയോഗിച്ച് മില്ലുകൾ പ്രവർത്തിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇംഗ്ലീഷ് കണ്ടുപിടിത്തക്കാരനും വ്യവസായിയുമായ റിച്ചാർഡ് ആർക്ക്റൈറ്റിന്റെ പാർട്ണർഷിപ്പിലാണ് ഡെയ്ൽ മില്ല് നിർമ്മിച്ചത്. ഡെയ്‍ലിന്റെ മരുമകനായ റോബർട്ട് ഓവെൻ, വെയ്ൽസ് ഫിലാൻത്രോപ്പിസ്റ്റും സോഷ്യൽ റിഫോർമ്മറുമായിരുന്നു. ഇവരുടെ നേതൃത്വത്തിൽ ന്യൂ ലാനാർക്കിലെ ബിസിനസ്സ് വിജയകരമായി പ്രവർത്തിച്ചു. ഇത് വളരെ നേരത്തേയുള്ള പ്ലാൻഡ് സെറ്റിൽമെന്റിന്റെ നല്ല ഉദാഹരണമായി മാറി. കൂടാതെ അർബൻപ്ലാനിങ്ങിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിമാറി.[3] 1968 വരെ ന്യൂ ലാനാർക്ക് മില്ലുകൾ പ്രവർത്തിച്ചിരുന്നു. അതിനുശേഷം പ്രതാപം നഷ്ടപ്പെട്ടു. 1974 ൽ ന്യൂലാനാർക്ക് കൺസർവേഷൻ ട്രസ്റ്റ്(ഇന്ന് ന്യൂലാനാർക്ക് ട്രസ്റ്റ് എന്നറിയപ്പെടുന്നു) രൂപംകൊണ്ടു. ഈ ട്രസ്റ്റ് വില്ലേജിന്റെ നാശനം തടയുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2006 കെട്ടിടങ്ങളെല്ലാം പുനരുദ്ധാരണനടത്തുകയും ഇവിടം ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറുകയും ചെയ്തു. സ്ക്കോട്ലാന്റിലെ ആറ് യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളിൽ പ്രധാന സ്ഥാനമാണിതിനുള്ളത്. യൂറോപ്യൻ റൂട്ട് ഓഫ് ഇന്റസ്ട്രിയൽ ഹെരിറ്റേജിന്റെ മൂലസ്ഥാനവും ഇതാണ്. ചിത്രശാല
References
|
Portal di Ensiklopedia Dunia