നർഗീസ് ചുഴലിക്കാറ്റ്16°03′01″N 94°48′32″E / 16.05028°N 94.80889°E
മ്യാൻമറിൽ 2008 മേയ് മാസം 2 നു ആഞ്ഞടിച്ച ചുഴലിക്കാറ്റാണ് നർഗീസ് ചുഴലിക്കാറ്റ്. (Nargis) - Cyclone Nargis (JTWC designation: 01B, also known as Very Severe Cyclonic Storm Nargis) നർഗീസ് ആഞ്ഞടിച്ചതിനാൽ ബർമ്മയിൽ (മ്യാന്മർ) ഉരുൾ പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി ഏകദേശം 23,335 ആൾക്കാർ കൊല്ലപ്പെട്ടു[3] 37,019 ആളുകൾ[3] കാണാതായതായും രേഖപ്പെടുത്തിയിരിക്കുന്നു. കാണാതായവരേയും ചേർത്താൽ മരണനിരക്ക് 100,000 എങ്കിലും വരുമെന്ന് കരുതുന്നു. .[4], എന്നാല് ലബൂട്ടാ പ്രവിശ്യയിൽ മാത്രം 80,000 മരണം രേഖപ്പെടുത്തിയതായും, അത് 100,000ആയേക്കാമെന്നും സൂചനകൾ ഉണ്ട് .[5] പേരു നൽകപ്പെട്ടയിൽ വടക്കേ ഇന്ത്യൻ കടൽത്തീരത്തടിച്ച ഏറ്റവും സംഹാരതീക്ഷ്ണതയേറിയ ചുഴലിക്കാറ്റായിരുന്നു നർഗീസ്. ഭീകരതയുടെ കാര്യത്തിൽ ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള കൊടുങ്കാറ്റുകളിൽ 8-ആം സ്ഥാനത്താണ് നർഗീസ് നാമകരണംനർഗീസ് ("Nargis") (نرگس, IPA: næɵr-ɡɵs), എന്നത് പേർഷ്യൻ നാമമാണ്. അർത്ഥം= daffodil, എന്നിരുന്നാലും ഈ പേർഷ്യൻ പദം ഉറുദു വിലുംആദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പേര് ഉറുദുവിൽ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. .[6] മുൻകാലങ്ങളിൻ ഇത്തരം ചുഴലിക്കാറ്റുകൾക്ക് പേരു നൽകപ്പെട്ടിരുന്നില്ല. . അനുസരിച്ചാണ് ഈ പേരുകൾ നൽകപ്പെടുന്നത്. ചുഴലിക്കാറ്റുകളുടെ പട്ടിക യിൽ ഇതിനു മുന്ന് വീശിയത് ഗോണുവായിരുന്നു. ഇത് ഒമാനിലാണ് കാര്യമായ നാശനഷ്ടമുണ്ടാക്കിയത്. 2008 ചുഴലിക്കാറ്റ് കാലത്തെ ആദ്യത്തേതാണ് നർഗീസ്. കൊടുങ്കാറ്റിന്റെ ചരിത്രംരക്ഷാപ്രവർത്തനങ്ങൾഅന്താരാഷ്ട രക്ഷാപ്രവർത്തനങ്ങൾമേയ് 6 നു ചേർന്ന ബർമ്മീസ് സർക്കാരിന്റെ ഉന്നത തലയോഗം യു.എൻ|യുഎന്നിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും രക്ഷാപ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പരോക്ഷമായ സഹായമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ഒന്നും തന്നെ ആരംഭിക്കാനായില്ല. എന്നാൽ മേയ് 7 നു ബർമ്മീസ് സർക്കാർ ആദ്യത്തെ എതിർപ്പിനുശേഷം രക്ഷാപ്രവർത്തനങ്ങൾ തുടങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു.
![]() അവലംബം
|
Portal di Ensiklopedia Dunia