നർഹർ വിഷ്ണു ഗാഡ്ഗിൽ![]() ![]() നർഹർ വിഷ്ണു ഗാഡ്ഗിൽ (1896 ജനുവരി 10 - 12 ജനുവരി 1966) ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ നേതാവും ഒരു എഴുത്തുകാരനും ആയിരുന്നു. മറാത്തിയിലും ഇംഗ്ലീഷിലും അദ്ദേഹം എഴുതി. [1]അദ്ദേഹത്തിന്റെ മകൻ വിതാൽറാവു ഗാഡ്ഗിലും കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചു. 1918-ൽ ഗാഡ്ഗിൽ ഫർഗുസ്സൺ കോളേജിൽ നിന്ന് ബിരുദമെടുത്തു. രണ്ടു വർഷം കഴിഞ്ഞ് നിയമ ബിരുദം നേടി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പുള്ള പ്രവർത്തനങ്ങൾസ്വാതന്ത്ര്യ സമര കാലത്ത് സ്വാതന്ത്ര്യസമര സേനാനായകരായ ലോകമാന്യ ബാല ഗംഗാധര തിലക്, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്രു, വല്ലഭായി പട്ടേൽ എന്നിവർ ഗാഡ്ഗിലിനെ സ്വാധീനിച്ചിരുന്നു. ആത്മീയ നേതാക്കളായ സ്വാമി രാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും അഗാധമായ സ്വാധീനമുണ്ടാക്കിയവരിൽപ്പെടുന്നു. നിയമബിരുദം നേടിയശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം ദേശീയ സ്വാതന്ത്ര്യസമരത്തിലെ സജീവ പങ്കാളിത്തം ആരംഭിച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് ബ്രിട്ടീഷ് സർക്കാരിൽ നിന്ന് എട്ടു തവണ തടവുശിക്ഷ അനുഭവിച്ചു. സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലത്ത്, ഗാഡ്ഗിൽ പൂന ജില്ലാ കോൺഗ്രസ് കമ്മിറ്റി (1921-25), മഹാരാഷ്ട്രാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് (1937-45), കോൺഗ്രസ് നിയമസഭയിലെ നിയമസഭാംഗങ്ങളെ ഒന്നിച്ചു വിളിച്ചുകൂട്ടുന്നതിൽ അധികാരപ്പെടുത്തിയ അംഗം, സെക്രട്ടറി (1945–47) എന്നിവയായിരുന്നു. 1934-ൽ കേന്ദ്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയിൽ 1930 കളിൽ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിൽ ഗാഡ്ഗിൽ നേതൃത്വം വഹിച്ചു. ബഹുമതിഇന്ത്യൻ പോസ്റ്റ് & ടെലിഗ്രാഫ് ഡിപ്പാർട്ട്മെൻറ് 1985-ൽ ഗാഡ്ഗിലിന്റെ ബഹുമാനാർത്ഥം ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.[1] കർതൃത്വംരാഷ്ട്രീയം, സാമ്പത്തികശാസ്ത്രം, നിയമം, ചരിത്രം എന്നിവയെക്കുറിച്ച് ഗാഡ്ഗിൽ നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതി. 1962-ൽ സതാരയിൽ നടന്ന മറാത്തി സാഹിത്യസമ്മേളനത്തിന്റെ പ്രസിഡന്റായിരുന്നു. ഗാഡ്ഗിൽ പുസ്തകങ്ങളുടെ ചില ശീർഷകങ്ങൾ ചുവടെ ചേർക്കുന്നു:
അവലംബം
Narhar Vishnu Gadgil എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia