പങ്കാളിത്ത പെൻഷൻ
ജീവനക്കാരുടെ വിഹിതവും തത്തുല്യമായ സർക്കാർ വിഹിതവും ചേർത്ത് രൂപവത്കരിക്കുന്ന ഫണ്ടിൽ നിന്ന് പെൻഷൻ നൽകുന്ന രീതിയാണ് പങ്കാളിത്ത പെൻഷൻ.[1] ഇന്ത്യയിൽ പശ്ചിമ ബംഗാൾ ഒഴിക എല്ലാ സംസ്ഥാനങ്ങളും പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ലോക രാജ്യങ്ങളിൽഅമേരിക്കയിൽയു.എസ്സിൽ ധാരാളം പെൻഷൻ ഫണ്ടുകൾ തകരുകയും പാപ്പർ നിയമത്തിൻ കീഴിൽ സംരക്ഷണമാവശ്യപ്പെടുകയും ചെയ്യുന്നു. ബ്രിട്ടനിൽ2008-നും 2012-നും ഇടയിൽ ബ്രിട്ടനിലെ പെൻഷൻകാർക്ക് അവരുടെ വരുമാനത്തിൽ 20 ശതമാനത്തിന്റെ ഇടിവാണ് പങ്കാളിത്ത പെൻഷൻ സമ്പ്രദായം മൂലം ഉണ്ടായത്. ഇംഗ്ലണ്ടിൽ പെൻഷൻ ഫണ്ടുകളുടെ മോശം പ്രകടനം കാരണം പെൻഷൻ ഫണ്ട് സംരക്ഷണ ആക്ട് കൊണ്ടു വന്നിട്ടുണ്ട്.[2][3] തെക്കേ അമേരിക്കയിൽഫണ്ട് മാനേജർമാർ പൊതുവിൽ ഹ്രസ്വകാല നേട്ടം പെരുപ്പിച്ചുകാട്ടി ഫണ്ടുകളാകർഷിക്കുകയും ദീർഘകാല സുസ്ഥിരത പണയപ്പെടുത്തുകയും ചെയ്തപ്പോൾ,. കറൻസി ഇടിയുകയും കച്ചവടക്കമ്മി (Trade Deficit) വർധിക്കുകയും ചെയ്തതിനെ തുടർന്ന് പെൻഷൻഫണ്ടുകളുടെ മൂല്യം ശരാശരി 20 ശതമാനം ഇടിഞ്ഞ സ്ഥിതിയിലാണ്.[4] ഇന്ത്യയിൽ2004 ലാണ് കേന്ദ്രം പുതിയ പങ്കാളിത്ത പെൻഷൻ സമ്പ്രദായം കൊണ്ടുവന്നത്. 2004 മുതൽ സൈന്യത്തിലേതൊഴികെയുള്ള കേന്ദ്രനിയമനങ്ങൾക്ക് ഇത് ബാധകമാക്കി. ഇത് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാൻ നിർബന്ധിക്കുകയും ചെയ്തു. കേന്ദ്ര പങ്കാളിത്ത പെൻഷനിൽ വരുന്നവർക്ക് ജനറൽ പ്രോവിഡൻറ് ഫണ്ടും ബാധകമല്ല. ഈ സമ്പ്രദായത്തിന് നിയമപ്രാബല്യം നൽകാൻ 2011ൽ രൂപം നൽകിയ പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും സ്റ്റാൻഡിങ് കമ്മിറ്റിയുടെ അഭിപ്രായത്തിന് വിട്ടു. സ്റ്റാൻഡിങ് കമ്മിറ്റി നിർദ്ദേശിച്ച മാറ്റങ്ങൾ അംഗീകരിക്കാനോ പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് പാസാക്കാനോ കഴിഞ്ഞിട്ടില്ല. ജൂണിൽ മന്ത്രിസഭ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനിരുന്നെങ്കിലും സഖ്യകക്ഷികളുടെ എതിർപ്പുകാരണം മാറ്റിവെച്ചു. തൃണമൂൽകോൺഗ്രസ് നേതാവ് മമതാ ബാനർജിയാണ് ഇതിനെ ശക്തിയായി എതിർത്തത്. രണ്ട് തരം പദ്ധതികളാണ് കേന്ദ്ര പദ്ധതിയിലുള്ളത്. ടയർ ഒന്നും രണ്ടും. പദ്ധതി നടത്താൻ സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസിയുണ്ടാകും ( സി.ആർ.എ). പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റിയും വരും. ടയർ ഒന്ന്ടയർ ഒന്നിൽ (പെൻഷൻ അക്കൗണ്ട്) ചേരൽ നിർബന്ധമാണ്. എന്നാൽ ടയർ രണ്ട് (സേവിങ്സ് അക്കൗണ്ട്) നിർബന്ധമല്ല. പെൻഷൻ അക്കൗണ്ടിലേക്ക് എല്ലാ മാസവും അടിസ്ഥാനശമ്പളവും ക്ഷാമബത്തയുമടങ്ങുന്ന തുകയുടെ പത്ത് ശതമാനമാണ് നൽകേണ്ടത്. ഇതിന് തുല്യമായ തുക സർക്കാറും ജീവനക്കാരനുവേണ്ടി നിക്ഷേപിക്കും. ഈ തുക പിൻവലിക്കാനാവില്ല. 60-ആം വയസ്സിലാണ് പദ്ധതിയിൽനിന്ന് മാറാനാവുക. (കേന്ദ്രത്തിൽ പെൻഷൻ പ്രായം 60 വയസ്സാണ്). പദ്ധതിയിൽനിന്ന് വിടുതൽ വരുമ്പോൾ ആകെ തുകയുടെ 40 ശതമാനം തുകയ്ക്ക് ഇൻഷുറൻസ് കമ്പനിയിൽനിന്ന് ആന്വിറ്റി വാങ്ങണം. ഇതുപയോഗിച്ചാണ് വിരമിക്കുന്ന ആൾക്ക് പെൻഷൻ നൽകുന്നത്. ജീവനക്കാരന് എന്തെങ്കിലും സംഭവിച്ചാൽ മാതാപിതാക്കൾക്കോ ഭാര്യക്കോ പെൻഷൻ കിട്ടും. 60 വയസ്സിൽ വിടുതൽ വാങ്ങുമ്പോൾ വിഹിതത്തിന്റെ 60 ശതമാനം തുക ലഭിക്കും. എന്നാൽ 60 വയസ്സ് തികയുംമുമ്പ് പെൻഷൻ പദ്ധതിയിൽനിന്ന് വിടുതൽ വാങ്ങിയാൽ പെൻഷൻ മൂല്യത്തിന്റെ 80 ശതമാനം ആന്വിറ്റിയായി മാറ്റേണ്ടിവരും[5]. ടയർ രണ്ട്ടയർ രണ്ടിലെ നിക്ഷേപം പെൻഷൻ അക്കൗണ്ടിന് പുറമെ നടത്തുന്ന നിക്ഷേപമായിരിക്കും. ഇതിലേക്ക് നൽകുന്ന വിഹിതം പ്രത്യേക അക്കൗണ്ടിലേക്ക് പോകും. ജീവനക്കാരൻ ഉദ്ദേശിക്കുമ്പോൾ ഇത് പിൻവലിക്കാം. ഇതിലേക്ക് സർക്കാർ വിഹിതം നൽകില്ല. പണം പിൻവലിക്കാൻ തവണയുടെ നിയന്ത്രണവുമില്ല. ടയർ രണ്ടിൽ ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ ടയർ ഒന്നിൽ ബാങ്ക് അക്കൗണ്ട് നിർബന്ധമില്ല. പെൻഷൻ അക്കൗണ്ട് തുറക്കാൻ മിനിമം 1000 രൂപ വേണം. ചുരുങ്ങിയ വിഹിതം 250 രൂപയായിരിക്കും. മിനിമം വിഹിതം അടച്ചില്ലെങ്കിൽ 100 രൂപ പിഴ നൽകണം. പെൻഷൻ ഫണ്ടിലെ എല്ലാ ഇടപാടുകൾക്കും സർവീസ് ചാർജും നൽകണം. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പെൻഷൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങളിലും പൊതുമേഖലയിലും ജോലിചെയ്യുന്നവർക്കും ചേരാം. കേരളത്തിൽപുതുതായി സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2013 ഏപ്രിൽ ഒന്നുമുതൽ സർവീസിൽ പ്രവേശിക്കുന്നവർക്കാണ് പങ്കാളിത്ത പെൻഷൻ ബാധകമാക്കുക. നിലവിലെ ജീവനക്കാർക്ക്, ഇപ്പോഴുള്ള പെൻഷൻ സമ്പ്രദായം തുടരും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 'ന്യൂ പെൻഷൻ സ്‌കീം' (എൻ.പി.എസ്) മാതൃകയിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നടപ്പിലാക്കുന്നത്.[6] പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയാൽ, അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന തുകയുടെ പത്തുശതമാനം ഓരോ ജീവനക്കാരിൽ നിന്നും അതത് മാസം സർക്കാർ പിടിക്കും. ഈ തുകയ്ക്ക് തുല്യമായ തുക സർക്കാർ വിഹിതമായി നൽകും. ഇപ്രകാരം സ്വരൂപിക്കുന്ന തുക കൈകാര്യം ചെയ്യാൻ പ്രത്യേക അതോറിറ്റി രൂപവത്കരിക്കും. ഓരോ മാസവും പിടിക്കുന്ന തുകയും അതിന്റെ പലിശയും ചേർന്ന സംഖ്യ ജീവനക്കാരൻ വിരമിക്കുമ്പോൾ പെൻഷനായി നൽകും.[7] 2013 ഏപ്രിൽ 1 ന് ശേഷം സർവീസിൽ പ്രവേശിച്ച ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും വിഹിതം പിടിക്കുകയോ സർക്കാർ വിഹിതം അടക്കുകയോ ചെയ്തില്ല.[അവലംബം ആവശ്യമാണ്] തമിഴ്‌നാടും കർണാടകയും ആന്ധ്രാപ്രദേശും കേന്ദ്രം നിർദ്ദേശിച്ച മാതൃകയിലാണ് ഇത് നടപ്പാക്കിയത്. എന്നാൽ പെൻഷൻ പ്രായം അതത് സർക്കാരുകളാണ് തീരുമാനിച്ചത്. രണ്ടാം തട്ടിലുള്ള സമ്പാദ്യ പദ്ധതി തുടങ്ങിയിട്ടില്ല. കേന്ദ്രനിയമം നടപ്പാക്കാത്തതുകൊണ്ടാണിത്. ഫണ്ടിന്റെ വിനിയോഗം
ആവശ്യകതപങ്കാളിത്ത പെൻഷൻ കേരളത്തിൽ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യുഡിഎഫ് സർക്കാരിന്റെ നിലപാട്
പ്രതിപക്ഷത്തിന്റെ നിലപാട്
പ്രതിഷേധം![]()
2013 ലെ അനിശ്ചിതകാല പണിമുടക്ക്
കെ.എസ്.ആർ ഭാഗം മൂന്നിൽ ഉൾപെട്ടിട്ടുള്ള മുഴുവൻ ജീവനക്കാരെയും ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഈ പദ്ധതിയുടെ ഭാഗമാക്കാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. [അവലംബം ആവശ്യമാണ്] തമിഴ്നാട്ടിൽതമിഴ്നാട്ടിൽ 2003 ജനവരി ഒന്നിനുശേഷം നിയമനം കിട്ടിയവർക്കാണ് ഇത് നടപ്പാക്കിയത്. ആന്ധ്രയിൽആന്ധ്രാപ്രദേശിൽ 2004 സപ്തംബർ ഒന്നിനുശേഷം നിയമനം കിട്ടിയവർക്കാണ് ഇത് നടപ്പാക്കിയത്. കർണ്ണാടകയിൽകർണാടകത്തിൽ 2006 ഏപ്രിൽ ഒന്നിനുശേഷം നിയമനം കിട്ടിയവർക്കാണ് ഇത് നടപ്പാക്കിയത്. പുതിയ പെൻഷൻ പദ്ധതിയിൽ അംഗമാകുന്ന പതിനന്നാലാമത്തെ സംസ്ഥാനമാണ് കർണ്ണാടകം.[23] ഓരോ മാസവും അടിസ്ഥാന ശമ്പളത്തിന്റെയും ഡി.എ. യുടെയും പത്തു ശതമാനമാണ് പെൻഷൻ ഫണ്ടിലേക്കു നൽകേണ്ടത്. ജീവനക്കാരുടെ വിഹിതത്തിന് തുല്യമായ തുക സർക്കാറും നൽകും. സർക്കാർ സഹായം ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകി വന്നിരുന്ന പെൻഷൻ 2006 ഏപ്രിൽ ഒന്ന് മുതൽ ജോലിയിൽ പ്രവേശിച്ചവർക്ക് ലഭിക്കില്ല. ജീവനക്കാർക്ക് കോൺട്രിബ്യൂട്ടറി പെൻഷൻ നൽകുന്നത് സംബന്ധിച്ച് സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും തീരുമാനിക്കാം. എന്നാൽ പെൻഷൻ ഫണ്ടിലേക്ക് സർക്കാർ വിഹിതം നൽകില്ല.[24] മഹാരാഷ്ട്രയിൽസംസ്ഥാന സർക്കാറും ജീവനക്കാരും എൽ.ഐ.സിയും ചേർന്ന് സംയുക്തമായി നടപ്പാക്കുന്ന പെൻഷൻ പദ്ധതി 2005 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലായി. ഇതോടെ ജീവനക്കാർക്ക് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യവും സർക്കാർ ഉറപ്പ് നൽകുന്ന പെൻഷൻ ആനുകൂല്യവും ഇല്ലാതായി.[25] എതിർപ്പുകൾസർവീസ് സംഘടനകൾ പങ്കാളിത്ത പെൻഷനെ എതിർക്കുന്നു. കേന്ദ്രസർക്കാർ രൂപവത്കരിച്ചിട്ടുള്ള 'പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ.)'യാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കുന്നത്. പി.എഫ്.ആർ.ഡി.എ.യുടെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്നത് സ്വകാര്യ ഇൻഷുറൻസ് ഏജൻസിയാണെന്ന ആശങ്കയും സർവീസ് സംഘടനകൾ പങ്കുവെക്കുന്നുണ്ട്. അവലംബം
അധിക വായനയ്ക്ക്
|
Portal di Ensiklopedia Dunia