പഞ്ച ധർമ്മങ്ങൾ (സിഖ് മതം)മുക്തി അഥവാ മോക്ഷപ്രാപ്തിയ്ക്കായി സ്വാംശീകരിക്കേണ്ടുന്ന ധർമ്മങ്ങളായി സിഖ് ഗുരുക്കന്മാർ നിർദ്ദേശിച്ചിട്ടുള്ള അഞ്ചു കാര്യങ്ങളാണ് സിഖ് പഞ്ചധർമ്മങ്ങൾ. സത്യം, സന്തുഷ്ടി, ദയ, വിനയം, സ്നേഹം എന്നിവയാണ് സിഖ് പഞ്ചധർമ്മങ്ങൾ
സത്യംസത് അഥവാ സത്യബോധമാണ് പഞ്ചധർമ്മങ്ങളിൽ ഒന്നാമത്തേത്. സത്യസന്ധത, ധർമ്മനിഷ്ഠ, നീതിനിഷ്ഠ, നിഷ്പക്ഷത, എന്നിവയുടെ അനുഷ്ഠാനമാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്.[1] സന്തുഷ്ടിസന്തോഖ്. ആഗ്രഹങ്ങൾക്കും ആശകൾക്കും അതീതമായി, അസൂയ, അത്യാഗ്രഹം എന്നിവയെല്ലാം വെടിഞ്ഞു സംതൃപ്തിയും സന്തോഷവും കണ്ടെത്തുക എന്നതാണ് സന്തോഖ് എന്നത് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.[1] ദയഅന്യരുടെ പ്രയാസങ്ങളും വിഷമതകളും സ്വന്തമെന്നപോലെ കരുതി അവ ലഘൂകരിക്കാൻ സഹായിക്കുക. അത് പോലെ തന്നെ അന്യരുടെ ന്യൂനതകളും കുറവുകളും ഗണ്യമാക്കാതിരിക്കാൻ ശ്രമിക്കുക എന്ന് കൂടി ഈ ധർമ്മം ഉപദേശിക്കുന്നു. നമ്രത- വിനയംതാഴ്മ വിനയം എളിമ എന്നിവയാണ് നാലാം ധർമ്മം അനുശാസിക്കുന്നത്. ദൈവ പ്രേമംപ്യാർ അഥവാ സ്നേഹം ഇഷ്ടം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ദൈവ പ്രീതി കാംക്ഷിച്ചുകൊണ്ടുള്ള ദൈവസ്നേഹമാണ്. അവലംബം
|
Portal di Ensiklopedia Dunia