പഞ്ചാബി ഉത്സവങ്ങൾ![]() പഞ്ചാബികൾ സാധാരണയായി ഒട്ടനേകം ഉത്സവങ്ങൾ ആഘോഷിക്കാറുണ്ട്. നാനാവിധ മതങ്ങളില്പെട്ട ആളുകൾക്ക് പ്രത്യേകം ഉത്സവങ്ങളുണ്ട്. പഞ്ചാബി കലണ്ടറിൽ നോക്കിയാണ് ഇവയുടെ തീയതി നിശ്ചയിക്കുക. വിവിധ പഞ്ചാബി ഉത്സവങ്ങൾമാഘി![]() മകരശങ്ക്രാന്തി ദിവസം പഞ്ചാബികൾക്കിടയിൽ മാഘി എന്ന പേരിലാണ് അറിയപ്പെടാറ്. ആ ദിവസത്തിന്റെ ഭാഗമായി ഖീർ (പാലിൽ കാച്ചിയ അരി).[1]പലഹാരം ഭക്ഷിക്കുകയും ചെയ്യുകയാണ് പതിവ്. ലോഹ്രി![]() പഞ്ചാബ് മേഘയിലുള്ള ഒരു മകരകൊയ്ത്തുത്സവമാണ് ലോഹ്രി.ഒരു കാർഷികവർഷത്തിന്റെ അവസാനദിവസമാണ് ലോഹ്രി ആഘോഷിക്കാറ്..[2] ബസന്തോത്സവം![]() വസന്തകാലത്തിന്റെ വരവോടുകൂടിയാണ് ബസന്തോത്സവം ആഘോഷിക്കുക.[3]ഈ ദിവസത്തിന്റെ പാരമ്പര്യനിറം മഞ്ഞയും, പാരമ്പര്യവിഭവം മഞ്ഞനിറത്തിലുള്ള അരിയാമാണ്. ഹോളി![]() ചായക്കൂട്ടുകൾ പരസ്പരം എറിഞ്ഞ് ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഹോളി. പലനിറത്തിലുള്ള ചായക്കൂട്ടുകൾ ഇതിനായി ഉപയോഗിക്കാറുണ്ട്. പഞ്ചാബി ലൂണാർ മാസത്തിന്റെ ആദ്യദിവസമാണ് ഹോളി ആഘോഷിക്കാറ്, കൂടാതെ ഈ ദിവസത്തെ വസന്തത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു. ![]() പഞ്ചാബിലെ പുതുവർഷദിവസമാണ് വൈശാഖി. കൂടാതെ വിശ്വാസപ്രകാരം വിളവെടുപ്പ് നടത്തുന്നതും ഈ ദിവസമാണ്. ഈ ദിവസം പഞ്ചാബ് മുഴുവൻ ആഘോഷിച്ച് വരുന്ന ഒരു ഉത്സവമാണ്. രാഖ്രി![]() രാഖ്രി എന്ന പേരിലാണ് രക്ഷാബന്ദൻ പഞ്ചാബിൽ അറിയപ്പെടാറ്. പരസ്പരസാഹോദര്യം കൊണ്ടാടുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് രാഖ്രി ആഘോഷിക്കാറ്. ടീയാൻ![]() മഴക്കാലത്തിന്റെ ആരംഭത്തിനെ സ്വാഗതം ചെയ്യുന്ന ഒരു ഉത്സവമാണ് ടീയാൻ. കൂടാതെ ടീജ് ന്റെ ആരംഭവും ഈ ദിവസം തന്നെ ആണ്. സ്ത്രീകളും പെൺകുട്ടികളും നൃത്തം ചെയ്യുകയും ഇതിന്റെ ഭാഗമായി സമീപത്തുള്ള കുടുംബങ്ങൾ കയറിഇറങ്ങുകയും ചെയ്യുന്നു. പഞ്ചാബിലെ കൊയ്ത്തു ഉത്സവങ്ങൾലോഹ്രി![]() ശൈത്യകാലവിളകളായ കരിമ്പ്, പയറുവർഗങ്ങൾ, അണ്ടിപ്പരിപ്പ് മുതലായവയുടെ വിളവെടുപ്പ്.
ബൈശാഖി![]() പഞ്ചാബിലെ വസന്തകാലത്ത് നടക്കുന്ന ഗോതമ്പ്കൊയ്ത്തു ആണ് വൈശാഖി. ദിവാളി![]() പരമ്പരാഗതമായി, നവരാത്രിയുടെ അന്ന് പയർവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ വിത്തുകൾ ശേഖരിച്ച് 9 ദിവസത്തോളം ഒരു കുടത്തിൽ മൂടി വെക്കണം. ഇത് ഖെത്രി എന്ന പേരിൽ അറിയപ്പെടുന്നു. ഇത് അഭിവൃദ്ധിയും സമൃദ്ധിയും വർധിപ്പിക്കുന്നു. ഒരു കലത്തിൽ ബാർലി വിത്തുകൾ ഇട്ട്വെക്കുന്നത് വളരെ പ്രധാന്യമർഹിക്കുന്ന കാര്യമാണ്. പത്താം ദിവസം ധാന്യം 3-5 ഇഞ്ച് വരെ നീളത്തിൽ തളിരിടുന്നു. പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം ഈ തളിരുകൾ വെള്ളത്തിൽ മുക്കി വയ്ക്കും. ഇത് വിളവെടുപ്പിന് വളരെ സഹായകരമാണ്. ആദ്യത്തെ വിളവെടുപ്പിൽ ലഭിക്കുന്ന ഫലം പ്രതീകാതമാകമാണ്.[5][6] അവലംബം
Festivals of Punjab എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia